Hivision Channel

hivision

കള്ളാടി മണ്ണിടിച്ചില്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹം ആണ് ലഭിച്ചത്. നിര്‍മാണ കമ്പനിയുടെ സര്‍വേയര്‍ ആണ് രാഗേഷ് ഗുചെയ്ത്. മൃതദേഹം രാഗേഷിന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

കള്ളാടിയിലെ തെരച്ചില്‍ ഇന്ന് നാലാം ദിവസമാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു. കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണം നടത്തുന്ന കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തില്‍ പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മന്ത്രിമാരായ എ.പി അനില്‍കുമാര്‍, അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.

കള്ളാടി മണ്ണിടിച്ചില്‍, കൊങ്കണ്‍ അധികൃതരോട് ഒന്നുകൂടി റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍

വയനാട് കള്ളാടി മണ്ണിടിച്ചില്‍, കൊങ്കണ്‍ അധികൃതരോട് ഒന്നുകൂടി റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. ജൂലൈ ഒന്നാം തിയതിയിലെ മീറ്റിങ്ങില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്നു. യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. വിദഗ്ധ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും പി കെ ബഷീര്‍ വ്യക്തമാക്കി.

രണ്ടുപേരെ കൂടി കണ്ടെത്താന്‍ ഉണ്ട്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും നിയമസഭയില്‍ എന്നോട് ചോദിച്ചിട്ടില്ലെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ബൈരക്കുപ്പ പാലം ഉടന്‍ യഥാര്‍ഥ്യമാകും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പരിശോധനകളും നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ ഗതാഗത നിയന്ത്രണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പോകാന്‍ കഴിയുന്നില്ലെന്നാണ് പരാതി. നാട്ടുകാരെ തടയില്ലെന്ന മന്ത്രിമാരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം ഏഴായി

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം ഏഴായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിമുഹമ്മദ് ഇമ്രാന്‍, ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ്മ, ഉത്തര്‍പ്രദേശ് സ്വദേശി അസറുദ്ദീന്‍ അന്‍സാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ദുരന്തത്തിന്റെ മൂന്നാംനാളില്‍, ഒന്നാമത്തെ സോണില്‍ നടത്തിയ പരിശോധനയിലാണ് ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററാണ് മുഹമ്മദ് ഇമ്രാന്‍. മീനാക്ഷിപുഴയില്‍ നടത്തിയ തിരച്ചിലിലാണ് എന്‍ജിനീയറായ ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് ഉത്തര്‍പ്രദേശ് സ്വദേശി അസറുദ്ദീന്‍ അന്‍സാരിയുടെ മൃതദേഹവും കണ്ടെടുത്തത്. കരാര്‍ കമ്പനിയില്‍ സര്‍വേയറാണ് അസറുദ്ദീന്‍.

തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഫയര്‍ഫോഴ്‌സിനൊപ്പം പുഴ കേന്ദ്രീകരിച്ച് 20 അംഗ എന്‍ ഡി ആര്‍ എഫ് സംഘം തിരച്ചില്‍ നടത്തും. കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് എംബാം നടപടികള്‍ക്ക് വിധേയമാക്കും

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും. നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുളള 5 ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. എംവി ഗോവിന്ദന്‍, എംവി ജയരാജന്‍ എന്നിവര്‍ ഒപ്പമാണ് പിണറായി വിജയന്‍ എത്തിയത്. മന്ത്രി എപി അനില്‍കുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

വയനാട് കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

വയനാട് കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മല ഇടിച്ചിലാണ് ഉണ്ടായത്. പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല. പദ്ധതിപ്രദേശത്തുള്ള ആളുകളെ പുനരധിവസിപ്പിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്. ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണം. ഫലപ്രദമായ രീതിയില്‍ പദ്ധതി കൈകാര്യം ചെയ്യണം. യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

കള്ളാടി ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവറാണ് തകര്‍ന്നുവീണത്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവറാണ് തകര്‍ന്നുവീണത്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

എം.കെ ബാലകൃഷ്ണന്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു

സി എം പി പേരാവൂര്‍ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി എം പി സംസ്ഥാന കമ്മിറ്റി അംഗവും പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായിരുന്ന എം.കെ ബാലകൃഷ്ണന്റെ 25ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു.
ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്‍ സി സുമോദ് ഉദ്ഘാടനം ചെയ്തു.എം കെ മനോജ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷെഫീഖ് ചെക്യാട് സംസ്ഥാന കമ്മിറ്റി അംഗം എം കെ കുഞ്ഞിക്കണ്ണന്‍ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ എ സുധാകരന്‍ ജെഎസ്എസ് നേതാവ് കെ.പി ദാസന്‍ ഇരിട്ടി ഏറിയ സെക്രട്ടറി സുനില്‍ കെ ജോസഫ് ,സജി വര്‍ഗ്ഗീസ്, ടി. കരുണന്‍ ,എം രാജന്‍ ,ഏറിയ സെക്രട്ടറി ബാബു മാക്കുറ്റി,പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. രാവിലെ മുതല്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെയാണ് എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മീനാക്ഷി പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.നാല് സോണുകളായി തിരിച്ച് നടത്തുന്ന പരിശോധനയില്‍ ഒന്നാംസോണിലും മൂന്നാം സോണിലും ആണ് അതീവ സാധ്യതാ ഇടമായി ദൗത്യസംഘം വിലയിരുത്തിയത്. മൂന്നാം സോണിലും മീനാക്ഷി പുഴയിലും ആകും ഇന്ന് പരിശോധന. രണ്ടാം ദിവസം ഒന്നാം സോണില്‍ കേടാവര്‍ നായകള്‍ സൂചന നല്‍കിയിരുന്നെങ്കിലും വിഫലമായിരുന്നു.

പാലത്തിനോട് ചേര്‍ന്ന പുഴയുടെ ഇരുവശങ്ങളിലും സംഘം തിരച്ചില്‍ നടത്തി. വിവിധ മേഖലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, എന്‍ഡിആര്‍എഫ്, മറ്റ് സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇടവിട്ടുള്ള മഴ തിരച്ചിലിന് പ്രതികൂലമാകുന്നുണ്ട്. സംരക്ഷണഭിത്തി തകര്‍ന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളില്‍ ആശങ്കയുയര്‍ത്തി. വരും മണിക്കൂറുകളിലെ മഴയുടെ കാഠിന്യമാകും രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത നിശ്ചയിക്കുക.