Hivision Channel

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം ഏഴായി

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം ഏഴായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിമുഹമ്മദ് ഇമ്രാന്‍, ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ്മ, ഉത്തര്‍പ്രദേശ് സ്വദേശി അസറുദ്ദീന്‍ അന്‍സാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ദുരന്തത്തിന്റെ മൂന്നാംനാളില്‍, ഒന്നാമത്തെ സോണില്‍ നടത്തിയ പരിശോധനയിലാണ് ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററാണ് മുഹമ്മദ് ഇമ്രാന്‍. മീനാക്ഷിപുഴയില്‍ നടത്തിയ തിരച്ചിലിലാണ് എന്‍ജിനീയറായ ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് ഉത്തര്‍പ്രദേശ് സ്വദേശി അസറുദ്ദീന്‍ അന്‍സാരിയുടെ മൃതദേഹവും കണ്ടെടുത്തത്. കരാര്‍ കമ്പനിയില്‍ സര്‍വേയറാണ് അസറുദ്ദീന്‍.

തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഫയര്‍ഫോഴ്‌സിനൊപ്പം പുഴ കേന്ദ്രീകരിച്ച് 20 അംഗ എന്‍ ഡി ആര്‍ എഫ് സംഘം തിരച്ചില്‍ നടത്തും. കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് എംബാം നടപടികള്‍ക്ക് വിധേയമാക്കും

Leave a Comment

Your email address will not be published. Required fields are marked *