Hivision Channel

Local News

ലഹരിക്കെതിരെ വിദ്യാലയങ്ങളിൽ കർക്കശ പരിശോധനയും നടപടിയും സ്വീകരിക്കും

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ ജില്ലയിലെ വിദ്യാലയങ്ങളിൽ രാസലഹരി ഉൾപ്പെടെ എല്ലാ വിധത്തിലുമുള്ള ലഹരികൾക്കും മയക്കുമരുന്നിനും എതിരെ കർക്കശ പരിശോധനയും നടപടിയും സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ വിദ്യാലയങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും. പുകയിലയും ലഹരി പദാർഥങ്ങളും വിൽക്കുന്ന കടകൾ കണ്ടെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളും എക്‌സൈസ് വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. ലഹരിക്കെതിരായ നടപടികൾക്ക് വിദ്യാർഥികളിൽനിന്ന് വിവരം ശേഖരിക്കും. എല്ലാ വിദ്യാലയങ്ങളിലും സ്‌കൂൾ തുറന്ന് ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികൾ ചേരാൻ യോഗം തീരുമാനിച്ചു. കെ വി സുമേഷ് എംഎൽഎയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്.
രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കണ്ണൂർ കലക്ടറേറ്റ് വളപ്പിൽ 30 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന സൗഹൃദ കേന്ദ്രത്തിന്റെ നിർമ്മാണം ജൂൺ 10ന് ആരംഭിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഉളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉളിക്കൽ മുതൽ കോളിത്തട്ട് വരെയുള്ള ഭാഗത്ത് കണിയാർ വയൽ ഉളിക്കൽ റോഡിൽ മഞ്ചക്കരി മണ്ണേരി ഭാഗത്ത് ജല ജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ അടച്ചുവെന്നും ഇത്തരം പ്രവൃത്തികൾ എല്ലാവിധ മുൻകരുതലും എടുത്തശേഷമാണ് ചെയ്യാറുള്ളതെന്നും ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറും പാനൂർ നഗരസഭാ സെക്രട്ടറിയും അറിയിച്ചു. തൃപ്പങ്ങോട്ടൂർ, പാട്യം പഞ്ചായത്തുകളിൽ അനുവദിച്ച അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെട്ട പാട്യം പഞ്ചായത്തിലെ കടവിൽ മുണ്ടയാട് നഗർ പ്രവൃത്തികൾക്ക് പഞ്ചായത്ത് ഡിപിആർ ലഭ്യമാക്കിയിട്ടുണ്ടന്ന് ഐ.ടി.ഡി.പി.സി പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. എന്നാൽ നരിക്കോട്ട് മല നഗർ പ്രവൃത്തിക്ക് ജൂൺ 15 നു മുൻപ് ഡി.പി.ആർ ലഭ്യമാക്കണമെന്ന് ജില്ലാകളക്ടർ നിർദ്ദേശിച്ചു. നടാൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് പദ്ധതിപ്രദേശത്ത് ട്രൈബൽ സെറ്റിൽമെന്റ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടികളെടുക്കാൻ ഐ.ടി.ഡി.പി ക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് സമയബന്ധിതമായി എസ്റ്റിമേറ്റ് നൽകുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ അറിയിച്ചു. കാലവർഷത്തിൽ ഉണ്ടാകുന്ന വിളനാശത്തിന് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കൃഷിവകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉണ്ടായ കൃഷി നാശത്തിന് അടിയന്തിര നടപടിയെടുക്കാൻ ദേശീയപാത പ്രൊജക്റ്റ് ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി.
ജില്ലാ കലക്ടർ അരുൺ കെ.വിജയൻ അധ്യക്ഷനായ യോഗത്തിൽ എം.എൽ.എമാരായ കെ.പി.മോഹനൻ, കെ.വി. സുമേഷ് എന്നിവർ സംസാരിച്ചു. സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫാസിർ എന്നിവർ പങ്കെടുത്തു.

പാസിംഗ് ഔട്ട് പരേഡ്: 186 ട്രെയിനികൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി. പാസ്സിംഗ് ഔട്ട് പരേഡിൽ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് അഭിവാദ്യം സ്വീകരിച്ചു. ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സ്, നേവൽ ഓറിയന്റേഷൻ കോഴ്‌സ് (എക്സ്റ്റെൻഡഡ്), നേവൽ ഓറിയന്റേഷൻ കോഴ്‌സ് (റെഗുലർ), നേവൽ ഓറിയന്റേഷൻ കോഴ്‌സ് (കോസ്റ്റ് ഗാർഡ്) എന്നിവയിലെ കേഡറ്റുകൾ, മിഡ്ഷിപ്മെൻ ഉൾപ്പെടെ 186 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ ബംഗ്ലാദേശ്, ശ്രീലങ്ക, ടാൻസാനിയ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളും ഉൾപ്പെടുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ നാവിക പരിശീലന മികവ് പ്രദർശിപ്പിക്കുന്ന വേദിയാണിതെന്നും പരിശീലനം പൂർത്തിയായവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് പറഞ്ഞു. തുടർന്ന് അദ്ദേഹം പരേഡ് അവലോകനം ചെയ്തു.

ബി. ടെക് കോഴ്സിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലിന് നകുൽ സക്സേന അർഹനായി. ഏറ്റവും മികച്ച കേഡറ്റിനുള്ള രാജ്യ രക്ഷാ മന്ത്രി ട്രോഫി ടാൻസാനിയയിൽ നിന്നുള്ള കിയോണ്ടോ മൈക്കൽ ഫ്ലോറൻസിന് ലഭിച്ചു. മുൻ എൻഡിഎ ട്രെയിനികളിൽ മെറിറ്റിൽ മികവ് തെളിയിച്ച നിതിൻ എസ് നായർ, പവാർ രോഹിത് പ്രകാശ്, രജനീഷ് സിംഗ്, കൊമ്മു ഡേവിഡ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. അക്കാദമിക്, സർവീസ് വിഷയങ്ങൾ, ഔട്ട്ഡോർ പരിശീലനം, ഡ്രിൽ, സ്പോർട്സ്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരിശീലനങ്ങളിൽ മികവ് പ്രകടിപ്പിച്ചതിന് ചീറ്റ സ്‌ക്വാഡ്രണിന് കമാൻഡന്റിന്റെ ചാമ്പ്യൻ സ്‌ക്വാഡ്രൺ ബാനർ ലഭിച്ചു. എഫ്ഒസിഎൻസി സൗത്ത് ഐഎൻഎ കമാൻഡന്റ്മാരും പരിശീലകരുടെ മാതാപിതാക്കളും പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാരെ സ്ട്രിപ്പുകൾ അണിയിച്ചു. ഇവർ നാവികസേനാ കപ്പലുകളിലും ഇതര സ്ഥാപനങ്ങളിലും സവിശേഷ പരിശീലനം നേടും.

ഐഎൻഎ കമാൻഡന്റ് വൈസ് അഡ്മിറൽ സി.ആർ പ്രവീൺ നായർ, ബ്രഹ്മോസ് എയറോസ്പേസ് ഡയറക്ടർ ജനറൽ ഡോ. ജെയ്തീർഥ് ആർ. ജോഷി, അസിസ്റ്റന്റ് ചീഫ് ഓഫ് മെറ്റീരിയൽ(എൻ എസ് എം) ആർഎഡിഎം സി രഘുറാം, ചീഫ് സ്റ്റാഫ് ഓഫീസർ (എസ് എൻ സി) ആർഎഡിഎം ബി എസ് സോധി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പരിശീലകരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പ്രളയ സാധ്യത മുന്നറിയിപ്പുള്ള നദികളുടെ വിവരങ്ങളറിയാം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 

  • പ്രളയ സാധ്യത മുന്നറിയിപ്പ് 

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.   പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ)
കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)

മഞ്ഞ അലർട്ട്

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) 
കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ)
കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ)
കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ)
തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.   

തേങ്ങയുടെ വിലയിൽ കുതിപ്പ്; ആഗോള ആവശ്യകത കൂടുന്നു, ഒരു ക്വിന്റൽ പച്ചത്തേങ്ങയ്ക്ക് 6800 രൂപ

പ്രധാന നാളികേര ഉത്പാദകരാജ്യങ്ങളായ ഇൻഡൊനീഷ്യയും ഫിലിപ്പീൻസും ആഭ്യന്തര നാളികേര വ്യവസായമേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങ കയറ്റുമതിയിലേർപ്പെടുത്തിയ നിയന്ത്രണം തേങ്ങയുടെ ആഗോള ആവശ്യകത ഉയർത്തുന്നു. ഫിലിപ്പീൻസിൽ പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനമുണ്ട്. പുതിയ സാഹചര്യത്തിൽ ഇത് കർശനമാക്കി.

ആറുമാസത്തേക്ക് പച്ചത്തേങ്ങ കയറ്റുമതി നിരോധിക്കാൻ ഇൻഡൊനീഷ്യൻ വ്യവസായമന്ത്രാലയവും ശുപാർശ ചെയ്തു. കയറ്റുമതിചെയ്യുന്ന മറ്റ് നാളികേര ഉത്പന്നങ്ങൾക്ക് ചുങ്കമേർപ്പെടുത്താനും ശുപാർശയുണ്ട്. ഈ നീക്കം ആഗോളവിപണിയിൽ നാളികേരക്ഷാമത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുയർന്നതോടെ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് നാളികേരവിലയിലും പ്രതിഫലിച്ചുതുടങ്ങി. റെക്കോഡ് വിലയാണ് തേങ്ങയ്ക്കും കൊപ്രയ്ക്കുമെല്ലാം.

കഴിഞ്ഞ സെപ്റ്റംബർമുതൽ തേങ്ങവില കൂടിയത് കർഷകർക്ക് ഗുണകരമാണെങ്കിലും കൂടിയ വിലയും ആവശ്യത്തിന് തേങ്ങ കിട്ടാത്തതും നാളികേരാധിഷ്ഠിത വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ഫിലിപ്പീൻസിന്റെയും ഇൻഡൊനീഷ്യയുടെയും ശ്രമം.

കയറ്റുമതി നിരോധിച്ച് വ്യവസായങ്ങൾക്കാവശ്യമായ തേങ്ങ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനെതിരേ കർഷകരിൽനിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. തേങ്ങ കയറ്റുമതിചെയ്യാതെ രാജ്യത്തുമാത്രം ഉപയോഗിക്കുമ്പോൾ വിലയിടിയുമെന്നാണ് കർഷകരുടെ വാദം. കുതിച്ചുയർന്ന വെളിച്ചെണ്ണവിലയുൾപ്പെടെ നിയന്ത്രിക്കുകയെന്ന ലക്ഷ്യവും ഈ രാജ്യങ്ങൾക്കുണ്ട്.

ലോകത്തെ നാളികേര കയറ്റുമതിയുടെ ഏറിയപങ്കും വഹിക്കുന്ന ഇൻഡൊനീഷ്യ, ഫിലിപ്പീൻസ് എന്നീരാജ്യങ്ങൾ കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തുമ്പോൾ ആഗോള നാളികേരവിപണിയിൽ പ്രതിസന്ധിയുറപ്പാണ്. ഈ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഇന്ത്യയിൽനിന്നുള്ള നാളികേര കയറ്റുമതി വളരെ കുറവാണ്. യൂറോപ്പ്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ചൈന എന്നിവയാണ് ലോകത്തെ പ്രധാന നാളികേര ഇറക്കുമതിരാജ്യങ്ങൾ.

തേങ്ങയിൽ കണ്ണുവെച്ച് ചൈന

നാളികേരക്കൃഷി പേരിനുമാത്രമേ ഉള്ളൂവെങ്കിലും ചൈന നാളികേരാധിഷ്ഠിത വ്യവസായത്തിൽ ശക്തമായ സാന്നിധ്യമാണ്. മറ്റുരാജ്യങ്ങളിൽനിന്ന് തേങ്ങ ഇറക്കുമതിചെയ്താണ് വ്യവസായം. ചിരട്ടയിൽനിന്നുള്ള ഉത്തേജിത കരി ഇന്ത്യപോലും ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ഇന്ത്യ ഇറക്കുമതിചെയ്ത ഉത്തേജിത കരിയുടെ 49 ശതമാനവും ചൈനയിൽനിന്നാണ്. ഫിലിപ്പീൻസിൽ തേങ്ങ കയറ്റുമതി നിരോധനം നിലനിൽക്കുമ്പോഴും ചൈനയിലേക്ക് അനധികൃതമായി കടത്താൻ കൊണ്ടുവന്ന 232 മില്ല്യൺ ഫിലിപ്പീൻസ് കറൻസി മൂല്യമുള്ള തേങ്ങ അടുത്തിടെ സെബു തുറമുഖത്തുനിന്ന് പിടികൂടിയിരുന്നു. ഇപ്പോൾ വിയറ്റ്‌നാമുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ചൈന കഴിയാവുന്നത്ര തേങ്ങ സംഭരിക്കുന്നുണ്ട്. ചൈനയുടെ ഈ വാരിക്കൂട്ടലും വിലയെ സ്വാധീനിച്ചു.

പച്ചത്തേങ്ങ, കൊപ്ര, ഉണ്ടക്കൊപ്ര, രാജാപ്പുർ കൊപ്ര, കൊട്ടത്തേങ്ങ എന്നീ നാളികേര ഇനങ്ങളുടെയെല്ലാം വില റെക്കാഡിലെത്തി.

വില ഇങ്ങനെ: ബ്രാക്കറ്റിൽ ഒരുവർഷംമുൻപുള്ള വില. (വില ക്വിന്റലിന്, കൊട്ടത്തേങ്ങയുടേത് ആയിരം എണ്ണത്തിന്).

റോഡിലുണ്ടായിരുന്ന പോത്തിന് വാഹനമിടിച്ച് ഡ്രൈവറടക്കം 2 പേർക്ക് പരിക്ക്

ഇരിട്ടി:റോഡിലുണ്ടായിരുന്ന പോത്തിന് വാഹനമിടിച്ച് ഡ്രൈവറടക്കം 2 പേര്‍ക്ക് പരിക്ക്.പരിക്കളം സ്വദേശി മനീഷ്, ജോസഫ് എന്നിവരാണ് ഇരിട്ടി സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയത്.ഇന്ന് പുലര്‍ച്ചെ ഉളിയില്‍ ടൗണില്‍ വച്ചാണ് അപകടം .തലശ്ശേരിയില്‍ നിന്നും പരിക്കളത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. കനത്ത മഴയില്‍ സമീപത്തെ പറമ്പില്‍ നിന്നുമാണ് പോത്ത് റോഡിലെത്തിയതെന്ന് പറയുന്നു. പോത്ത് അപടക സ്ഥലത്ത് വെച്ച് ചത്തു.

ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളത്തിൽ നാല് ദിവസം കൂടി അതിതീവ്രമഴ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത  5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കാസർകോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അരലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് നാല് ദിവസം കൂടി അതിതീവ്ര മഴ തുടരാനാണ് സാധ്യത. അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനുള്ള സാധ്യതയുമുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്.  കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.

റെഡ് അലർട്ട്

27/05/2025:  കോഴിക്കോട്, വയനാട്, കണ്ണൂർ 
28/05/2025:  കോഴിക്കോട്, വയനാട് 
29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസര്‍കോട്
30/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസര്‍കോട്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

27/05/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസര്‍കോട്
28/05/2025:  പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസര്‍കോട്
29/05/2025:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
30/05/2025:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം  കോഴിക്കോട്, വയനാട്
31/05/2025:  കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് 

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

27/05/2025:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
28/05/2025:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
31/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അ​തി​തീ​വ്ര മ​ഴ വ​രു​ന്നു, ജാ​ഗ്ര​ത വേ​ണം: നാ​ല് ജി​ല്ല​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സൈ​റ​ൺ മു​ഴ​ങ്ങും

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്ന​റി​യി​പ്പ് സൈ​റ​ൺ മു​ഴ​ങ്ങും. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യാ​ണ് സൈ​റ​ണു​ക​ൾ മു​ഴ​ക്കു​ക​യെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ‘ക​വ​ചം’ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ന്‍റെ സൈ​റ​ണു​ക​ളാ​ണ് മു​ഴ​ങ്ങു​ക. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യി ഈ ​സൈ​റ​ണു​ക​ൾ മു​ഴ​ക്കു​ന്ന​ത്. നേ​ര​ത്തെ മോ​ക് ഡ്രി​ല്ലു​ക​ൾ​ക്കാ​യി സൈ​റ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട അ​തി​തീ​വ്ര മ​ഴ​യ്ക്കും ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് നാ​ലു ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. 24 മ​ണി​ക്കൂ​റി​ൽ 204.4 mm യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​തീ​വ്ര​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സണ്ണി ജോസഫിന് നൽകിയിരിക്കുന്നത് മികച്ച ടീമിനെ, ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് ആത്മവിശ്വാസമുണ്ട്; കെ സി വേണുഗോപാൽ

സണ്ണി ജോസഫ് ധീരനായ നേതാവെന്ന് കെ സി വേണുഗോപാൽ എം പി. കെപിസിസിയുടെ ചുമതല അദ്ദേഹം ഭംഗിയായി നിർവ്വഹിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. കുട്ടിക്കാലം മുതൽ തന്റെ കൈ പിടിച്ച് കൂടെ നിന്ന ആളാണ് സണ്ണി ജോസഫ്. പേരാവൂരിൽ നിന്നും തുടർച്ചയായി മൂന്ന് തവണയും എല്ലാ വെല്ലുവിളികളും അതിജീവിച്ചുകൊണ്ട് ജയിക്കുക മാത്രമല്ല കണ്ണൂർ ജില്ലയിലെ കോൺഗ്‌സിനെ കെട്ടിപ്പടുക്കാൻ ഏറ്റവും വിലപ്പെട്ട സംഭാവനകൾ ചെയ്ത ആളെയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി കേരളത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്ന സണ്ണി ജോസഫെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പരാമർ‌ശം.കേരളത്തിൽ അടുത്ത സർക്കാർ യുഡിഎഫിന്റേതായിരിക്കും ആ ഉത്തരവാദിത്വമാണ് പുതിയ ടീമിനുള്ളത്. ഒറ്റകെട്ടായി മുന്നോട്ട് പോകും മറ്റ് ചിന്തകൾക്ക് ഒരു പ്രസക്തി ഇല്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. കെപിസിസി പുതിയ ടീം ഡൽഹിക്ക് പോകും നാളെ അഖിലേന്ത്യാ നേതാക്കളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, നേട്ടങ്ങൾ എന്നി പറഞ്ഞുകൊണ്ടായിരുന്നു കെ സുധാകരൻ ചടങ്ങിൽ സംസാരിച്ചത്. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ട ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. ഗർഖയോടും രാഹുൽഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയോഗിച്ചതിനും നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തിൽ അഭിമാനമുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

തദ്ദേശ ഉപ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഐഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. സണ്ണി ജോസഫിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഇന്ദിരാ ഭവനിൽ എത്തി ചുമതലകൾ ഏറ്റെടുത്തു.

കൈക്കൂലിക്കേസ്; വിജിലന്‍സ് പിടികൂടിയ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യും

കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. കൊച്ചി മേയര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ഔദ്യോഗിക കാലയളവില്‍ സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലന്‍സ് . വൈറ്റിലയിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു. മുന്‍പ് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളുടെ രേഖകളിലും വിജിലന്‍സ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ എന്‍ജിനീയറിങ് ആന്‍ഡ് ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ വിജിലന്‍സ് സി ഐ ഫിറോസിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലന്‍സ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന നാടകീയമായി വിജിലന്‍സിന്റെ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.

പുരോഗതിയിലേക്ക് വാതില്‍ തുറന്ന് വിഴിഞ്ഞം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും. കമ്മിഷനിങ്ങിനായി പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി. മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ് പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്യുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍, ഡോ.ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിന്‍സെന്റ് എം.എല്‍.എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനും വേദിയില്‍ കസേരയുണ്ട്. എന്നാല്‍, അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ല.

സ്വാഭാവിക ആഴമുള്ള, ഏതു കാലാവസ്ഥയിലും കപ്പല്‍ അടുപ്പിക്കാവുന്ന കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. ഡ്രഡ്ജിങ് ഇല്ലാതെ തന്നെ 20 മീറ്റര്‍ വരെ ആഴം നിലനിര്‍ത്താനാകും. അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് ദൂരം കുറവാണെന്നതും വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. അദാനി പോര്‍ട്ട് ലിമിറ്റഡാണ് തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.