Hivision Channel

Local News

കാറ്റിന് 40 കി.മീ വേഗത, ഒപ്പം ഇടിമിന്നലും; ശക്തമായ മഴ വീണ്ടും; സംസ്ഥാനത്തെ ജില്ലകളിൽ മുന്നറിയിപ്പ് പുതുക്കി

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. 7 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി, കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കാറ്റിന് 40 കി.മീ വേഗത, ഒപ്പം ഇടിമിന്നലും; ശക്തമായ മഴ വീണ്ടും; സംസ്ഥാനത്തെ ജില്ലകളിൽ മുന്നറിയിപ്പ് പുതുക്കി Read More »

 സ്വർണവില കുത്തനെ താഴേക്ക്; സ്വർണാഭരണ പ്രേമികൾ ആശ്വാസത്തിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. 

 സ്വർണവില കുത്തനെ താഴേക്ക്; സ്വർണാഭരണ പ്രേമികൾ ആശ്വാസത്തിൽ Read More »

റെയില്‍വേ സേവനങ്ങള്‍ക്കായി ഒറ്റ ആപ്പ്, ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരും

 തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ എല്ലാ കാര്യങ്ങള്‍ക്കുമായി സമഗ്രമായ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുക. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്‌സൈറ്റുകളുമാണുള്ളത്. ടിക്കറ്റ് റിസര്‍വേഷനുവേണ്ടി നിലവിലുള്ള ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തില്‍.

2023-24-ല്‍ മാത്രം ഐ.ആര്‍.സി.ടി.സി.യുടെ മൊത്തം ലാഭം 1111.26 കോടിരൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയതാണ്.

റെയില്‍വേ സേവനങ്ങള്‍ക്കായി ഒറ്റ ആപ്പ്, ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരും Read More »

ബൈക്കിൽ ബസ് തട്ടി റോഡിൽ തെറിച്ചുവീണു, അതേ ബസ് തലയിലൂടെ കയറിയിറങ്ങി സ്ത്രീ മരിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനില്‍വെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍ തലയില്‍ക്കയറി മരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ആശുപത്രി ജീവനക്കാരി എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയില്‍ വിലാസിനി (62)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

വിലാസിനി സഹോദരന്‍ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. ബൈക്കോടിച്ച ഗോപിക്ക് അപകടത്തില്‍ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കല്‍ സെന്റര്‍ ഫോര്‍ ഹോമിയോപ്പതിക് റിസര്‍ച്ചിലെ ജീവനക്കാരിയാണ് വിലാസിനി.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അയ്യപ്പന്‍-ജാനു ദമ്പതിമാരുടെ മകളാണ് വിലാസിനി. അവിവാഹിതയാണ്. മറ്റുസഹോദരങ്ങള്‍: ശോഭന, രാജന്‍, ബാബു, ബേബി, അജിത, അനിത. സംസ്‌കാരം ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. നടക്കാവ് പോലീസ് കേസെടുത്തു.

ബൈക്കിൽ ബസ് തട്ടി റോഡിൽ തെറിച്ചുവീണു, അതേ ബസ് തലയിലൂടെ കയറിയിറങ്ങി സ്ത്രീ മരിച്ചു Read More »

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം ശ്രീകാര്യത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വന്‍ (68) ആണ് മരിച്ചത്. പുലര്‍ച്ചെ 5.30-ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്.

കോഴിക്കോട്ടേയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. ഉടന്‍ തന്നെ ശ്രീകാര്യം പോലീസ് സെൽവനെ മെഡി.കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാല്‍ വില്‍പ്പനക്കാരനാണ് സെല്‍വന്‍.

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു Read More »

നേരിയ ഇടിവ്: പവന്റെ വില 58,840 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 58,840 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം 58,960 രൂപയായിരുന്നു. ചൊവാഴ്ച 120 രൂപയാണ് കുറഞ്ഞത്.

ഗ്രാമിന്റെ വില 7385 രൂപയില്‍നിന്ന് 7355 രൂപയയാണ് കുറഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,336 രൂപയാണ്.

നേരിയ ഇടിവ്: പവന്റെ വില 58,840 രൂപയായി Read More »

വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം

വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. മന്ത്രാലയത്തിന്റെയും എന്‍ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകള്‍, സര്‍ട്ടിഫിക്കറ്റ്, ഔഷധങ്ങള്‍ തുടങ്ങിയവയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കേഷന്‍ എന്ന രീതിയില്‍ വ്യാജവും അസാധുവായതുമായ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്നതിനായി എന്‍സിഐഎസ്എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിവിധ സംഘടനകള്‍ നടത്തുന്ന പരിശീലന പരിപാടികള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവയിലും എന്‍.ജി.ഒ സംഘടനകള്‍, ആയുര്‍വേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അധികാരിത വരുത്തുന്നതിനും ഇത്തരം ലോഗോ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം നടപടികള്‍ കുറ്റകരമാണ്. ആയുഷ് മന്ത്രാലയം, എന്‍സിഐഎസ്എം എന്നിവ നേരിട്ട് നല്‍കുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സര്‍ട്ടിഫിക്കേഷന്‍സ് മാത്രമാണ് സാധുവായവ.

ഇത്തരത്തില്‍ വഞ്ചനാപരമായി ലോഗോ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പ്രസ്തുത വ്യക്തികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും 2023 ലെ എന്‍സിഐഎസ്എം റഗുലേഷനിലെ റഗുലേഷന്‍ 27 സബ് റഗുലേഷന്‍ (ഡി) പ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ പത്രകുറിപ്പില്‍ അറിയിച്ചു

വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം Read More »

കു​റ​ഞ്ഞ​തെ​ല്ലാം ഒ​റ്റ​യ​ടി​ക്ക് തി​രി​ച്ചു​ക​യ​റി; പ​വ​ന് കൂ​ടി​യ​ത് 560 രൂ​പ

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ വീ​ഴ്ച​യ്ക്കു ശേ​ഷം തി​രി​ച്ചു​ക​യ​റി സ്വ​ര്‍​ണ​വി​ല. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, സ്വ​ർ​ണ​വി​ല പ​വ​ന് 56,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,095 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 65 രൂ​പ വ​ർ​ധി​ച്ച് 5,870 രൂ​പ​യി​ലും പ​വ​ന് 520 രൂ​പ വ​ർ​ധി​ച്ച് 46,960 രൂ​പ​യി​ലു​മെ​ത്തി.

ഏ​ഴ് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 56,400 ആ​യി​രു​ന്നു. ര​ണ്ടി​ന് 400 രൂ​പ വ​ർ​ധി​ച്ചു കൊ​ണ്ട് 56,800 രൂ​പ​യി​ലെ​ത്തി. തു​ട​ർ​ന്ന് മൂ​ന്നി​ന് 80 രൂ​പ വ​ർ​ധി​ച്ചു​കൊ​ണ്ട് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,880 രൂ​പ​യെ​ത്തി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 56,960 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് 57,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന സൂ​ച​ന​യ്ക്കി​ടെ ര​ണ്ടു​ദി​വ​സം വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച താ​ഴേ​ക്കു​പോ​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 560 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ നാ​ലു​ദി​വ​സം​കൊ​ണ്ട് കു​റ​ഞ്ഞ​ത് 860 രൂ​പ​യാ​ണ്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യും വ​ർ​ധി​ച്ചു. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് ര​ണ്ടു രൂ​പ കൂ​ടി 98 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

കു​റ​ഞ്ഞ​തെ​ല്ലാം ഒ​റ്റ​യ​ടി​ക്ക് തി​രി​ച്ചു​ക​യ​റി; പ​വ​ന് കൂ​ടി​യ​ത് 560 രൂ​പ Read More »

ശബരിമലയിൽ പുനരാലോചന: സ്പോട് ബുക്കിംഗിൽ ഇളവ് അനുവദിച്ചേക്കും, നീക്കം വ്യാപക പ്രതിഷേധത്തിന് പിന്നാലെ

ശബരിമല ദർശനത്തിന് സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാരിൻ്റെ പുനരാലോചന. സ്പോട് ബുക്കിങിൽ ഇളവ് അനുവദിക്കാനാണ് ആലോചിക്കുന്നത്. വ്യാപകമായി പ്രതിഷേധം ഉയ‍ർന്ന സാഹചര്യത്തിലാണ് നീക്കം. സ്പോട് ബുക്കിങ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻ്റേതാവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതി എന്ന്  തീരുമാനിച്ചത്.

ശബരിമലയിൽ പുനരാലോചന: സ്പോട് ബുക്കിംഗിൽ ഇളവ് അനുവദിച്ചേക്കും, നീക്കം വ്യാപക പ്രതിഷേധത്തിന് പിന്നാലെ Read More »

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. *ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ല. ഇന്നലെ നടന്നത് ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗംആയിരുന്നില്ല .ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗം നടന്നാൽ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.ശബരിമലയില്‍ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോർഡിന് പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമോ എന്നത് ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍ Read More »