Hivision Channel

Local News

പു​തി​യ ജി​എ​സ്ടി പ​രി​ഷ്‌​ക​ര​ണം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍; ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കു​റ​യും

ച​ര​ക്ക്-​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ഭേ​ദ​ഗ​തി​യി​ലെ പു​തി​യ പ​രി​ഷ്‌​ക​ര​ണം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ പാ​യ്ക്കു ചെ​യ്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ല്‍ മി​ക്ക​വ​യ്ക്കും വി​ല കു​റ​യും. കൂ​ടാ​തെ ടൂ​ത്ത് പേ​സ്റ്റ്, സോ​പ്പ്, ഷാ​മ്പു, ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​ര്‍ വാ​ങ്ങു​ന്ന പ​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​ല കു​റ​ച്ച് ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ല​യി​ലു​ള്ള കു​റ​വ് ഒ​രോ ഉ​ത്പ​ന്ന​ത്തി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഉ​പ​ഭോ​ക്തൃ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ലെ മാ​റ്റ​വും മി​ക്ക ക​മ്പ​നി​ക​ളും പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. നേ​ര​ത്തേ വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​യ ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ പ​രി​ഷ്‌​ക​രി​ച്ച വി​ല സ്റ്റി​ക്ക​റാ​യോ സീ​ലാ​യോ പ​തി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് മു​ന്‍​നി​ര്‍​ത്തി ഇ​തി​ല്‍ ചി​ല ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​ല​ക്ട്രോ​ണി​ക്‌​സ്, ക​ണ്‍​സ്യൂ​മ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​യി​ല്‍ വ​ലി​യ അ​ന്ത​ര​മു​ണ്ടാ​കും. ഉ​യ​ര്‍​ന്ന ജി​എ​സ്ടി ഒ​ഴി​വാ​കു​ന്ന​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഇ​തു​വ​ഴി ല​ഭി​ക്കു​ക. ഇ​ട​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി 18 ശ​ത​മാ​ന​മാ​ക്കി​യ​തും നേ​ട്ട​മാ​ണ്. കാ​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍ ആ​നു​കൂ​ല്യം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് പൂ​ര്‍​ണ​മാ​യി കൈ​മാ​റാ​ന്‍ ത​യാ​റാ​യി ക​ഴി​ഞ്ഞു. പ​ല ക​ന്പ​നി​ക​ളും പു​തു​ക്കി​യ വി​ല​ക​ളും പ്ര​ഖ്യാ​പി​ച്ചു.
നി​കു​തി നി​ര​ക്കു​ക​ള്‍​ക്ക​നു​സ​രി​ച്ച് വ്യാ​പാ​രി​ക​ള്‍ ബി​ല്ലിം​ഗ് സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ മാ​റ്റം വ​രു​ത്ത​ണം.

നോർത്ത് മലബാറിൽ അഡ്വാൻസ്ഡ് ലിവർ ക്ലിനിക്ക് ആരംഭിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ.

കണ്ണൂർ – എല്ലാത്തരം കരൾ രോഗങ്ങൾക്കും സമഗ്രമായ ചികിത്സ നൽകുന്നതിനായി കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അഡ്വാൻസ്ഡ് ലിവർ ക്ലിനിക്ക് ആരംഭിച്ചു. സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് സി. ഗുഡിമണി ഉദ്ഘാടനം ചെയ്ത ഈ ക്ലിനിക്ക് നോർത്ത് മലബാർ മേഖലയിലെ ആരോഗ്യപരിപാലന രംഗത്തെ ഒരു പ്രധാന നാഴികക്കല്ലാണ്.മെഡിക്കൽ അഡ്വൈസർ ഡോ. അബ്ദുൾ നാസർ, മെഡിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി കൺസൾട്ടന്റുമാരായ ഡോ. അതുൽ ഹരീന്ദ്രൻ, ഡോ. അബ്ദുൾ മജീദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അവരുടെ പ്രസംഗങ്ങളിൽ, പ്രത്യേക കരൾ ചികിത്സയുടെ ആവശ്യകതയും നൂതന ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ ക്ലിനിക്കിനുള്ള പ്രതിബദ്ധതയും എടുത്തുപറഞ്ഞു.പുതിയ ക്ലിനിക്കിൽ എല്ലാത്തരം കരൾ രോഗങ്ങൾക്കുമുള്ള ചികിത്സ, സങ്കീർണ്ണമായ കരൾ രോഗങ്ങളുടെ രോഗനിർണ്ണയവും ചികിത്സയും, നൂതനമായ വൈദ്യശാസ്ത്ര, ശസ്ത്രക്രിയ ചികിത്സകൾഏറ്റവും പുതിയ സാങ്കേതികവിദ്യയും വിദഗ്ദ്ധരായ ഒരു കൂട്ടം ഡോക്ടർമാരുടെ സേവനവും, കൂടാതെ രോഗികൾക്ക് പ്രാരംഭ കൺസൾട്ടേഷൻ മുതൽ നൂതന ചികിത്സകൾ വരെ ഒരിടത്ത് ലഭ്യമാക്കുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ നോർത്ത് കേരള ക്ലസ്റ്റർ സിഇഒ ആയ ശ്രീ. നിരുപ് മുണ്ടയാടൻ പറഞ്ഞു.ഭാവിയിൽ ലിവർ ട്രാൻസ്പ്ലാൻറ് സേവനങ്ങൾ കൂടി ആരംഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു, ഇത് ക്ലിനിക്കിന്റെ സേവനശേഷി കൂടുതൽ വർദ്ധിപ്പിക്കും.ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ നോർത്ത് കേരള ക്ലസ്റ്റർ സിഇഒ ആയ ശ്രീ. നിരുപ് മുണ്ടയാടൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് സി. ഗുഡിമണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ അഡ്വൈസർ ഡോ. അബ്ദുൾ നാസർ, മെഡിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി കൺസൾട്ടന്റുമാരായ ഡോ. അതുൽ ഹരീന്ദ്രൻ, ഡോ. അബ്ദുൾ മജീദ് സംസാരിച്ചു.

“വ​ലി​യ സ​ന്തോ​ഷം, ദൈ​വ​ത്തി​നും പ്രേ​ക്ഷ​ക​ർ​ക്കും ന​ന്ദി’: മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി​യി​ലെ​ത്തി

ഫാ​ൽ​ക്കേ പു​ര​സ്കാ​ര നേ​ട്ട​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്രേ​ക്ഷ​ക​ർ​ക്കും ദൈ​വ​ത്തി​നും ന​ന്ദി​യെ​ന്നും ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. പു​ര​സ്കാ​രം മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ന്നെ ഞാ​ൻ ആ​ക്കി​യ​ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​രാ​ണ്. മ​ല​യാ​ളം സി​നി​മ​യ്ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്. ഇ​നി​യും മ​ല​യാ​ള​ത്തി​ൽ ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പു​ര​സ്കാ​ര​വാ​ര്‍​ത്ത അ​റി​ഞ്ഞ​പ്പോ​ള്‍ ചെ​ന്നൈ​യി​ലാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

രാ​വി​ലെ 10.30ന് ​ഹോ​ട്ട​ൽ ക്രൗ​ൺ പ്ലാ​സ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കും. തു​ട​ർ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​വും വി​ളി​ച്ചു​ചേ​ർ​ക്കും.

പുരളിമല ശ്രീ മുത്തപ്പൻ മടപ്പുര നവരാത്രി ആഘോഷം സെപ്റ്റംബർ 30 ഒക്ടോബർ 1,2 തീയതികളിൽ

oplus_2097152

പുരളിമല ശ്രീ മുത്തപ്പൻ മടപ്പുര നവരാത്രി ആഘോഷം സെപ്റ്റംബർ 30 ഒക്ടോബർ 1,2 തീയതികളിൽ നടക്കും. തന്ത്രി കാമ്പ്രത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് നവരാത്രി ആഘോഷം നടക്കുന്നത്.

‘വിഷന്‍ 2031’ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു

കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നല്‍കുന്ന ‘വിഷന്‍ 2031’ സെമിനാറുകളുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് ക്യാബിനറ്റ് റൂമില്‍ വകുപ്പ് മന്ത്രിമാരുടേയും ചിഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.

കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ സ്വരൂപിക്കുക, രൂപരേഖ തയ്യാറാക്കുക തുടങ്ങിയവയാണ് ‘വിഷന്‍ 2031’ സെമിനാറുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം 2031-ല്‍ ആഘോഷിക്കുമ്പോള്‍ കേരളം എവിടെ എത്തിനില്‍ക്കണമെന്നതും മുന്നോട്ടുള്ള വികസനത്തിനുള്ള ദിശാബോധം നല്‍കുന്നതുമായിരിക്കും സെമിനാറുകളിലെ ചര്‍ച്ചകള്‍. 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ സ്വരൂപിക്കും.

ഒക്ടോബര്‍ മാസത്തില്‍ വിവിധ വിഷയങ്ങളിലായി വകുപ്പ് മന്ത്രിമാരുടെ പങ്കാളിത്തത്തോടുകൂടി 33 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. അതാത് വകുപ്പുകളില്‍ കഴിഞ്ഞ 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും വരും വര്‍ഷങ്ങളിലേക്കുളള വികസന ലക്ഷ്യങ്ങളും ചര്‍ച്ചയാകും.

ഏകദേശം 1,000 പേര്‍ വരെ പങ്കെടുക്കുന്ന സെമിനാറുകളില്‍ വിവിധ മേഖലകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടും. ഗവേഷകര്‍, വ്യവസായികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കര്‍ഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയര്‍ പങ്കെടുക്കും. സെമിനാറുകളിലെ ആശയങ്ങള്‍ സമന്വയിപ്പിച്ച് സംസ്ഥാനതല നയരേഖ രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇത് കേരളത്തിന്റെ വികസന പ്രയാണത്തിന് ദിശാബോധം നല്‍കും.
തുറമുഖം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ സെമിനാറുകള്‍ കണ്ണൂര്‍ ജില്ലയില്‍ നടക്കും.

ബു​ധ​നാ​ഴ്ച വ​രെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; യെ​ല്ലോ അ​ല​ർ​ട്ട്

സം​സ്ഥാ​ന​ത്ത് ഇ​ന്നു​മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്.

മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, ക​ന്യാ​കു​മാ​രി പ്ര​ദേ​ശം അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഗു​ജ​റാ​ത്ത് തീ​രം, വ​ട​ക്ക​ൻ കൊ​ങ്ക​ൺ തീ​രം, വ​ട​ക്കു കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്.

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്. വർഷങ്ങൾക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഒൻപത് പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന പുലിക്കളിയിൽ വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകൾ പങ്കെടുക്കും. കഴിഞ്ഞതവണ 7 സംഘങ്ങളാണ് പങ്കെടുത്തത്.പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപ്പറേഷൻ ഉറപ്പുവരുത്തി. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. കേന്ദ്രസഹായമായി 3 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെ ഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം.കെ. വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായി ഫ്ലാഗ്ഓഫ് ചെയ്ത് പുലിക്കളിക്ക് തുടക്കമാകും.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന പുലിക്കളിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചിട്ടുണ്ട്. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

ടി സിദ്ദിഖിന് ഇരട്ട വോട്ട് ?; പെരുമണ്ണയിലും കൽപ്പറ്റയിലും വോട്ടുണ്ടെന്ന് ആരോപണം, രേഖകൾ പുറത്തുവിട്ട് സിപിഐഎം

കല്പറ്റ എംഎൽഎ ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് പെരുമണ്ണയിലും വയനാട് കല്പറ്റയിലും സിദ്ദിഖിന് വോട്ട് ഉണ്ടെന്ന് കെ റഫീഖ് പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകൾ പുറത്ത് വിട്ടു. വോട്ടർ പട്ടിക വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുക എന്നുള്ള കാര്യമാണ് ഇപ്പോൾ ചെയ്തത്. ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും വിമർശനം. അതേസമയം വിഷയത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് രംഗത്തെത്തി. റഫീക്കും സിപിഐഎമ്മും രാജ്യ വ്യാപകവോട്ട് കൊള്ള നടക്കുമ്പോൾ ഒരക്ഷരം മിണ്ടിയിട്ടില്ല.

വോട്ട് ഷിഫ്റ്റ്‌ ചെയ്യാൻ താൻ അനുമതി ചോദിച്ചതാണ്. കല്പറ്റയിലേക്ക് വോട്ട് ഷിഫ്റ്റ്‌ ഓട്ടോമാറ്റിക് ആയി മാറും എന്നാണ് താൻ മനസിലാക്കുന്നത്. കോഴിക്കോട്ടെ വോട്ട് നീക്കം ചെയ്യാൻ താൻ തന്നെ ഇടപെടും.തനിക്ക് ഇരട്ട വോട്ട് ചെയ്യേണ്ട കാര്യമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

‘ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടി എടുത്തിട്ടില്ല’; രാജിവാർത്ത തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ‌ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്. അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ ‌പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹ്യമാധ്യമ വിഭാഗം പുനസംഘടന പാർട്ടിയുടെ അജണ്ടയി‌ലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേ സമയം ‘ബീഡിയും ബീഹാറും’ വിവാദ സോഷ്യൽ മീഡിയ പോസ്റ്റില്‍ നിലപാട് വിശദീകരിച്ച് വി ടി ബൽറാം രംഗത്തെത്തി. കെപിസിസി നേതൃയോഗത്തിലാണ് വിശദീകരണം നല്‍കിയത്. തന്‍റെ അറിവോടെയല്ല പോസ്റ്റെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും വി ടി ബല്‍റാം പറഞ്ഞു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിരുത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്തത് നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും വി ടി ബൽറാം കൂട്ടിച്ചേര്‍ത്തു.

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; വളരാം അറിവിലൂടെ,അക്ഷരങ്ങളിലൂടെ

അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു. 1967ൽ യുനെസ്കോയാണ് ഈ ദിനാചരണം ആരംഭിച്ചത്. വ്യക്തികളുടെയും സമൂഹത്തിൻ്റെയും വികസനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.ഒരു വ്യക്തിയുടെ മൗലികാവകാശമാണ് സാക്ഷരത. ഇത് മറ്റ് മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു അടിസ്ഥാന ഘടകമാണ്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം സാക്ഷരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷരതയില്ലാത്ത ഒരു സമൂഹത്തിന് പുരോഗതി നേടാൻ കഴിയില്ല. തുല്യത, വിവേചനമില്ലായ്മ, നിയമവാഴ്ച, സമാധാനം തുടങ്ങിയ എല്ലാ സാമൂഹിക മൂല്യങ്ങളുടെയും അടിസ്ഥാനം സാക്ഷരതയാണ്.

‘ഡിജിറ്റൽ യുഗത്തിൽ സാക്ഷരത പ്രോത്സാഹിപ്പിക്കൽ’ എന്നതാണ് ഈ വർഷത്തെ സാക്ഷരതാ ദിനത്തിന്റെ പ്രമേയം. ഇന്റർനെറ്റ്, കമ്പ്യൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം വളരെ വലുതാണ്. വിവരങ്ങൾ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കാനും ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം.2024-ലെ പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം ഇന്ത്യയിലെ ശരാശരി സാക്ഷരതാ നിരക്ക് 80.9% ആണ്. എന്നിരുന്നാലും ഈ നേട്ടം പല സംസ്ഥാനങ്ങളിലും ഒരുപോലെയല്ല. മിസോറാം (98.2%) ഒന്നാം സ്ഥാനത്തും, ലക്ഷദ്വീപ് (97.3%) രണ്ടാം സ്ഥാനത്തും, കേരളം (95.3%) മൂന്നാം സ്ഥാനത്തുമാണ്. എന്നാൽ ആന്ധ്രാപ്രദേശാണ് (72.6%) ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം. നഗരപ്രദേശങ്ങളിൽ (90.3%) സാക്ഷരതാ നിരക്ക് കൂടുതലാണെങ്കിലും ഗ്രാമപ്രദേശങ്ങളിൽ (79.9%) ഈ നിരക്ക് കുറവാണ്. ഇത് സൂചിപ്പിക്കുന്നത് ഗ്രാമ-നഗര വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.