Hivision Channel

Local News

അ​ധി​കം ക​ളി​ക്ക​രു​ത്, കേ​ര​ളം ഞെ​ട്ടു​ന്ന ഒ​രു വാ​ർ​ത്ത വ​രാ​നു​ണ്ട്: സി​പി​എ​മ്മി​നെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് വി.​ഡി. സ​തീ​ശ​ന്‍

സി​പി​എ​മ്മി​നെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ ഇ​നി​യും ക​ളി​ച്ചാ​ൽ സി​പി​എ​മ്മി​ന്‍റെ പ​ല​തും പു​റ​ത്തു​വ​രു​മെ​ന്നും കേ​ര​ളം ഞെ​ട്ടു​ന്ന ഒ​രു വാ​ർ​ത്ത വ​രാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“ഞാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് നി​ങ്ങ​ൾ വി​ചാ​രി​ക്ക​രു​ത്. ഭീ​ഷ​ണി​യ​ല്ലേ എ​ന്ന് ചോ​ദി​ച്ചാ​ൽ ആ​ണ്. ഈ ​കാ​ര്യ​ത്തി​ൽ സി​പി​എ​മ്മു​കാ​ർ അ​ധി​കം ക​ളി​ക്ക​രു​ത്. വ​രാ​നു​ണ്ട്. കേ​ര​ളം ഞെ​ട്ടി​പ്പോ​കും. വ​ലി​യ താ​മ​സം ഒ​ന്നും വേ​ണ്ട. ഞാ​ന്‍ പ​റ​യു​ന്ന​തൊ​ന്നും വൈ​കാ​റി​ല്ല​ല്ലോ. തെ​ര​ഞ്ഞെ​ടു​പ്പി​നൊ​ക്കെ സ​മ​യം ഉ​ണ്ട​ല്ലോ’- സ​തീ​ശ​ൻ കോ​ഴി​ക്കോ​ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബി​ജെ​പി​ക്കെ​തി​രേ​യും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ള​യു​മാ​യി ത​ന്‍റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​വ​രെ​ക്കൊ​ണ്ട് ത​ന്നെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​ടെ വീ​ട്ടി​ലേ​ക്ക് താ​ൻ പ്ര​തി​ഷേ​ധം ന​ട​ത്തി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

“ബി​ജെ​പി​ക്കാ​രോ​ട് ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട്. ഇ​ന്ന​ലെ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി​യ കാ​ള​യെ ക​ള​യ​രു​ത്. പാ​ര്‍​ട്ടി ഓ​ഫീ​സി​ന്‍റെ മു​റ്റ​ത്ത് കെ​ട്ടി​യി​ട​ണം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ആ​വ​ശ്യം വ​രും. ആ ​കാ​ള​യു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധം ന​ട​ത്തേ​ണ്ട സ്ഥി​തി പെ​ട്ടെ​ന്നു​ണ്ടാ​കും. കാ​ര്യം ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല. ആ ​കാ​ള​യെ ഉ​പേ​ക്ഷി​ക്ക​രു​ത്. കാ​ത്തി​രു​ന്നോ​ളൂ’- എ​ന്നാ​ണ് സ​തീ​ശ​ന്‍ പ​റ​ഞ്ഞ​ത്.

സി​പി​എം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്ന് അ​റി​യാം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ മ​റു​പ​ടി​യി​ല്ല. കേ​ര​ള​ത്തി​ലെ സി​പി​എം നേ​താ​ക്ക​ന്മാ​ര്‍​ക്ക് രാ​ജേ​ഷ് കൃ​ഷ്ണ ഹ​വാ​ല പ​ണം കൊ​ടു​ത്തി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നു. അ​ത് ച​ര്‍​ച്ച ചെ​യ്തി​ല്ല. മ​റ​ച്ചു​വ​ച്ചു.

രാ​ഹു​ലി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലൈം​ഗി​ക ആ​രോ​പ​ണ​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​യ മ​ന്ത്രി​മാ​രെ ആ​ദ്യം പു​റ​ത്താ​ക്ക്. ബ​ലാ​ത്സം​ഗ കേ​സ് പ്ര​തി അ​വി​ടെ ഇ​രി​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മു​ത​ല്‍ അ​ങ്ങോ​ട്ട് ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സി​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ആ​ര്യ​നാ​ട്ടെ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യ സി​പി​എം പൊ​തു​യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണെ​ന്നും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

പനി കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു,ജില്ലയിലെ പനി ക്ലിനിക്കുകൾ പൂർണ സജ്ജം: ഡിഎംഒ

ജില്ലയിൽ പനി കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് റിപ്പോർട്ട് ചെയ്തതെന്ന് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ പനി ക്ലിനിക്കുകൾ പൂർണ സജ്ജമാണ്.
കഴിഞ്ഞ വർഷം ജൂണിൽ 15,997 പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഈ വർഷം ജൂണിൽ 13,839 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 2155 (13%) കേസുകളുടെ കുറവവുണ്ട്. ജൂലൈ മാസത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5842 കേസുകളുടെ കുറവാണ് (27%) റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ നിലവിലുള്ള പനി ക്ലിനിക്കുകൾ വർധിപ്പിക്കേണ്ട സാഹചര്യമില്ല എന്ന് യോഗം വിലയിരുത്തി.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 1053 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ജൂലൈയിൽ 502 ആയി കുറക്കാൻ സാധിച്ചു. മലയോരമേഖലകളിലാണ് ഡെങ്കി കേസുകളിൽ വർധനവ് കാണുന്നത്. കഴിഞ്ഞവർഷം ജൂൺ മാസത്തിൽ 938 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം അത് 1531 ആയിരുന്നു. ജൂലൈ ആവുമ്പോഴേക്കും സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ വഴി രോഗ പകർച്ചയുടെ തോത് നിലവിൽ കുറച്ചു വരാൻ വേണ്ടി സാധിച്ചിട്ടുണ്ട്. എലിപ്പനിക്കെതിരെ വ്യാപകമായ പ്രചരണ പ്രവർത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾ മണ്ണിലോ ചളിയിലോ ആയി ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ഡോക്ടറോട് തുറന്നു പറയാൻ തയ്യാറാകണം. അടുക്കളയിൽ എലികളുടെ സാന്നിധ്യമുള്ളതും പട്ടികളെയും പശുക്കളെയും പരിചരിക്കുന്നവരും പനി ഉണ്ടായാൽ അക്കാര്യം ഡോക്ടറോട് പറയേണ്ടതാണ്. ജില്ലയിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിനായി ഓണാഘോഷത്തിനു മുമ്പായി ആഗസ്റ്റ് 22 മുതൽ 30 വരെ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണശാലകളിലും പാനീയങ്ങൾ വിൽക്കുന്ന കടകളിലും വ്യാപക പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ സി സച്ചിൻ, വിവിധ പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ല; അ​ജി​ത് കു​മാ​റി​ന് ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യ വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ല; അ​ജി​ത് കു​മാ​റി​ന് ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യ വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി ന​ൽ​കി​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത്.

തേ​ക്ക് മു​റി​ച്ചു ക​ട​ത്തി, ഷാ​ജ​ന്‍ സ്‌​ക​റി​യ​യി​ല്‍​നി​ന്നും ര​ണ്ടു കോ​ടി രൂ​പ വാ​ങ്ങി, സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ഇ​ട​പെ​ട്ട് സാ​മ്പ​ത്തി​ക ലാ​ഭം ഉ​ണ്ടാ​ക്കി, ക​വ​ടി​യാ​റി​ല്‍ കോ​ടി​ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി അ​ന​ധി​കൃ​ത​മാ​യി വീ​ടു​ണ്ടാ​ക്കു​ന്നു, ധ​ന​സ​മ്പാ​ദ​ത്തി​ല്‍ ക്ര​മ​ക്കേ​ട് തു​ട​ങ്ങി അ​ഞ്ച് പ​രാ​തി​ക​ളാ​ണ് അ​ന്‍​വ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്.

ക​വ​ടി​യാ​റി​ലെ ഏ​ഴ് കോ​ടി​യു​ടെ ആ​ഡം​ബ​ര വീ​ട് എ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ഏ​ഴ് കോ​ടി രൂ​പ​യ്ക്ക് പ​ത്ത് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട്.

ഫ്ലാ​റ്റ് വാ​ങ്ങി ഇ​ര​ട്ടി വി​ല​യ്ക്ക് വി​റ്റു എ​ന്ന് ആ​രോ​പ​ണ​ത്തി​ലും ക​ഴ​മ്പി​ല്ല. പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം ഒ​രു​ത​ര​ത്തി​ലും ശ​രി​യ​ല്ലെ​ന്നും വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി അ​ജി​ത് കു​മാ​ർ എ​സ്ബി​ഐ ബാ​ങ്കി​ൽ നി​ന്നും ഒ​ന്ന​ര​കോ​ടി രൂ​പ ലോ​ണെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ന്‍​വ​ര്‍ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​ന്നി​ലും ആ​രോ​പ​ണ വി​ധേ​യ​നാ​യ എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​ന് പ​ങ്കി​ല്ലെ​ന്ന് വെ​ളി​വാ​യി​ട്ടു​ണ്ടെ​ന്ന് വി​ജി​ല​ന്‍​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​ജി​ത് കു​മാ​റി​ന് എ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യാ​ജ​മാ​ണെ​ന്ന് വെ​ളി​വാ​യ​തി​നാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന ക്ലീ​ന്‍ ചി​റ്റാ​ണ് വി​ജി​ല​ന്‍​സ് സ​മ​ര്‍​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, അ​ന്‍​വ​റി​ന്‍റെ പ​രാ​തി​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് മ​റ്റൊ​രാ​ളു​ടെ പ​രാ​തി​യി​ല്‍ അ​ജി​ത് കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ര്‍​പ്പി​ച്ച ക്ലീ​ന്‍ ചി​റ്റ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ത​ള്ളി​യി​രു​ന്നു.

മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് കു​ട്ടി മ​രി​ച്ച സം​ഭ​വം; താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

 അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് നാ​ലാം ക്ലാ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പ് നാ​ലാം ക്ലാ​സു​കാ​രി അ​ന​യ കു​ള​ത്തി​ൽ കു​ളി​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. കു​ട്ടി​ക​ൾ നീ​ന്ത​ൽ പ​ഠി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി ഇ​വി​ടെ എ​ത്താ​റു​ണ്ട്. കു​ള​ത്തി​ൽ കു​ളി​ച്ച കു​ട്ടി​ക​ളു​ടെ വി​വ​രം ആ​രോ​ഗ്യ വ​കു​പ്പ് ശേ​ഖ​രി​ക്കു​ക​യാ​ണ്.

പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കു​ട്ടി​യു​ടെ സ്ര​വ​വും അ​യ​ച്ചി​രു​ന്നു.

പ​നി​യെ തു​ട​ർ​ന്നാ​ണ് നാ​ലാം ക്ലാ​സു​കാ​രി താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​ക്ഷേ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ ശാ​രീ​രി​ക അ​വ​സ്ഥ മോ​ശ​മാ​യി​ട്ടും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ള​രെ വേ​ഗം മാ​റ്റി​യി​ല്ല എ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോ​ഗ്യനെന്ന് സണ്ണി ജോസഫ്

വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോ​ഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംആർ അജിത് കുമാർ പ്രതിയായ വിജിലൻസ് കേസിലെ വിധിയിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടത് തെളിഞ്ഞതാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. ഇവർ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരാണ്. ആർഎസ്എസുമായുള്ള പാലമാണ് അജിത് കുമാർ. അതുകൊണ്ടാണ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പ്രോസിക്യുട്ടറിനെ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, തീരുമാനം ആയിട്ടില്ല. ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നിട്ടും നിയമാനുസരണമുള്ള നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ല. പ്രതികളുടെ ഭാ​ഗത്താണ് സർക്കാർ നിൽക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നവരോടുള്ള സർക്കാരിന്റെ നിലപാട് പ്രതിഷേധകരമാണ്. ഡോ ഹാരിസിനോടും ഇത് തന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് പാ​ദ​സേ​വ ചെ​യ്ത​വ​രെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​പ​മാ​നം; വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ർ​എ​സ്എ​സി​നെ വെ​ള്ള​പൂ​ശി​യെ​ന്നാ​ണ് വി​മ​ർ​ശ​നം. കൂ​ടാ​തെ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​ന കാ​ർ​ഡി​ൽ സ​വ​ർ​ക്ക​റെ ഗാ​ന്ധി​ജി​ക്ക് മു​ക​ളി​ൽ പ്ര​തി​ഷ്ഠി​ച്ച​ത് ഗൂ​ഢാ​ലോ​ച​ന​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് പാ​ദ​സേ​വ ചെ​യ്ത​വ​രെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ അ​പ​മാ​നി​ക്കാ​നാ​ണ്. ഈ ​അ​പ​ഹാ​സ്യ ന​ട​പ​ടി​ക​ൾ കൊ​ണ്ടൊ​ന്നും ആ​ർ​എ​സ്എ​സി​നെ​പ്പോ​ലെ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ഷ​ലി​പ്ത​മാ​യ ച​രി​ത്ര​മു​ള്ള വ​ർ​ഗീ​യ സം​ഘ​ട​ന​യെ വെ​ള്ള​പൂ​ശാ​നാ​വി​ല്ല. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തെ ആ​ർ​എ​സ്എ​സി​നെ മ​ഹ​ത്വ​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​ത് ആ ​ദി​ന​ത്തെ ത​ന്നെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​നു​ഷ്യ​ത്വ വി​രു​ദ്ധ​മാ​യ വി​ഭാ​ഗീ​യ​ത​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം ചു​മ​ന്നു ന​ട​ക്കു​ന്ന​വ​ർ​ക്ക് കൈ​യി​ട്ടു വാ​രാ​നു​ള്ള​ത​ല്ല ഇ​ന്ത്യ​യു​ടെ മ​ഹി​ത​മാ​യ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രം. അ​ത്ത​ര​ക്കാ​രു​മാ​യി തു​ല്യ​പ്പെ​ടു​ത്താ​ൻ ഉ​ള്ള​ത​ല്ല ഗാ​ന്ധി​ജി​യു​ടെ​യും ഭ​ഗ​ത് സിം​ഗി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും സ്മ​ര​ണ​യെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ്വാ​ത​ന്ത്ര്യ​ദി​ന പോ​സ്റ്റ​റി​നെ​ക്കു​റി​ച്ച് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

‘അമ്മ’യിൽ പുതിയ ഭരണ സമിതി; പ്രതികരണവുമായി ഭാവന

 ‘അമ്മ’യിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്ന് ഭാവന പറഞ്ഞു. ‘അമ്മ’യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. താൻ അമ്മയിൽ അംഗമല്ല. അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും ഭാവന വ്യക്തമാക്കി.അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത മത്സരത്തിനൊടുവിലാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേത മേനോൻ 159 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ നടൻ ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച കുക്കു പരമേശ്വരൻ 172 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥിയായ രവീന്ദ്രന് 115 വോട്ടുകൾ മാത്രം നേടാനെ സാധിച്ചുള്ളൂ. 57 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുക്കു പരമേശ്വരൻറെ വിജയം. ട്രഷറർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ണി ശിവപാൽ 167 വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

യുപിഐ ഇടപാടുകളിൽ ഒക്ടോബർ ഒന്നുമുതൽ വലിയ മാറ്റം

യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ഒരു പ്രധാന മാറ്റം വരാൻ പോകുന്നു. 2025 ഒക്ടോബർ 1 മുതൽ പി2പി (പിയർ-ടു-പിയർ) ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും നിർത്തലാക്കാൻ എൻപിസിഐ തീരുമാനിച്ചു. 

എന്താണ് പുതിയ മാറ്റം?

ഒക്‌ടോബര്‍ 1 മുതൽ പി2പി ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും എന്‍പിസിഐ നിർത്തലാക്കും. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകള്‍ തടയുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്‍റെ ലക്ഷ്യം.

ആർക്കൊക്കെ ഇളവ്?

ഈ നിരോധനം പി2പി ശേഖരണ അഭ്യർഥനകൾക്ക് മാത്രമേ ബാധകമാകൂ. അതായത് സാധാരണ യുപിഐ പേയ്‌മെന്‍റുകൾക്ക് ബാധകമല്ല. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അവരുടെ യുപിഐ ഐഡി നൽകിയോ ക്യുആർ കോഡ് സ്‍കാൻ ചെയ്തോ പണം അയക്കാം. യുപിഐ വഴി വ്യാപാരികൾക്കോ പരിശോധിച്ചുറപ്പിച്ച ബിസിനസുകൾക്കോ പേയ്‌മെന്‍റുകൾ നടത്താം. പി2പി കളക്ഷൻ അഭ്യർഥനകൾക്ക് മാത്രമേ ഈ നിരോധനം ബാധകമാകൂ എന്ന് എൻപിസിഐ വ്യക്തമാക്കി. തട്ടിപ്പ് കൂടുതൽ കുറയ്ക്കുന്നതിന് വ്യാപാരികൾക്കുള്ള കെവൈസി നിയമങ്ങൾ കർശനമാക്കാൻ എൻപിസിഐ പദ്ധതിയിട്ടിട്ടുണ്ട്.

നിലവിലുള്ള നിയമങ്ങളും ഇടപാട് പരിധികളും

നിലവിൽ, ഏതൊരു യുപിഐ ഉപയോക്താവിനും ഒരു ഇടപാടിൽ 2,000 രൂപ വരെ ‘കളക്‌ട് റിക്വസ്റ്റ്’ അയയ്ക്കാൻ കഴിയും. എന്നാൽ എൻപിസിഐയുടെ പുതിയ നിർദ്ദേശത്തിനുശേഷം ബാങ്കുകൾക്കും യുപിഐ ആപ്പുകൾക്കും അത്തരം ഇടപാടുകൾ പ്രോസസ് ചെയ്യാൻ കഴിയില്ല.

ഡിജിറ്റൽ പേയ്‌മെന്‍റ് വളരുന്നു, തട്ടിപ്പുകളും

അതേസമയം രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ വർധനവ് സംഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. ഇത് ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്‍റുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്. എന്നാൽ ഈ വളർച്ചയ്ക്കൊപ്പം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളും അതിവേഗം വർധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വിനോദസഞ്ചാരികൾക്ക് യുപിഐ

യുപിഐ സംബന്ധിച്ച മറ്റൊരു വാർത്തയിൽ ആർ‌ബി‌ഐ നിയന്ത്രിത സ്ഥാപനമായ സ്‍മാർട്ട് പേയ്‌മെന്റ് സൊല്യൂഷൻസ്, ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ തന്നെ രാജ്യമെമ്പാടും പണമടയ്ക്കാൻ വിനോദസഞ്ചാരികളെയും പ്രവാസി ഇന്ത്യക്കാരെയും (എൻ‌ആർ‌ഐ) പ്രാപ്‌തമാക്കുന്ന യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ലിക്കേഷനായ മോണി പുറത്തിറക്കിയതായി പറയുന്നു.

മോണി ആപ്പ്

ഇന്ത്യയുടെ യുപിഐ അടിസ്ഥാനമാക്കിയും യുപിഐ വൺ വേൾഡ് സംരംഭത്തിന്‍റെ ഭാഗമായും നിർമ്മിച്ച മോണി ആപ്പ്, വിദേശ പൗരന്മാർക്ക് പ്രാദേശിക കടകളിലും റസ്റ്റോറന്‍റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ക്യുആർ കോഡുകൾ സ്‌കാൻ ചെയ്തുകൊണ്ട് സാധനങ്ങൾക്കും സേവനങ്ങൾക്കും പണം നൽകാൻ അനുവദിക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്ന അന്താരാഷ്ട്ര സന്ദർശകർ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കുന്നതിനാണ് ഈ സേവനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്കും ശ​ക്ത​മാ​യ മഴയ്ക്കും കാ​റ്റി​നും സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ല്‍ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​വ​ധി. സി​ബി​എ​സ്‌​ഇ, ഐ​സി​എ​സ്‌​ഇ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

വോളിബോള്‍ കിറ്റ് വിതരണം ചെയ്തു

ഇരിട്ടി: യുവാക്കളെ ഊര്‍ജ്ജസ്വലരാക്കി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് ഈന്തുംകരി പട്ടികവര്‍ഗ്ഗ സങ്കേതത്തിലെ യുവാക്കള്‍ക്ക് വോളിബോള്‍ കിറ്റ് വിതരണം ചെയ്തു. കേരളാ പോലീസിന്റെ പ്രത്യേക ഫണ്ട് വിനിയോഗിച്ച് വാങ്ങിയ നെറ്റ്, 3 ബോളുകള്‍, 7 ജഴ്‌സി, ഉന്നത നിലവാരമുള്ള 7 ബൂട്ടുകള്‍ എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഈന്തുംകരി വാര്‍ഡ് മെമ്പര്‍ എ വണ്‍ ജോസിന്റെ സാനിദ്ധ്യത്തില്‍ കരിക്കോട്ടക്കരി എസ് എച്ച് ഒ കെ.ജെ. ബിനോയ് കിറ്റ് ഈന്തുംകരി പട്ടിക വര്‍ഗ സങ്കേതത്തിലെ യുവാക്കള്‍ക്ക് കൈമാറി.