തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് 2 കുട്ടികള്‍ക്ക്

തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല. നാലു വയസുള്ള പെണ്‍കുട്ടിക്കും ഏഴു വയസുള്ള ആണ്‍കുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്. കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടര്‍ന്ന് ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു. ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈല്‍ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ 56 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍, 11 പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. 24 പേര്‍ക്ക് മഞ്ഞപ്പിത്തവും 94 പേര്‍ക്ക് ചിക്കന്‍പോക്‌സും റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് നൈല്‍ പനിയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്നലെ ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.








