Hivision Channel

ലോക ബാലവേല വിരുദ്ധദിനമായ ജൂൺ 12 മുതൽ ഒരാഴ്‌ചക്കാലം ജില്ലയിൽ ഊർജ്ജിതമായ ബാലവേല നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി തൊഴിൽ വകുപ്പ്

ജില്ലയിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ഫാക്ടറികൾ, കെട്ടിട നിർമ്മാണ സൈറ്റുകൾ തുടങ്ങിയ തൊഴിലിടങ്ങളിൽ അസിസ്റ്റൻ്റ് ലേബർ ഓഫീസർമാരുടെ വിവിധ സ്ക്വാഡുകൾ കർശന പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്റ്) ജി. ജയേഷ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയും ബാലവേല വിരുദ്ധ ബോധവത്കരണവും നടത്തും. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ തൊഴിലുടമകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. ആറു മാസം മുതൽ രണ്ട് വർഷം വരെ തടവും 20000 രൂപ മുതൽ 50,000 രൂപ വരെ പിഴയുമാണ് കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നവർക്കുള്ള ശിക്ഷ. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ലേബർ ഓഫീസിൽ വിവരം അറിയിക്കാം. ഫോൺ: 0497 2700353.

Leave a Comment

Your email address will not be published. Required fields are marked *