കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

ഇരിട്ടി മട്ടന്നൂർ റൂട്ടിൽ കീഴൂർ കുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് മൂന്നുപേർക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടായിരുന്നു അപകടം.


ഇരിട്ടി മട്ടന്നൂർ റൂട്ടിൽ കീഴൂർ കുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് മൂന്നുപേർക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടായിരുന്നു അപകടം.


ഇരിട്ടി: എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഇരിട്ടി ടൗണില്‍ ഘോഷയാത്ര നടത്തി. പയഞ്ചേരിമുക്കില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര കല്ലുമുട്ടി ഗുരു മന്ദിരത്തിന് സമീപം സമാപിച്ചു. യൂണിയന് ഭാരവാഹികളായ കെ.വി അജി, പി.എന്‍ ബാബു, കെ.കെ സോമന്, വിജയന് ചാത്തോത്ത്, പി.പി. കുഞ്ഞുഞ്ഞ്, സഹദേവന് പനയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.


പേരാവൂര്‍: ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് എ.ഡി.എസിന്റെ നേതൃത്വത്തില്‍ തെരുവത്ത് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പര്‍ ഗീത, സതി തുടങ്ങിയവര്‍ നേതൃത്വം നല്കി. 17 കുടുംബശ്രീ അംഗങ്ങള്‍ കലാ- കായിക മത്സരങ്ങളില്‍ പങ്കെടുത്തു.


ഏലപ്പീടിക: അനുഗ്രഹ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് വായനശാല & ഗ്രന്ഥാലയത്തിന്റെയും കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഏലപ്പീടികയില്‍ വായനശാല ഓണവസന്തവും, ജല ബാലോത്സവവും സംഘടിപ്പിച്ചു. കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.അധ്യക്ഷത വഹിച്ചു.അഖില്‍ ശശിന്ദ്രന് നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പരിചയപ്പെടുത്തി. റിസോഴ്സ് പേഴ്സണ്‍ ജിന്‍സി ഷാജു, ജോണ്സണ് വി.വി, അനീറ്റ, അഞ്ജു സന്തോഷ്, സോഫിയ വയലില്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി.



ആറളം: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1993 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. തേന്‍ മിഠായി എന്ന പേരില്‍ നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പി പ്രകാശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വി വിദ്യാര്‍ത്ഥി പ്രതിനിധി പ്രതിഭ പി. സെബാന് അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകരായ എ.ഡി. ചാക്കോ, മാര്‍ക്കോസ്, ഒ.എന്‍.വി ബാലന്, കെ.കെ ബാലന്, പ്രസന്ന, പുരുഷോത്തമന്, രാധ, കുഞ്ഞികൃഷ്ണന്, വാര്‍ഡ് മെമ്പര്‍ ഷീബ, പി.ടി.എ പ്രസിഡണ്ട് ഷൈന്‍ ബാബു, യു.വി നദീര്‍, മാസ്റ്റര്‍ അനുഗ്രഹ് എന്നിവര്‍ സംബന്ധിച്ചു.


കാക്കയങ്ങാട്: എസ്.എന്‍.ഡി.പി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷം നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികള്‍ക്ക് സെക്രട്ടറി കെ ഗോപി, വി മുരളീധരന്, കെ.കെ കുട്ടപ്പന് തുടങ്ങിയവര്‍ നേതൃത്വം നല്കി.



ഈരായിക്കൊല്ലി: ജ്ഞാനോദയ ഗ്രന്ഥാലയത്തിന്റെയും ഡി.വൈ.എഫ്.ഐയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഓണം ഫെസ്റ്റിന്റെ ഭാഗമായി വയോജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കഥാകൃത്ത് വിനോദ് പി കെ എന്നിവരെ ആദരിച്ചു. പി പ്രഹ്ലാദന്റെ അധ്യക്ഷതയില്‍ കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു. അമല്‍ എം.എസ്, ചന്ദ്രജിത്ത്, ആകാശ് ബാബു, എ രാജന്, സാബു, ഷിയോണ് എന്നിവര്‍ നേതൃത്വം നല്കി.

ഒറ്റപ്പെട്ട ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 12ന്
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

പേരാവൂര്‍: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് പേരാവൂര്‍ കുനിത്തലമുക്ക് എ.എസ് നഗറില്‍ പായസ വിതരണം നടത്തി. ശ്രീജിത്ത് കാരായി,മണികണ്ഠന്,അനന്തന്,പ്രജീഷ്, പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

കൊട്ടിയൂര്‍: പാല്‍ചുരം റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. പാല്‍ചുരം ചെകുത്താന് തോടിന് സമീപം റോഡരികിലെ മരം കടപുഴകി റോഡിലേക്ക് വീണാണ് ഗതാഗതം തടസപ്പെട്ടത്. പേരാവൂര്‍ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.