കണിച്ചാര്‍ : പൂളക്കുറ്റിയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി കണിച്ചാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സമാഹരിച്ച തുക പഞ്ചായത്തിന് കൈമാറി. സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ പ്രമീള സുരേന്ദ്രനാണ് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ തുക കൈമാറിയത്. 87000 രൂപയാണ് പഞ്ചായത്തിലെ 153 കുടുംബശ്രീകളില്‍ നിന്നും പിരിച്ചെടുത്തത്. ഇതില്‍ 75000 രൂപ ദുരന്ത മേഖലയില്‍ കുടിവെള്ള പൈപ്പ് വാങ്ങിനല്‍കുന്നതിനും 12000 രൂപ ഭക്ഷ്യകിറ്റ് നല്കുന്നതിനുമാണ് വകയിരുത്തിയിട്ടുള്ളത്.
കണിച്ചാര്‍ : കര്‍ഷക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി, കര്‍ഷക മോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. കണിച്ചാറില്‍ നടന്ന പരിപാടി കര്‍ഷക മോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ കൂടത്തില്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും കൊട്ടിയൂര്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗവുമായ നാരായണന് തിട്ടയില്‍ കര്‍ഷകരെ ആദരിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിജു അടിച്ചിലാമാക്കല്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട്് ജ്യോതി പ്രകാശ്, വൈസ് പ്രസിഡണ്ട്് ബാബു വര്‍ഗീസ്, ടി.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പി.ജി സന്തോഷ്, എം.ആര് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
മണത്തണ: സപ്തമാതൃപുരം ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷകമ്മിറ്റി രൂപീകരിച്ചു. മണത്തണ എസ്.എന്‍.ഡി.പി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. പ്രസിഡണ്ടായി ഗംഗാധരന് കോലഞ്ചിറയെയും, വൈസ് പ്രസിഡണ്ടായി സി.പ്രഭാകരന് നായര്‍, ബി.കെ മുരളീധരന് എന്നിവരെയെയും, ജനറല്‍ സെക്രട്ടറിയായി ശ്രീകുമാര്‍ കൂടത്തിലിനെയും, സെക്രട്ടറിമാരായി ബിനേഷ് നാമത്ത്, സുഗേഷ്, ട്രഷറര്‍ എം.പി രാമചന്ദ്രന്, രക്ഷാധികാരികളായി ടി.വാസുദേവന്‍ നായര്‍, കെ.മുകുന്ദന് മാസ്റ്റര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
നീണ്ടുനോക്കി: കോണ്‍ഗ്രസിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി. നീണ്ടുനോക്കി ഒറ്റപ്ലാവില് കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊടിമരമാണ് നശിപ്പിച്ചത്. കൊട്ടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ഇതു സംബന്ധിച്ച് കേളകം പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും നടത്തി.
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ https://keralaresults.nic.in/-ല്‍ ലഭ്യമാണ്. ജൂണിലാണ് പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
കോളയാട്: കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് കോളയാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കോളയാട് പഞ്ചായത്തിലെ തിരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. ചടങ്ങില്‍ കോളയാട്, ചിറ്റാരിപറമ്പ് പഞ്ചായത്തുകളിലെ പട്ടയം ലഭിക്കാത്ത 75 ആദിവാസി കുടുംബങ്ങള്‍ക്കുള്ള വനാവകാശ പട്ടയ വിതരണവും നടന്നു. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ കെ.ടി കുഞ്ഞഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന നാരായണന്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ടി ജയരാജന് മാസ്റ്റര്‍, ടി ഉമാദേവി ടീച്ചര്‍, ശ്രീജ പ്രദീപന്, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്, ടി രവി, എം.ജെ പാപ്പച്ചന്മാസ്റ്റര്, കെ.ടി ജോസഫ്, സാജന് ചെറിയാന്, എന്‍ രാജു, സജീവന് ആലച്ചേരി, ജോര്‍ജ് കാനാട്ട്, കൃഷി അസിസ്റ്റന്റ് എസ്.കെ ഷാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
പേരാവൂര്‍: ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷക ദിനാഘോഷവും കര്‍ഷകരെ ആദരിക്കലും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന് കര്‍ഷകരെ ആദരിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി രാജശ്രീ പദ്ധതി വിശദീകരണം നടത്തി.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി രാജശ്രീ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രീതി ലത, റീന നാരായണന്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ വി ശരത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം ഷൈലജ ടീച്ചര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്, പഞ്ചായത്ത് അംഗങ്ങളായ ജോസ് ആന്റണി, പൂക്കോത്ത് റെജീന സിറാജ്, ബേബി സോജ, കെ ശശീന്ദ്രന്,വി പത്മനാഭന്, അരിപ്പയില്‍ മുഹമ്മദ് ഹാജി, ജോസഫ് കളപ്പുരയ്ക്കല്‍, എ കെ ഇബ്രാഹിം, തൊണ്ടിയില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക്, മണത്തണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷംസുദ്ധീന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷാനി ശശീന്ദ്രന്, കൃഷി അസിസ്റ്റന്റ് പി.എം രഘു എന്നിവര്‍ സംസാരിച്ചു.
മുതിര്‍ന്ന കര്ഷകന് സി ബാലന്, മികച്ച കര്‍ഷകരായ ജെയിംസ് തുരുത്തിപള്ളി, സജി തോട്ടത്തില്‍, സംമിശ്ര കര്ഷകന് ഈപ്പച്ചന് എം.പി, ജൈവ കര്ഷകന് ടി.എ അബൂബക്കര്‍, വനിത കര്‍ഷക ബബിത മുരളീധരന്, യുവ കര്ഷകന് ജോബി പെരുമ്പനാനിക്കല്‍, വിദ്യാര്‍ത്ഥി കര്ഷകന് കൃഷ്ണാനന്ദ്, എസ്.ടി കര്ഷകന് പി.കെ ബിനു, വിദേശ ഫലവൃക്ഷ കര്ഷകന് കെ.ഡി സെബാസ്റ്റ്യന്‍ കിഴക്കയില്‍, മികച്ച ക്ഷീര കര്ഷകന് ആന്റണി തോമസ് എന്നിവരെയാണ് ആദരിച്ചത്. കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് വിളംബരഘോഷ യാത്രയും നടത്തി.