Hivision Channel

Kerala news

പകര്‍ച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം

പകര്‍ച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്ലുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികംപേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് പേരാണ് പനി ബാധിച്ച് ചികിത്സക്കായി മാത്രം ആശുപത്രിയില്‍ എത്തിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ അന്‍പത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് കൂടുതല്‍ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതര്‍ വ്യക്തമാക്കി.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് 2 കുട്ടികള്‍ക്ക്

തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല. നാലു വയസുള്ള പെണ്‍കുട്ടിക്കും ഏഴു വയസുള്ള ആണ്‍കുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്. കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടര്‍ന്ന് ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു. ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈല്‍ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ 56 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍, 11 പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. 24 പേര്‍ക്ക് മഞ്ഞപ്പിത്തവും 94 പേര്‍ക്ക് ചിക്കന്‍പോക്‌സും റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് നൈല്‍ പനിയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്നലെ ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോക ബാലവേല വിരുദ്ധദിനമായ ജൂൺ 12 മുതൽ ഒരാഴ്‌ചക്കാലം ജില്ലയിൽ ഊർജ്ജിതമായ ബാലവേല നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി തൊഴിൽ വകുപ്പ്

ജില്ലയിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ഫാക്ടറികൾ, കെട്ടിട നിർമ്മാണ സൈറ്റുകൾ തുടങ്ങിയ തൊഴിലിടങ്ങളിൽ അസിസ്റ്റൻ്റ് ലേബർ ഓഫീസർമാരുടെ വിവിധ സ്ക്വാഡുകൾ കർശന പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്റ്) ജി. ജയേഷ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയും ബാലവേല വിരുദ്ധ ബോധവത്കരണവും നടത്തും. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ തൊഴിലുടമകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. ആറു മാസം മുതൽ രണ്ട് വർഷം വരെ തടവും 20000 രൂപ മുതൽ 50,000 രൂപ വരെ പിഴയുമാണ് കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നവർക്കുള്ള ശിക്ഷ. ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ലേബർ ഓഫീസിൽ വിവരം അറിയിക്കാം. ഫോൺ: 0497 2700353.

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരുക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. AN – 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

വ്യോമതാവളത്തിന് സമീപം തന്നെയുള്ള സിവില്‍ ആശുപത്രിയിലാണ് സഹപൈലറ്റിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരണപ്പെട്ട പൈലറ്റുകളുടെ പേര് വിവരങ്ങളടക്കം വ്യോമസേന ഔദ്യോഗികമായി പുറത്ത് വിടും. വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ നടുഭാഗം വരെ പൂര്‍ണമായും കത്തിപ്പോയിരുന്നു.

വീരമൃത്യുവരിച്ചവരില്‍ രണ്ടുപേര്‍ അഗ്‌നിവീറുകളാണെന്ന വിവരവും വ്യോമസേന പുറത്ത് വിട്ടിട്ടുണ്ട്. രാവിലെ 10 മണിക്കാണ് അപകടമുണ്ടായതെന്നും വ്യോമസേന വ്യക്തമാക്കി.

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

കോഴിക്കോട് ഒരാള്‍ക്ക് നിപ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എന്‍ഐവി, ഐസിഎംആര്‍ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചര്‍ച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും. അതേസമയം, രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്.

പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ അവധി ചോദിച്ചു; ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡോ.റീനയെ മാറ്റി

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി. പകര്‍ച്ചവ്യാധി പടരുന്നതിനിടെ അവധി ചോദിച്ചതിന് പിന്നാലെയാണ് ഡോ റീനയെ മാറ്റിയത്. എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് ഡോ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല.

പകര്‍ച്ചവ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി ചോദിച്ചതില്‍ ആരോഗ്യ മന്ത്രി കെ മുരളീധരന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഷിഗെല്ല പടരുകയും കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത്. മൂന്ന് വര്‍ഷം തികച്ച ഡോ റീനയെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ള കാര്യമാണ്. അത് ആരാവണം എന്നതില്‍ തീരുമാനമായിട്ടില്ല. പിന്നാലെയാണ് ഡോ മീനാക്ഷിക്ക് താത്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

അസമില്‍ വ്യോമസേന വിമാനം തകര്‍ന്നു

ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. അസമിലെ ജോര്‍ഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിനാണ് തീപിടിച്ചത്. ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കാണ് തകര്‍ന്നു വീണത്. പൈലറ്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളോ നിലവില്‍ ലഭ്യമായിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ ശേഖരിച്ചുവരികയാണ്. ജോര്‍ഹട്ടിലെ വ്യോമസേനാ താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ സുപ്രധാന വ്യോമസേന താവളത്തിന് സമീപമാണ് അപകടമുണ്ടായത്. പൈലറ്റ് അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി. ബസിന്റെ മുന്‍വശത്തും വാതിലുകള്‍ക്കും സമീപം പ്രിയദര്‍ശിനി എന്ന സ്റ്റിക്കര്‍ പതിക്കണം. അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റില്‍ രേഖപ്പെടുത്തണം. അധിക ലഗേജിന് ചാര്‍ജ് ഈടാക്കണം. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പ്രത്യേകം ടിക്കറ്റ് നല്‍കണം. സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ കയറിയാല്‍ സ്ത്രീകളോട് ഇക്കാര്യം മുന്‍കൂട്ടി പറയണം.

അതേ സമയം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് മുന്‍ഗണന. സര്‍ക്കാര്‍ ഗ്യാറന്റിയില്‍ കെഎസ്ആര്‍ടിസിക്ക് ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കും. ഈ പണം മാസം ആദ്യം കെഎസ്ആര്‍ടിസിക്ക് ലഭ്യമാകും. മാസം അവസാനത്തോടെ പലിശ ഉള്‍പ്പെടെ സര്‍ക്കാര്‍ അടയ്ക്കും. ഇത് സ്ഥിരം സംവിധാനം ആക്കും. ബാങ്കുകളുമായി ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.

പണം മാസവസാനം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കെഎസ്ആര്‍ടിസി തള്ളിയിരുന്നു. സൗജന്യ യാത്ര ലോഗോ തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴല്‍ ചിത്രം ഉള്‍പ്പെടെയുള്ള ലോഗോ ആണ് തയ്യാറാകുന്നത്. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ അംഗീകരിച്ചില്ല. ഡിസൈന്‍ തയാറാക്കാന്‍ സി ഡിറ്റിനു കരാര്‍ നല്‍കിയിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ലോഗോ തയാറാകും. തിങ്കളാഴ്ചക്ക് മുമ്പായി ലോഗോ ബസ്സുകളില്‍ പതിക്കും. 3125 ബസുകളിലാണ് സ്ത്രീകള്‍ക്ക് ഈ സൗജന്യം ലഭിക്കുക.

നിപ വ്യാപനം ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി കെ മുരളീധരന്‍

നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയമായിട്ടുള്ള വിമര്‍ശനമായി മാത്രമേ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല എന്നതടക്കമുള്ള ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ നിര്‍ദ്ദേശവും കൊടുത്തിട്ടാണ് തിരുവനന്തപുരത്ത് വന്നത്. കേരളത്തിന്റെ മൊത്തം വിഷയങ്ങള്‍ നോക്കണ്ടേ. ഈ ഈ രോഗം ഇന്ന ഭാഗത്ത് മാത്രമല്ല കേരളത്തിലെല്ലായിടത്തും പടരാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് ഞാന്‍ തിരുവനന്തപുരത്ത് തന്നെ വന്ന് ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചത്. രോഗം വ്യാപിച്ചിട്ടില്ല ഇതുവരെ. ഇതുവരെ കിട്ടിയ റിസള്‍ട്ട് ഒക്കെ നെഗറ്റീവ് ആണ്. മാത്രമല്ല, ഇന്നിപ്പോള്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കാന്‍ ആ റവന്യൂ മന്ത്രി കോഴിക്കോടുണ്ട്. ഇതിലൊക്കെ എടുക്കുന്ന സമീപനം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഇത് വീണുകിട്ടിയ ഒരായുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല അദ്ദേഹം പറഞ്ഞു.

കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു

കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. രാജിക്കത്ത് സര്‍ക്കാരിന് ലഭിച്ചു.