മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ഓണക്കിറ്റ് വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രവീണ്‍ കെ.സി ട്രഷറര്‍ എ.രാജന് ഓണകിറ്റ് നല്കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി ഷിബു സെബാസ്റ്റ്യന്‍, പ്രവര്‍ത്തക സമിതി അംഗം സുനില്‍ നാമത്ത്, വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു സോമന്, യൂത്ത് വിംഗ് പ്രസിഡണ്ട് സതീശന്, വൈസ് പ്രസിഡണ്ട് ദിനേശന് എന്നിവര്‍ സംസാരിച്ചു.
സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് പിണറായി വിജയന് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദന് രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.സഗൗരവമായിരുന്നു സത്യപ്രപതിജ്ഞ.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
ഇരിട്ടി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു. കുന്നോത്ത്, മൂസാന്‍ പീടികയിലെ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ തുരുത്തേല്‍ ഹൗസില്‍ ലസിത (47) ആണ് മരണപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയും വീരാജ് പേട്ട സിദ്ധാപുരം സ്വദേശിയുമായ ഭര്‍ത്താവ് ടി.എ. രാജനൊപ്പം ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേ വള്ളിത്തോട് പെരിങ്കരിയില്‍ വെച്ച് ലസിത തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇവരെ ഇരിട്ടിയിലും, പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു. രഞ്ജിത്ത്, രനിത എന്നിവരാണ് മക്കള്‍. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് സിദ്ധാപുരം ഭര്‍ത്തൃ ഗൃഹത്തിലെ വീട്ടുവളപ്പില്‍.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് 120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ഉയര്‍ന്നത്.ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു.ശനിയാഴ്ചയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 200 രൂപയാണ് അന്ന് ഉയര്‍ന്നത്.ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,520 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4690 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഇന്ന് 10 രൂപയാണ് ഉയര്‍ന്നത്. ഇന്നലെയും 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3875 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉത്രാട ദിനമായ നാളെ എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘമെത്തുക.
കണിച്ചാര്‍ പഞ്ചായത്തിലെ സെമിനാരി വില്ലയ്ക്ക് സമീപം വീണ്ടും ഉരുള്‍ പൊട്ടല്‍. പുഴയില്‍ ക്രമാതീതമായി വെള്ളം കയറുന്നു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയില്‍ ക്രമാതീതമായി വെള്ളം കയറുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്‍ അറിയിച്ചു.
തൊണ്ടിയില്‍: ഓര്‍മ്മ 1978 അധ്യാപക ദിനാഘോഷം സഹപാഠികളായ അധ്യാപകരെ ആദരിക്കല്‍ പേരാവൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബേബി ജോണ്‍ തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി സെബാസ്റ്റ്യന്‍ അധ്യാപകരെ ആദരിച്ചു. വിന്‍സന്റ് കെ.എസ്, രാജന് എം.വി, ജോയി ചാക്കോ, സി രവി എന്നിവര്‍ സംസാരിച്ചു. ബാബു വാച്ചാലി, കെ.എം വേണുഗോപാല്‍, അലോഷ്യസ് ജോസ്, കെ.വി സിദ്ധാര്ത്ഥന്, സി.വി ഫ്രാന്‍സിസ്, കെ മണികണ്ഠന്, ബാബു പൈലി, ബേബി തോമസ് എന്നീ അധ്യാപകരെയാണ് ആദരിച്ചത്.
പേരാവൂര്‍: പഞ്ചായത്ത് സംയോജിത കൃഷി ജനകീയ സമിതിയുടെയും മണത്തണ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേരാവൂര്‍ തെരു സാംസ്കാരിക നിലയത്തില്‍ വച്ച് പച്ചക്കറി തൈ വിതരണവും പഠനക്ലാസും സംഘടിപ്പിച്ചു. കെ ശശീന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട.കൃഷി ഓഫീസര്‍ പി പത്മനാഭന് പഠനക്ലാസ് നയിച്ചു. മണത്തണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷംസുദ്ദീന് പച്ചക്കറി തൈവിതരണം നിര്‍വഹിച്ചു. വി ബാബുമാസ്റ്റര്‍, കെ രവീന്ദ്രന്, ബാബു, കെ പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
പേരാവൂര്‍: ആധാരം എഴുത്ത് അസോസിയേഷന് പേരാവൂര്‍ യൂണിറ്റും, പേരാവൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. അസോസിയേഷന് പ്രസിഡണ്ട് കല്യാടന്‍ സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ സബ്ബ് രജിസ്ട്രാര്‍ വി.ടി വിനീഷ്, ഹെഡ് ക്ലര്‍ക്ക് രാജീവ് കുമാര്‍,പ്രകാശന്, ജബ്ബാര്‍, ഗിരീഷ്,സുമേശന്‍ എന്നിവര്‍ സംസാരിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ വിപിന്‍ ചികിത്സാ സഹായ ഫണ്ടിലേക്ക് ആധാരം എഴുത്ത് അസോസിയേഷന് സമാഹരിച്ച തുക എട്ടാം വാര്‍ഡ് മെമ്പര്‍ ബാബുവിന് കൈമാറി.
കേളകം: യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്റെ നാട്ടകം എന്ന പേരില്‍ സംഘടിപ്പിച്ച അര്ജുന് മാറോളിയുടെ ചിത്രപ്രദര്‍ശനം സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്തംഗം ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു. കെ.പി ഷാജി അധ്യക്ഷത വഹിച്ചു. ചിത്രകലയില്‍ നിരവധി ദേശീയ അന്തര്‍ദേശീയ റിക്കാര്‍ഡുകള്‍ നേടിയ അമൃത് ദേവിനെ പഞ്ചായത്തംഗം അഡ്വ. ബിജു ചാക്കോ ആദരിച്ചു .വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം പഞ്ചായത്തംഗം സുനിത രാജു നിര്‍വഹിച്ചു. പി.പി വ്യാസ്ഷ, പി.വി ശിവന്, പി.സി ടൈറ്റസ് എന്നിവര്‍ സംസാരിച്ചു.