Hivision Channel

Kerala news

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ്. അഞ്ച് പതിറ്റാണ്ടായി മാധ്യമ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണന്‍. ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റര്‍ ആണ്. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവ ചരിത്രം വലിയ ചര്‍ച്ചയായിരുന്നു.

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകള്‍ കുറയുന്നില്ല; പ്രതിദിന രോഗികള്‍ പതിനായിരത്തിന് മുകളില്‍

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. ചൊവാഴ്ച മാത്രം 147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിദ്യാലയങ്ങളിലും പനി കണക്ക് ഉയര്‍ന്നു. രോഗികള്‍ കൂടുതലും പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിഗ്‌നറോസിന് യാത്രയയപ്പ് നല്‍കി

കണ്ണൂര്‍ ജില്ലയിലെ ദീര്‍ഘകാല സേവനത്തിനു ശേഷം എറണാകുളത്തേക്ക് സ്ഥലംമാറി പോകുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിഗ്‌നറോസിന് യാത്രയയപ്പ് നല്‍കി. പൂളക്കുറ്റി സെന്റ് മേരിസ് പള്ളി വികാരി ഫാദര്‍ ലൂക്കോസ് മറ്റപ്പള്ളിയുടെ അധ്യക്ഷതയില്‍ കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ട്രീസാ പോള്‍ ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡി എസ് മനോജ് മുഖ്യപ്രഭാഷണം നടത്തി.പേരാവൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി എം ജെയിംസ്,
അനുമോള്‍ ഷോജറ്റ്, റോണി തോമസ്, ഷൈജു കിച്ചേരി,ചെറിയാന്‍ തൃക്കാക്കുന്നില്‍ , ഡിഗ്‌ന റോസ് എന്നിവര്‍ സംസാരിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

കനത്ത ചൂടില്‍ ആശ്വാസമായി നാളെ മുതല്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി സെപ്റ്റംബര്‍ പത്തോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. സെപ്തംബര്‍ 10 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടും: പിണറായി വിജയന്‍

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടും. കരുവന്നൂര്‍ ബാങ്കില്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തപ്പോള്‍ ശക്തമായ നടപടിയെടുത്തു. എന്നാല്‍ ഇ ഡി അവിടെ ചെന്ന് ഒരു പാര്‍ട്ടിയെ തന്നെ പ്രതിയാക്കിയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത്തിത്താനം സഹകരണ ബാങ്ക് നൂറാം വാര്‍ഷിക വേദിയിലായിരുന്നു പ്രതികരണം.

കരുവന്നൂര്‍ ബാങ്കില്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തപ്പോള്‍ ശക്തമായ നടപടിയെടുത്തു. അഴിമതി നടത്തിയവരെ ഇഡി സ്വാധീനിച്ച് മാപ്പ് സാക്ഷിയാക്കി. ഇഡി മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ ഇവര്‍ പറയണമെന്ന് പറഞ്ഞു. അങ്ങനെയുള്ള സ്റ്റേറ്റ്‌മെന്റുകള്‍ മാപ്പ് സാക്ഷികളുടെ കയ്യില്‍ നിന്നും വാങ്ങി. അതു വലിയ തെളിവാണെന്ന് പറഞ്ഞു സിപിഐഎമ്മിനെ പ്രതിയാക്കി. ഇതിന്റെ ഫലമായി സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിമാരായി വന്നവരെ എല്ലാം പ്രതിയാക്കിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് ജാമ്യം. കര്‍ശന ഉപാധികളോടെ ആണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കോളജില്‍ പ്രവേശിക്കാനോ കുട്ടികളെ സ്വാധീനിക്കാനോ പാടില്ലെന്ന് നിബന്ധനയുണ്ട്.

ജാമ്യ ഹര്‍ജിയില്‍ ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. കോടതി അനുമതിയോടെ ജൂലൈ 24നാണ് റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ കണ്ണൂരിലേക്ക് വരുന്നതിനിടെ കുടകില്‍നിന്നാണ് റാമിനെ കസ്റ്റഡിയിലെടുത്തത്.

ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഉള്ള സംഘമാണ് കെസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഏപ്രില്‍ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നിലപാട് മാധ്യമങ്ങളെ വിളിച്ചാണ് പറഞ്ഞത്. പറഞ്ഞത് ഡിലീറ്റ് ചെയ്തന്ന പ്രചാരണം തെറ്റാണ്. ഫേസ്ബുക്കിലെ വിഡിയോ നീക്കിയത് ക്രോസ് ഷെയര്‍ ആയതിനാല്‍. കാന്തപുരം എ പി വിഭാഗം നേതാക്കള്‍ കണ്ടത് അനുനയത്തിനല്ലെന്നും മൂന്ന് മാസം മുന്‍പ് നിശ്ചയിച്ച കൂടിക്കാഴ്ചയെന്നും വിശദീകരണം.

സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ വന്ന വിമര്‍ശനത്തില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചു. അതിലെ ഭാഷയോടും എതിര്‍പ്പില്ല. പൊതു സമൂഹം എല്ലാം വിലയിരുത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം വിലയിരുത്തുന്ന സമൂഹം ഇവിടെയുണ്ട്. അതുകൊണ്ടാണല്ലോ താന്‍ ഇവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം വിശദീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റര്‍ മഴ

സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 25% മഴ കുറവ്. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 9 വരെയുള്ള ദിവസങ്ങളിലാണ് ഈ കുറവ്. സംസ്ഥാനത്ത് കാലവര്‍ഷമഴയില്‍ 25% കുറവ്. വയനാട് 52% മഴയുടെ കുറവ് ഉണ്ടായി. ഇടുക്കിയില്‍ 46% മഴ കുറഞ്ഞു. 1837.1 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് കാര്യമായ മഴക്കുറവ് ഉണ്ടാകാതിരുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരും. ജാഗ്രത മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്തനിവാരണ അതോറിറ്റി. പുനലൂരും കോട്ടയത്തും ഇന്നലെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. എന്നാല്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്.

കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെല്‍ഷ്യസ് ആണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മാസപ്പടി കേസ്; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇഡി ഗൗരവമേറിയ തെളിവുകള്‍ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രം അല്ല ഇഡി അയച്ചത്. ഗൗരവമേറിയ വിവരങ്ങള്‍ ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.