Hivision Channel

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നിലപാട് മാധ്യമങ്ങളെ വിളിച്ചാണ് പറഞ്ഞത്. പറഞ്ഞത് ഡിലീറ്റ് ചെയ്തന്ന പ്രചാരണം തെറ്റാണ്. ഫേസ്ബുക്കിലെ വിഡിയോ നീക്കിയത് ക്രോസ് ഷെയര്‍ ആയതിനാല്‍. കാന്തപുരം എ പി വിഭാഗം നേതാക്കള്‍ കണ്ടത് അനുനയത്തിനല്ലെന്നും മൂന്ന് മാസം മുന്‍പ് നിശ്ചയിച്ച കൂടിക്കാഴ്ചയെന്നും വിശദീകരണം.

സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ വന്ന വിമര്‍ശനത്തില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചു. അതിലെ ഭാഷയോടും എതിര്‍പ്പില്ല. പൊതു സമൂഹം എല്ലാം വിലയിരുത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം വിലയിരുത്തുന്ന സമൂഹം ഇവിടെയുണ്ട്. അതുകൊണ്ടാണല്ലോ താന്‍ ഇവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം വിശദീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *