Hivision Channel

Kerala news

ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച ചെക്യേരി പൂളക്കുണ്ടില്‍ കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ സന്ദര്‍ശിച്ചു……

പേരാവൂര്‍:ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച ചെക്യേരി പൂളക്കുണ്ടില്‍ കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ സന്ദര്‍ശിച്ചു.കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി, വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ്‌കുമാര്‍, മെമ്പര്‍മാരായ ശ്രീജ പ്രദീപന്‍, പി സജീവന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുരേഷ് കുമാര്‍ തുടങ്ങിയവരും ടീച്ചര്‍ക്കൊപ്പം ഉണ്ടായിരുന്നു.

സ്വര്‍ണ വില കുറഞ്ഞു……

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 200 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,720 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 25 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4715 രൂപയാണ്.  18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3895 രൂപയാണ്.

KERALA NEWS ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ട്……

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. മധ്യ വടക്കന്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ ലഭിക്കുക.ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ബാക്കിയുള്ള നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെയും 9 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് കര്‍ശന വിലക്കുണ്ട്.

KERALA NEWS 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും……

സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

വ്യാപക പ്രളയ സാഹചര്യമില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി……

മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുന്നത്. 2018ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. 

മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുന്നത്. 2018ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

 മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ കരുതിയിരിക്കണമെന്നാണ് ശേഖര്‍ കുര്യാക്കോസ് അറിയിക്കുന്നത്. സ്ഥിതിഗതികള്‍ നേരിടുന്നതിനായി ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തുണ്ട്. വ്യാപക പ്രളയസാഹചര്യമില്ലെന്നും ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KERALA NEWS പ്രളയസാധ്യത; എന്‍.എസ്.എസ്-എന്‍.സി.സി സേവനം ഉറപ്പാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു……

Read more at: https://hivisionchannel.in/flood-risk-nss-ncc-will-ensure-service-minister-dr-r-point

കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയസമാന സ്ഥിതി നേരിടാന്‍ എന്‍.എസ്.എസ്-എന്‍.സി.സി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാനത്തെ എല്ലാ എന്‍എസ്എസ് യൂണിറ്റുകളിലെയും വളണ്ടിയര്‍മാരുടെ സേവനം വിട്ടുനല്‍കാന്‍ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാഭരണകൂടങ്ങളെ സഹായിക്കാന്‍ കേഡറ്റുകളെയും കവചിത വാഹനങ്ങളെയും സജ്ജമാക്കി നിര്‍ത്തണമെന്ന് എന്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ജനറലിനോടും ആവശ്യപ്പെട്ടു. റവന്യൂ അധികൃതര്‍ ആവശ്യപ്പെടുന്ന സമയത്ത് ഇവര്‍ ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.