സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 13,230 രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,05,840 രൂപ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 27 രൂപ കുറഞ്ഞ് 14,433 രൂപയിലെത്തിയപ്പോള്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,825 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.








