നവരാത്രി മഹോത്സവത്തിന് തുടക്കമായി

മണത്തണ:സപ്തമാതൃ പുരം എന്ന മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ മുപ്പത്തിയഞ്ചാമത് നവരാത്രി മഹോത്സവത്തിന് തുടക്കമായി.ഒന്‍പത് ദിവങ്ങളിലായി നടക്കുന്ന നവരാത്രി മഹോത്സവം ആഘോഷ കമ്മറ്റി പ്രസിഡന്റ് ഗംഗാധരന്‍ കോലംചിറയുടെ അധ്യക്ഷതയില്‍ കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.സി.സുബ്രഹ്മണ്യന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ തിട്ടയില്‍ വാസുദേവന്‍ നായര്‍ രയരപ്പശ്ശന്‍ അനുസ്മരണം നടത്തി.കൂടത്തില്‍ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേബി സോജ, യു.വി.അനില്‍കുമാര്‍, കൂടത്തില്‍ നാരായണന്‍ നായര്‍, സി.എം.ജോസഫ്, മന്‍മദന്‍ മുണ്ടപ്ലാക്കല്‍, സുധീര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.തുടന്ന് പയ്യന്നൂര്‍ അമ്മ ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.