വയനാട് കള്ളാടി ദുരന്തത്തില്‍, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍.മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.എന്‍ഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും ഡോ ജ്യൂഡ് ഇമ്മാനുവലും CESS ഡയറക്ടറുടെ പ്രതിനിധിയുടെയും നേതൃത്വത്തിലാണ് സമിതി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന്റെ സുരക്ഷ സമിതി ഉറപ്പു വരുത്തും. സുരക്ഷിതമായി മണ്ണ് നീക്കുന്നത് സംബന്ധിച്ച മേല്‍നോട്ടം സമിതി വഹിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാന്‍ ധാരണയായത്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് മാര്‍ഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിര്‍ത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികള്‍. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം പാടുന്ന മുന്‍പത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍, വന്ദേമാതരം വേണം ആദ്യം ആലപിക്കാന്‍. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം. പൂര്‍ണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കന്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു.
മിലിട്ടറി അല്ലെങ്കില്‍ പൊലീസ് ബാന്‍ഡുകള്‍ ഈ ഗീതം പ്ലേ ചെയ്യുമ്പോള്‍, സദസ്സിന് മുന്നറിയിപ്പ് നല്‍കാനായി ഏഴ് തവണ ഡ്രം റോള്‍ അടിച്ച് വേണം ആരംഭിക്കാന്‍. സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും ദൈനംദിന പ്രാര്‍ത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വന്ദേമാതരം ആലപിക്കുമ്പോള്‍ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് ലോക ജനസംഖ്യാ ദിനം. ആഗോള ജനസംഖ്യ പ്രശ്നങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ഇന്നത്തെ ദിനം ഓര്‍മപ്പെടുത്തുന്നു.
ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. അതില്‍ 140 കോടി ജനങ്ങള്‍ വസിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. വിദ്യാഭ്യാസം, ലിംഗസമത്വം ഗുണനിലരാവരുമുള്ള ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇന്നത്തെ ദിനം ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യ വര്‍ധനവിലൂടെ ലോകത്തിന് ചില പുരോഗതികള്‍ ഉണ്ടെങ്കിലും വലിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. ജീവിത നിലവാരത്തിലുമുള്ള പുരോഗതി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചെങ്കിലും ആരോഗ്യസംരക്ഷണം വിദ്യാഭ്യാസം തൊഴില്‍ പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ പൊലും പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നു. ജനങ്ങളുടെ ഇത്തരത്തിലെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തിന് സാധിച്ചില്ലെങ്കില്‍ അവിടെ ദാരിദ്ര്യവും അസമത്വവും ഉയരുന്നു.
എല്ലാ മനുഷ്യര്‍ക്കും തുല്യത ഉറപ്പിക്കുക എന്നത് തന്നെയാണ് ഇന്നത്തെ ദിനത്തിന്റെ പ്രത്യേകത. 1987 ജൂലെ 11ന് ലോക ജനസംഖ്യ 500 കോടി എത്തിയ കണക്കെടുപ്പിനെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് 1989ല്‍ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ഗവേണിംഗ് കൗണ്‍സില്‍ അതിന്റെ പ്രാധാന്യം മനസിലാക്കി ഈ ഒരു ദിവസം ഉള്‍പ്പടുത്തിയത്.
കണ്ണൂര്‍:ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക്, കോസ്‌മെറ്റിക് ശസ്ത്രക്രിയകളെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ സൗജന്യ സംശയനിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 10 മുതല്‍ 20 വരെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി അധികൃതര്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖത്തെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍, അപകടങ്ങള്‍ മൂലമുണ്ടാകുന്ന പാടുകള്‍ മാറ്റല്‍ തുടങ്ങിയവയെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കും.
പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റായ ധാരണകളും അശാസ്ത്രീയമായ അറിവുകളും മാറ്റുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. മുഖത്തെ പാടുകള്‍ എങ്ങനെ അകറ്റും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണങ്ങള്‍ എന്തൊക്കെയാണ് തുടങ്ങി സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കും. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മധുചന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ഫേഷ്യല്‍ ഇംപ്ലാന്റേഷന്‍, ലൈപ്പോസക്ഷന്‍, റൈനോപ്ലാസ്റ്റി (മൂക്കിന്റെ രൂപമാറ്റം വരുത്തുന്ന ശസ്ത്രക്രിയ), സ്‌കാര്‍ റിവിഷന്‍ (പാടുകള്‍ മായ്ക്കുന്നതിനുള്ള ചികിത്സ) തുടങ്ങിയ ചികിത്സാരീതികളെക്കുറിച്ചുള്ള വിവരങ്ങളും വിദഗ്‌ധോപദേശവും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. പ്ലാസ്റ്റിക് സര്‍ജറി കേവലം സൗന്ദര്യവര്‍ധനവിന് മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണ തിരുത്തുകയും ഇതിന്റെ ആരോഗ്യപരവും മാനസികവുമായ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയുമാണ് ആശുപത്രി ഈ പ്രത്യേക ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടിയുള്ള റജിസ്‌ട്രേഷനും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാം: 7594045518
പ്ലാസ്റ്റിക് സര്‍ജറി സംശയനിവാരണത്തിന് സൗജന്യ ക്യാമ്പ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു
കണ്ണൂര്‍: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക്, കോസ്‌മെറ്റിക് ശസ്ത്രക്രിയകളെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ സൗജന്യ സംശയനിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 10 മുതല്‍ 20 വരെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി അധികൃതര്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖത്തെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍, അപകടങ്ങള്‍ മൂലമുണ്ടാകുന്ന പാടുകള്‍ മാറ്റല്‍ തുടങ്ങിയവയെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കും.
പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റായ ധാരണകളും അശാസ്ത്രീയമായ അറിവുകളും മാറ്റുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. മുഖത്തെ പാടുകള്‍ എങ്ങനെ അകറ്റും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണങ്ങള്‍ എന്തൊക്കെയാണ് തുടങ്ങി സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കും. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മധുചന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ഫേഷ്യല്‍ ഇംപ്ലാന്റേഷന്‍, ലൈപ്പോസക്ഷന്‍, റൈനോപ്ലാസ്റ്റി (മൂക്കിന്റെ രൂപമാറ്റം വരുത്തുന്ന ശസ്ത്രക്രിയ), സ്‌കാര്‍ റിവിഷന്‍ (പാടുകള്‍ മായ്ക്കുന്നതിനുള്ള ചികിത്സ) തുടങ്ങിയ ചികിത്സാരീതികളെക്കുറിച്ചുള്ള വിവരങ്ങളും വിദഗ്‌ധോപദേശവും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. പ്ലാസ്റ്റിക് സര്‍ജറി കേവലം സൗന്ദര്യവര്‍ധനവിന് മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണ തിരുത്തുകയും ഇതിന്റെ ആരോഗ്യപരവും മാനസികവുമായ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയുമാണ് ആശുപത്രി ഈ പ്രത്യേക ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടിയുള്ള റജിസ്‌ട്രേഷനും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാം: 7594045518
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹം ആണ് ലഭിച്ചത്. നിര്‍മാണ കമ്പനിയുടെ സര്‍വേയര്‍ ആണ് രാഗേഷ് ഗുചെയ്ത്. മൃതദേഹം രാഗേഷിന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
കള്ളാടിയിലെ തെരച്ചില്‍ ഇന്ന് നാലാം ദിവസമാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു. കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണം നടത്തുന്ന കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തില്‍ പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മന്ത്രിമാരായ എ.പി അനില്‍കുമാര്‍, അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
വയനാട് കള്ളാടി മണ്ണിടിച്ചില്‍, കൊങ്കണ്‍ അധികൃതരോട് ഒന്നുകൂടി റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. ജൂലൈ ഒന്നാം തിയതിയിലെ മീറ്റിങ്ങില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്നു. യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. വിദഗ്ധ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും പി കെ ബഷീര്‍ വ്യക്തമാക്കി.
രണ്ടുപേരെ കൂടി കണ്ടെത്താന്‍ ഉണ്ട്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും നിയമസഭയില്‍ എന്നോട് ചോദിച്ചിട്ടില്ലെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ബൈരക്കുപ്പ പാലം ഉടന്‍ യഥാര്‍ഥ്യമാകും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പരിശോധനകളും നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതേസമയം മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ ഗതാഗത നിയന്ത്രണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പോകാന്‍ കഴിയുന്നില്ലെന്നാണ് പരാതി. നാട്ടുകാരെ തടയില്ലെന്ന മന്ത്രിമാരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം ഏഴായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിമുഹമ്മദ് ഇമ്രാന്‍, ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ്മ, ഉത്തര്‍പ്രദേശ് സ്വദേശി അസറുദ്ദീന്‍ അന്‍സാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ദുരന്തത്തിന്റെ മൂന്നാംനാളില്‍, ഒന്നാമത്തെ സോണില്‍ നടത്തിയ പരിശോധനയിലാണ് ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററാണ് മുഹമ്മദ് ഇമ്രാന്‍. മീനാക്ഷിപുഴയില്‍ നടത്തിയ തിരച്ചിലിലാണ് എന്‍ജിനീയറായ ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് ഉത്തര്‍പ്രദേശ് സ്വദേശി അസറുദ്ദീന്‍ അന്‍സാരിയുടെ മൃതദേഹവും കണ്ടെടുത്തത്. കരാര്‍ കമ്പനിയില്‍ സര്‍വേയറാണ് അസറുദ്ദീന്‍.
തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഫയര്‍ഫോഴ്‌സിനൊപ്പം പുഴ കേന്ദ്രീകരിച്ച് 20 അംഗ എന്‍ ഡി ആര്‍ എഫ് സംഘം തിരച്ചില്‍ നടത്തും. കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് എംബാം നടപടികള്‍ക്ക് വിധേയമാക്കും
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും. നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുളള 5 ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.
വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. എംവി ഗോവിന്ദന്‍, എംവി ജയരാജന്‍ എന്നിവര്‍ ഒപ്പമാണ് പിണറായി വിജയന്‍ എത്തിയത്. മന്ത്രി എപി അനില്‍കുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.