Hivision Channel

latest news

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു. കോരുത്തോട് സ്‌കൂളിലെ താരമാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയ എല്ലുപരിശോധനയില്‍ പരാജയപ്പെട്ടത്. 14 വയസ്സിന് താഴെയുള്ളവര്‍ മത്സരിക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം താരത്തിന് 15-നും 18-നും ഇടയില്‍ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.

ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റര്‍, 400 മീറ്റര്‍, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാര്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് ആരോപിച്ച് മാര്‍ ബേസില്‍, ഐഡിയല്‍ സ്‌കൂളുകളാണ് പരാതി നല്‍കിയത്.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു Read More »

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ യോഗം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിലക്കയറ്റം നേരിടുന്നതിനുള്ള നീക്കമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് സര്‍ക്കാര്‍ ഡി.എയും ഡി.ആറും പരിഷ്‌കരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനനാണ് ഡിഎ ആയി നല്‍കുന്നത്.

പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന സമാനമായ ആനുകൂല്യമാണ് ഡി.ആര്‍. വിപണിയില്‍ വിലക്കയറ്റം നേരിടുന്നതിനായാണ് കൃത്യമായ ഇടവേളകളില്‍ ഡിഎയും ഡിആറും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2% ഡി.എയും ഡി.ആറും വര്‍ധിപ്പിച്ചതോടെ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പുതിയ വര്‍ധനവ്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു Read More »

വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സ് ടി സെക്ഷന്‍ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല

വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സ് ടി സെക്ഷന്‍ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന പൊതുതാതപര്യ ഹര്‍ജികളിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ടി സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഏതൊക്കെയെന്ന് അറയിക്കാനാണ് നിര്‍ദ്ദേശം. മൂന്നാഴ്ചയ്ക്കുള്ള സത്യവാങ്മൂലം നല്‍കണം. വിജിലന്‍സ് മുന്‍ ലീഡല്‍ അഡൈ്വസര്‍ അഡ്വ പി മുരളീകൃഷ്ണനും ആര്‍ടിഐ കേരള ഫെഡറേഷന്‍ എന്ന സംഘടനയുമാണ് പൊതുതാതപര്യ ഹര്‍ജികളുമായി ഹൈക്കോടതി സമീപിച്ചത്. ഒക്ടോബര്‍ 22നാണ് വിജിലന്‍സിലെ ടി സെക്ഷനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്.

വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സ് ടി സെക്ഷന്‍ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല Read More »

ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ

ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ കോച്ചുകളിലെ ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ എല്ലാ സോണുകള്‍ക്കും നിര്‍ദേശം നല്‍കി. ചാര്‍ജിങ് പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കി. നിയമം നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. 2014 ല്‍ റെയില്‍വേ ബോര്‍ഡ് കൊണ്ടുവന്ന നിയമമാണ് കര്‍ശനമായി പാലിക്കാന്‍ സോണുകള്‍ക്ക് കത്ത് നല്‍കിയത്. കഴിഞ്ഞ വെളളിയാഴ്ച്ച മുംബൈ – ഹൗറ മെയിലില്‍ വച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒഡീഷയില്‍ വച്ച് എസി കോച്ചില്‍ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാര്‍ക്ക് വീഴ്ച്ചയുണ്ടായതായി റെയില്‍വെ വിലയിരുത്തി.

ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ Read More »

സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ ആദ്യ അറസ്റ്റ്

സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ ആദ്യ അറസ്റ്റ്. മുന്‍ ഉദ്യോ?ഗസ്ഥന്‍ പി സതീഷ് അറസ്റ്റില്‍. ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. പരീക്ഷ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസില്‍ സതീഷിനെ പ്രതി ചേര്‍ത്തത്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സതീഷ് കഴിഞ്ഞ വര്‍ഷം വിരമിക്കുകയും ചെയ്തു.വിവാദ പരീക്ഷയുടെ മൂല്യനിര്‍ണയ ചുമതല വഹിച്ചയാളാണ് ഇദ്ദേഹം.

സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ ആദ്യ അറസ്റ്റ് Read More »

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല. നാലുപേരുടേയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായെന്നും ഇനിയും ഇയാളെ കസ്റ്റഡിയില്‍ വയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നതുള്‍പ്പെടെയാണ് പ്രതിഭാഗം വാദിച്ചത്. സുഹൈല്‍ അമിത വേഗതയിലാണ് വാഹനമോടിച്ചതെന്നും അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും ശക്തമായി വാദിച്ചു. മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത ഈ അപകടമുണ്ടാക്കിയത് സുഹൈലാണെന്ന് പറയുന്ന സുഹൃത്തിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെ കോടതിക്ക് മുന്നിലെത്തിയിരുന്നു

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല Read More »

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു

ജനുവരി 4 മുതല്‍ 8 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലോഗോ ക്ഷണിച്ചു. കലോല്‍സവത്തില്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2027 ജനുവരി 04 മുതല്‍ 08 വരെ എറണാകുളം എന്നുള്ള രേഖപ്പെടുത്തലുകള്‍ ലോഗോയില്‍ ഉണ്ടാകണം.

എറണാകുളം ജില്ലയുടേതായ പ്രതീകങ്ങള്‍ അനുയോജ്യമാകുന്ന വിധത്തില്‍ ലോഗോയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.തയ്യാറാക്കുന്ന ലോഗോ എഡിറ്റ് ചെയ്യുവാന്‍ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റില്‍ സി.ഡി./പെന്‍ഡ്രൈവ്-ലും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം.ലോഗോകള്‍ നവംബര്‍ ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14. എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു Read More »

ചേരാനല്ലൂര്‍ അപകടം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും

ചേരാനല്ലൂര്‍ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി. കാളിരാജ് മഹേഷ് കുമാറിനെ മാറ്റി ഉത്തരവിറങ്ങും. ആര്‍ നിശാന്തിനി കൊച്ചി കമ്മീഷണറാകും. കൂടാതെ പി പ്രകാശിനെ ദക്ഷിണ മേഖല ഐജിയാക്കാനും നിലവില്‍ തീരുമാനിച്ചിട്ടുണ്ട്.

ചേരാനല്ലൂരില്‍ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയിലെ വീഴ്ച ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തന്നെ നിയമസഭയില്‍ സമ്മതിച്ചിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടായിരിക്കുന്നത്. വാഹനം ഓടിച്ച ആള്‍ക്ക് അന്നേ ദിവസം ജാമ്യം ലഭിക്കുന്നതില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.

ചേരാനല്ലൂര്‍ അപകടം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും Read More »

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. 10 ദിവസം കൂടി സമയമാണ് കോടതി അനുവദിച്ചത്. ദീപാവലി അവധി കഴിഞ്ഞ് കേസ് പരിഗണിക്കും. നിലവില്‍ കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന് അധിക സത്യവാ മൂലത്തിന് രണ്ടാഴ്ച സമയവും കോടതി നല്‍കി.

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി Read More »

ചേരാനല്ലൂര്‍ വാഹനാപകടം നിയമസഭയില്‍ ഉന്നയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ചേരാനല്ലൂര്‍ വാഹനാപകടം നിയമസഭയില്‍ ഉന്നയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിപ്പിക്കാനില്ല ശക്തമായ നടപടി ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതാണ്. സംഭവം നടന്നയുടന്‍ സ്ഥലം എംഎല്‍എ തന്നെ ഫോണില്‍ വിളിച്ചാണ് കാര്യം പറയുന്നത്. അപ്പോള്‍ തന്നെ മനസ്സിലായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന്. ഡിജിപിയുമായി ബന്ധപ്പെടുയുകയും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് എന്ത് അടിസ്ഥാനത്തിലായിരുന്നുവെന്നും ചോദിച്ചു. അത് തന്റെ ഉത്തരവാദിത്വമാണ്. പൊലീസ് തെറ്റുചെയ്താല്‍ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സര്‍ക്കാരിനില്ല രമേശ് ചെന്നിത്തല സഭയില്‍ വ്യക്തമാക്കി.

ജഡ്ജിയുടെ മകന്‍ അല്ല ആരായാലും നിയമം എല്ലാവര്‍ക്കും ഒന്നാണ്. ഒരു പാവപ്പെട്ട മനുഷ്യന്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്നു. അയാള്‍ ഭക്ഷണം കൊണ്ടുപോയിട്ടുവേണം കുടുംബത്തിന് കഴിക്കാന്‍. മൂന്ന് ആവശ്യങ്ങളാണ് കുടുംബത്തിന് ഉള്ളത്.അതെല്ലാം അംഗീകരിച്ചത് കൊണ്ടാണ് ഇന്നലെ നടന്ന സമരം അവസാനിപ്പിച്ചത്. ജുവനൈല്‍ മജിസ്ട്രേറ്റ് ഒരു കാരണവശാലും വാഹനമോടിച്ച 17 കാരന് ജാമ്യം അനുവദിക്കരുത്. ജഡ്ജിയുടെ പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് സാധ്യമല്ല. ചെയ്യാന്‍ കഴിയുന്നത് വാഹനത്തിന്റെ ഉടമയ്ക്കെതിരെ കേസ് എടുക്കാം എന്നുള്ളതാണ്. അത് ചെയ്തിട്ടുണ്ട്. ഈ വിവരം ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ചേരാനല്ലൂര്‍ വിഷയത്തില്‍ തെറ്റ് ചെയ്ത പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും. ഒരു പണക്കാരനും സ്വാധീനം ചെലുത്താന്‍ ഈ ഗവണ്‍മെന്റ് സമ്മതിക്കുകയില്ല. ജഡ്ജി അല്ല ആരായാലും ശരി. ജഡ്ജി ഒരു വലിയ കാര്യം ചെയ്തു. പൊലീസ് സ്റ്റേഷനില്‍ പോയി. ഔദ്യോഗിക കാര്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോകരുത്. സ്റ്റേഷനില്‍ ചെന്ന് ജഡ്ജി പൊട്ടിത്തെറിക്കുകയായിരുന്നു. ‘ഹിസ് ബിഹേവിയര്‍ വാസ് വെരി റൂഡ്’, പാവപ്പെട്ട മനുഷ്യനെയും കുടുംബത്തെയും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും രമേശ് ചെന്നിത്തല പറഞ്ഞു.

ചേരാനല്ലൂര്‍ വാഹനാപകടം നിയമസഭയില്‍ ഉന്നയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല Read More »