സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. പിണറായിക്കെതിരായ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് എഫ്ഐആറിട്ടു എന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. എന്നിരിക്കിലും എഫ്ഐആര്‍ സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവാസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും, 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയില്‍ തിരുവനന്തപുരത്തെ
സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.മുന്‍മന്ത്രി മുഹമ്മദ് റിയാസും വീണ ടി-യും നല്കിയ ഹര്‍ജികളും പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിക്കും.
മുന്‍മന്ത്രി മുഹമ്മദ് റിയാസും വീണ ടി-യും നല്കിയ ഹര്‍ജികളും പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിക്കും.
സ്റ്റിസ് ജോയ് മല്യ ബാഗ്ച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ ഇതിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, നിര്‍ബന്ധിത നടപടിയുടെ ഭീഷണിയുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകന് കഴിഞ്ഞ തവണ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മാസപ്പടി ഇടപാടില്‍, കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് അനുമതി തേടിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ പ്രതി സുഹൈലിന് എംവിഡിയുടെ കുരുക്ക്. അപകടകാരണം സാങ്കേതികപ്പിഴവല്ലെന്ന് എംവിഡി റിപ്പോര്‍ട്ട് നല്കി. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ എംവിഡി ആരംഭിച്ചിട്ടുണ്ട്.
അപകടസമയത്ത് മിനി കൂപ്പറിന് യാതൊരുവിധ സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ജോയിന്റ് ആര്‍ടിഒ കോടതിക്ക് മുന്പില് എംവിഡി കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, അനറ്റിക്കല് ലാബ് റിപ്പോര്‍ട്ട് പ്രകാരം, ഒരാള്‍ സാധാരണ മദ്യപിക്കുന്നതിന്റെ അഞ്ചിരട്ടി മദ്യം സുഹൈല്‍ ആ സമയത്ത് സേവിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ് പൊലീസ്. നിലവില്‍ അന്വേഷണസംഘം കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ്. മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നോഹ സജീവിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നോഹ സജീവാണ് കാറിന്റെ ആര്‍സി ഉടമ. കഴിഞ്ഞ ദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു.
നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോള്‍ തെക്കന്‍ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് (ഒക്ടോബര്‍ 19) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ 20 ന് ഏഴ് ജില്ലകളിലും, 21 ന് പത്ത് ജില്ലകളിലും, 22 ന് എട്ട് ജില്ലകളിലും, 23 ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കും. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും 22, 23 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവാദങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുന്‍പ് പ്രഖ്യാപിക്കും. ഇതിനായി എക്സൈസ് വകുപ്പിന്റെ കരട് പൂര്‍ത്തിയായി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുന്‍പായി വീര്യം കൂടിയ വൈന്‍ വില്‍ക്കുന്നതിന് അനുമതി നല്കിയ ഉത്തരവ് സര്‍ക്കാരിനെ പൊല്ലാപ്പിലാക്കിയിരുന്നു. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമിതികളുയും, ബാറുടമകളുമായും മുന്‍ എക്സൈസ് മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തിയാണ് പുതിയ മധ്യനയത്തിന്റെ അവസാനഘട്ടത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
ശബരിമലയില്‍ ഓണ്‍ലൈന്‍ റൂം ബുക്കിങ് ദര്‍ശനം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാക്കും. ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സ്പെഷ്യല്‍ കമ്മിഷണര്‍ ഉടന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇപ്പോള്‍ ആര്‍ക്കും എത്ര മുറികള്‍ വേണമെങ്കിലും ബുക്ക് ചെയ്യാവുന്ന അവസ്ഥയാണ്. തുലാമാസ പൂജയ്ക്ക് 400 മുറികള്‍ ഓണ്‍ലൈന്‍ ആക്കിയത് ഏജന്‍സികള്‍ കയ്യടക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റൂമുകള്‍ വളരെ വേഗം ബുക്ക് ചെയ്തു പോയത് ദുരൂഹമായിരുന്നു. അതില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുകയാണ്.
സര്‍ക്കാറിന്റെ വയോമധുരം പദ്ധതിയിലൂടെ വയോജനങ്ങള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ നല്കുന്ന ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ലെന്ന് പരാതി. സാമൂഹ്യ നീതി വകുപ്പ് നല്കുന്ന ഗ്ലൂക്കോമീറ്ററുകളെ കുറിച്ചാണ് പരാതി ഉയരുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ ഡയറക്ടര്‍ക്ക് മെയില്‍ അയക്കാനാണ് നിര്‍ദേശം ലഭിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്ററുകള്‍ നല്‍കുന്നത് വയോമധുരം പദ്ധതിയിലൂടെയാണ്. 60 വയസ്സിന് മുകളിലുള്ള, പ്രമേഹ രോഗബാധിതരായ വയോധികര്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.
സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
നാളെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കാണ് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ നാളെ രാവിലെ 08.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.മഴയ്ക്കൊപ്പം 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും വ്യക്തമായ ഇടിമിന്നലും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.