Hivision Channel

latest news

കര്‍ഷകന് പോലീസിന്റെ ആദരം

ആറളം: കര്‍ഷക ദിനത്തോടനുബന്ധിച്ച് ആറളം സ്വദേശി തങ്കച്ചന്‍ തുരുത്തിപ്പള്ളിയെ ആറളം പോലീസ് വീട്ടിലെത്തി ആദരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദാസിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ വി.ജെ ജോസഫ്, സുനില്‍ വളയങ്ങാടന്‍, റെജി, ശ്രീലേഷ് എന്നിവര്‍ സംബന്ധിച്ചു.

കര്‍ഷകന് പോലീസിന്റെ ആദരം Read More »

പേരാവൂര്‍ വൈസ്‌മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പുളിക്കപ്പറമ്പില്‍ രവീന്ദ്രനെ ആദരിച്ചു

കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് പേരാവൂര്‍ വൈസ്‌മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മികച്ച കര്‍ഷകനും മണത്തണ സ്വദേശിയുമായ പുളിക്കപ്പറമ്പില്‍ രവീന്ദ്രനെ ആദരിച്ചു. പേരാവൂര്‍ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡണ്ട് പ്രദീപന്‍ പുത്തലത്ത്, ഡോ. സി.എം ദിനേശ്, എബ്രഹാം തോമസ്, ടി.വി ജോര്‍ജ്, എല്‍സമ്മ സെബാസ്റ്റ്യന്‍, പി.വി സെബാസ്റ്റ്യന്‍, പവിത്രന്‍ തോട്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു. കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്നും വീടുകളില്‍ ഒരുമുറം പച്ചക്കറി എന്ന ക്ലബ്ബിന്റെ പദ്ധതിയനുസരിച്ച് ക്ലബ്ബ് അംഗങ്ങള്‍ക്ക് പച്ചക്കറി വിത്തും വിതരണം ചെയ്തു.

പേരാവൂര്‍ വൈസ്‌മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പുളിക്കപ്പറമ്പില്‍ രവീന്ദ്രനെ ആദരിച്ചു Read More »

അടയ്ക്കാത്തോട് ഗവ. യു.പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം

അടയ്ക്കാത്തോട് ഗവ.യു.പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷി തോട്ടത്തിന്റെ ഉദ്ഘാടനം സ്‌കൂളിലെ ഇരട്ടക്കുട്ടികളായ തന്‍സീബ്-തന്‍സീര്‍, ജോബ്-ജോഷ്വ, റിഹാന്‍-റിദാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ആലീസ് ജോസഫ്, സെക്രട്ടറി ജിനറ്റ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

അടയ്ക്കാത്തോട് ഗവ. യു.പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം Read More »

പടുവിലാന്‍ ബാലന്‍ നമ്പ്യാരെ ആദരിച്ചു

തില്ലങ്കേരി: കര്‍ഷക ദിനാചരണ പരിപാടികളുടെ ഭാഗമായി തില്ലങ്കേരി ഗവ. യു.പി സ്‌കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന കര്‍ഷകനായ പടുവിലാന്‍ ബാലന്‍ നമ്പ്യാരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് യു.സി പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി. ശ്രീകുമാര്‍, പി.ബിജു, രജിഷ കെ.കെ,സജു സംഗീത്, നബീസ.യു, രസ്യ. കെ.കെ, ലാവണ്യ. കെ.പി. ഹിമ എന്നിവര്‍ സംസാരിച്ചു.

പടുവിലാന്‍ ബാലന്‍ നമ്പ്യാരെ ആദരിച്ചു Read More »

ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ കര്‍ഷകദിനം ആചരിച്ചു

കൊട്ടിയൂര്‍ : ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ കര്‍ഷകദിനം ആചരിച്ചു.
സംസ്ഥാന തലത്തില്‍ ജൈവകര്‍ഷകനായി തെരഞ്ഞെടുത്ത ഷാജി ആലനാലിന്റെ മേല്‍നോട്ടത്തില്‍ കാര്‍ഷിക ക്ലബ്ലിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം ആരംഭിച്ചു. കൊച്ചു കുട്ടികള്‍ കര്‍ഷകരായി വേഷമണിഞ്ഞായിരുന്നു കര്‍ഷക ദിനാചരണം. ഹെഡ് മാസ്റ്റര്‍ പി.കെ ദിനേശ്, അജീഷ് എന്നിവര്‍ സംസാരിച്ചു.

ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ കര്‍ഷകദിനം ആചരിച്ചു Read More »

ദുരിതബാധിതരെ സഹായിക്കുന്നതിനായി സമാഹരിച്ച തുക കൈമാറി

കണിച്ചാര്‍ : പൂളക്കുറ്റിയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി കണിച്ചാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സമാഹരിച്ച തുക പഞ്ചായത്തിന് കൈമാറി. സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ പ്രമീള സുരേന്ദ്രനാണ് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന് തുക കൈമാറിയത്. 87000 രൂപയാണ് പഞ്ചായത്തിലെ 153 കുടുംബശ്രീകളില്‍ നിന്നും പിരിച്ചെടുത്തത്. ഇതില്‍ 75000 രൂപ ദുരന്ത മേഖലയില്‍ കുടിവെള്ള പൈപ്പ് വാങ്ങിനല്‍കുന്നതിനും 12000 രൂപ ഭക്ഷ്യകിറ്റ് നല്‍കുന്നതിനുമാണ് വകയിരുത്തിയിട്ടുള്ളത്.

ദുരിതബാധിതരെ സഹായിക്കുന്നതിനായി സമാഹരിച്ച തുക കൈമാറി Read More »

മികച്ച കര്‍ഷകരെ ആദരിച്ചു

കണിച്ചാര്‍ : കര്‍ഷക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി, കര്‍ഷക മോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. കണിച്ചാറില്‍ നടന്ന പരിപാടി കര്‍ഷക മോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ കൂടത്തില്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും കൊട്ടിയൂര്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗവുമായ നാരായണന്‍ തിട്ടയില്‍ കര്‍ഷകരെ ആദരിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിജു അടിച്ചിലാമാക്കല്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട്് ജ്യോതി പ്രകാശ്, വൈസ് പ്രസിഡണ്ട്് ബാബു വര്‍ഗീസ്, ടി.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.ജി സന്തോഷ്, എം.ആര്‍ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

മികച്ച കര്‍ഷകരെ ആദരിച്ചു Read More »

നവരാത്രി ആഘോഷകമ്മിറ്റി രൂപീകരിച്ചു

മണത്തണ: സപ്തമാതൃപുരം ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷകമ്മിറ്റി രൂപീകരിച്ചു. മണത്തണ എസ്.എന്‍.ഡി.പി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. പ്രസിഡണ്ടായി ഗംഗാധരന്‍ കോലഞ്ചിറയെയും, വൈസ് പ്രസിഡണ്ടായി സി.പ്രഭാകരന്‍ നായര്‍, ബി.കെ മുരളീധരന്‍ എന്നിവരെയെയും, ജനറല്‍ സെക്രട്ടറിയായി ശ്രീകുമാര്‍ കൂടത്തിലിനെയും, സെക്രട്ടറിമാരായി ബിനേഷ് നാമത്ത്, സുഗേഷ്, ട്രഷറര്‍ എം.പി രാമചന്ദ്രന്‍, രക്ഷാധികാരികളായി ടി.വാസുദേവന്‍ നായര്‍, കെ.മുകുന്ദന്‍ മാസ്റ്റര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

നവരാത്രി ആഘോഷകമ്മിറ്റി രൂപീകരിച്ചു Read More »

കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു

ശാന്തിഗിരി: കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.എ ലിസി അധ്യക്ഷത വഹിച്ചു. കര്‍ഷകന്‍ തോമസ് വള്ളിയില്‍ മുഖ്യാതിഥിയായി. കര്‍ഷകനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉല്ലാസ് ജി ആര്‍, സജിഷ എന്‍.ജെ, രജിത കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കര്‍ഷകനുമായി സംവദിച്ചു. സ്‌കൂള്‍ മുറ്റത്ത് വാഴ തൈ നട്ടു.

കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു Read More »

കോണ്‍ഗ്രസിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി

നീണ്ടുനോക്കി: കോണ്‍ഗ്രസിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി. നീണ്ടുനോക്കി ഒറ്റപ്ലാവില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊടിമരമാണ് നശിപ്പിച്ചത്. കൊട്ടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ഇതു സംബന്ധിച്ച് കേളകം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും നടത്തി.

കോണ്‍ഗ്രസിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി Read More »