Hivision Channel

latest news

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി.

ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പാലക്കാട്, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികള്‍ ആരംഭിക്കുക. 11 തസ്തികകള്‍ വീതം മൂന്ന് കോടതികളില്‍ അതായത് ആകെ 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ലഹരി വിപത്തിനെ തടയുന്നത് അത്യാവശ്യമാമെന്നും അദ്ദേഹം വ്യക്തമാക്കി.

തൂഫാന്റെ ഭാഗമായുള്ള ലഹരി പരിശോധനകള്‍ വ്യാപകമായി നടക്കുകയാണ്. തട്ടുകടയുടെ മറവില്‍ രാത്രികാലങ്ങളില്‍ ലഹരി വില്‍പന നടത്തുന്ന ഓട്ടോഡ്രൈവര്‍ കോഴിക്കോട് പിടിയിലായി. മലപ്പുറം വളാഞ്ചേരിയില്‍ പട്ടാപകല്‍ ഇതര സംസ്ഥാന തൊഴിലാളികള് പട്ടാപ്പകല്‍ ലഹരി ഉപയോഗിച്ചതായും ഇന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് വളാഞ്ചേരി നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് Read More »

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പല്‍ സ്‌പെയിനിലേക്ക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്സി ബെറില്‍’ എന്ന കപ്പലാണ് എട്ട് കണ്ടെയ്‌നറുകളുമായി സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ കയറ്റുമതി ചെയ്തത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്സി ബെറില്‍’ എന്ന കപ്പലാണ് എട്ട് കണ്ടെയ്‌നറുകളുമായി സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ കയറ്റുമതി ചെയ്തത്.

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പല്‍ സ്‌പെയിനിലേക്ക് Read More »

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട്, മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട്, മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക. ചേന്തിയില്‍ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ മോശമായി പെരുമാറി. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. ചേന്തിയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വന്ദേമാതരം പാടിയത് കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമാണെന്ന് വിശദീകരിച്ച മുഖ്യമന്ത്രി ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികളില്‍ പ്രോട്ടോക്കോള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. പുരോഗമന കേരളത്തിന് ചേര്‍ന്ന പ്രസ്താവനയല്ല. ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നു.

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട്, മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി Read More »

സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് സര്‍ക്കാര്‍, പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു സര്‍ക്കാര്‍. പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് സര്‍ക്കാര്‍, പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ Read More »

പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച വെള്ളത്തില്‍ അണുബാധയില്ലെന്ന് സ്ഥിരീകരണം

പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച വെള്ളത്തില്‍ അണുബാധയില്ലെന്ന് സ്ഥിരീകരണം. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം മാത്രമേയുള്ളൂ എന്നാണ് കെമിക്കല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജലപീരങ്കിക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിറം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പരിശോധനാ ഫലം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറി.

സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യം നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെയാണ് ജലപീരങ്കി പ്രയോഗം നടന്നത്. പ്രതിപക്ഷ യുവജനസംഘടനകളാണ് പ്രതിഷേധം നടത്തിയത്. പി എം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ രാജനും സമരത്തില്‍ പങ്കെടുത്തിരുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ജലപീരങ്കിയായി മലിന ജലം ഉപയോഗിക്കുന്നു എന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പിന്നീട് ഈ ആരോപണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഏറ്റെടുക്കുകയും അദ്ദേഹം ആ വെള്ളത്തില്‍ നിന്ന് കുറച്ച് കുപ്പിയിലാക്കി സഭയില്‍ കൊണ്ടുവന്ന് അതുയര്‍ത്തിക്കാട്ടി ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തെ ന്യായീകരിച്ചുകൊണ്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. പൊലീസിന് നേരെ ആക്രമണങ്ങളും ആക്രോശങ്ങളുമുണ്ടാകുമ്പോഴുള്ള നടപടിയാണത്. ഇവിടെ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നത്. വെള്ളത്തിന് കുഴപ്പമൊന്നുമില്ല. കഴിഞ്ഞ 10 വര്‍ഷം ഉപയോഗിക്കുന്ന അതേ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച വെള്ളത്തില്‍ അണുബാധയില്ലെന്ന് സ്ഥിരീകരണം Read More »

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താന്‍ ശുപാര്‍ശകള്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പ്രിയദര്‍ശിനി സര്‍വീസിന്റെ ഷെഡ്യൂളില്‍ മാറ്റത്തിനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുക്കുന്നത്

മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി.സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാര്‍ശകളാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ സര്‍ക്കാരിന് പാട്ടത്തിന് എടുക്കാം എന്നാണ് പ്രധാനപ്പെട്ട് മറ്റൊരു നിര്‍ദേശം. ബസുകള്‍ പാട്ടത്തിന് നല്‍കാന്‍ തയ്യാറെന്ന് ബസുടമകള്‍ നിര്‍ദേശം വെച്ചിരുന്നു.കിലോ മീറ്ററിന് നിശ്ചിത നിരക്ക് ബസുടമള്‍ക്ക് നല്‍കും എന്നതാണ് നിര്‍ദ്ദേശം.

ജൂണ്‍ 15 ന് പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ വന്‍ വരുമാന നഷ്ടമാണ് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായത്. 500 ബസുകള്‍ പൂര്‍ണമായി സര്‍വീസ് നടത്തി. നിലവില്‍ സംസ്ഥാനത്തുള്ള 11,000 ബസുകളില്‍ പകുതിയും എല്ലാ സര്‍വീസും നടത്തുന്നില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതല്‍ പ്രതിസന്ധി. തുടര്‍ന്ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ആറ് ആഴ്ചക്കകം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മേഖലയിലെ നഷ്ടം നികത്താന്‍ ശുപാര്‍ശകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകള്‍. കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത് പോലെ സാമ്പത്തിക സഹായം നല്‍കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നിടങ്ങളില്‍ സിറ്റിംഗ് നടത്തിയാണ് സമിതി ബസ് ഉടമകളുടെ ആവശ്യങ്ങള്‍ കേട്ടത്.

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More »

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി നിര്‍ദേശം നല്‍കി. ഉയര്‍ന്ന മാര്‍ക്കിനായി സമ്മര്‍ദം ചെലുത്തരുതെന്നും കൊച്ചുകുട്ടികള്‍ പോലും ജീവനൊടുക്കുന്ന സംഭവങ്ങള്‍ അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു

എന്‍സിഇആര്‍ടി കഴിഞ്ഞ ദിവസമാണ് 66-ാം സ്ഥാപകദിനം ആചരിച്ചത്. ആ ചടങ്ങില്‍വച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കണമെന്നും പഠനത്തിലെ കടുത്ത സമ്മര്‍ദങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് മന്ത്രി നല്‍കിയത്. ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളെ വല്ലാതെ സമ്മര്‍ദത്തിലാക്കരുത്. 10 മുതല്‍ 12-ാം ക്ലാസുവരെയുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടിയന്തരമായി പുറത്തിറക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. Read More »

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ; എ സിയിൽ നിന്ന് വാതകം ചോർന്നതായി പ്രാഥമിക കണ്ടെത്തൽ

ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ഇത് ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 66-കാരനായ ഗൃഹനാഥൻ, ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓൾഡ് കെയ്‌റോയിലെ റോഡരികിൽ ലോക്ക് ചെയ്ത നിലയിലായിരുന്നു.യാത്രക്കിടെ മകൾക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിലേക്ക് പാർക്ക് ചെയ്യുകയായിരുന്നു. മകളെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും എ.സി പ്രവർത്തിച്ചിരുന്ന അടച്ചിട്ട കാറിനുള്ളിൽ നിമിഷങ്ങൾക്കകം ഇവർക്കും സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

എ സിയിൽ നിന്ന് ചോർന്ന ഫ്രിയോൺ ഗ്യാസ് വൻതോതിൽ ശ്വസിച്ചതിനെ തുടർന്ന് ഇവർ കാറിനുള്ളിൽ വെച്ച് തന്നെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളിൽ മറ്റ് പരിക്കുകളോ ആക്രമണം നടന്നതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് എമർജൻസി റെസ്‌പോണ്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ഈജിപ്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ; എ സിയിൽ നിന്ന് വാതകം ചോർന്നതായി പ്രാഥമിക കണ്ടെത്തൽ Read More »

മു​ല്ല​പ്പെ​രി​യാ​റി​ൽ അ​ഞ്ചം​ഗ സ​മി​തി​യു​ടെ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് രൂ​പീ​ക​രി​ച്ച അ​ഞ്ചം​ഗ വി​ദ​ഗ്ദ്ധ സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.ദേ​ശീ​യ ജ​ല വൈ​ദ്യു​ത കോ‍​പ്പ​റേ​ഷ​ൻ മു​ൻ സി​എം​ഡി ബ​ൽ​രാ​ജ് ജോ​ഷി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഒ​ഡീ​ഷ ജ​ല​വി​ഭ​വ വ​കു​പ്പ് മു​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി അ​ശു​തോ​ഷ് ദാ​സ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജോ ​ജോ​സ​ഫ് ന​ൽ​കി​യ കേ​സി​ൽ 2022 ലാ​ണ് മു​ല്ല​പ്പെ​രി​യാ‍​റി​ൽ പു​തി​യ​താ​യി സ​മ​ഗ്ര സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

മു​ല്ല​പ്പെ​രി​യാ​റി​ൽ അ​ഞ്ചം​ഗ സ​മി​തി​യു​ടെ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി Read More »

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി വി​ധി ത​ള്ളി ഇ​ന്ത്യ

സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ഇ​ന്ത്യ ത​ള്ളി. വി​ധി​ന്യാ​യം പു​റ​പ്പെ​ടു​വി​ക്കാ​ൻ ഈ ​കോ​ട​തി​ക്ക് യാ​തൊ​രു നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​വു​മി​ല്ലെ​ന്നും സ​മി​തി​യു​ടെ രൂ​പീ​ക​ര​ണം ത​ന്നെ അ​ന​ധി​കൃ​ത​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പാ​കി​സ്ഥാ​നു​മാ​യു​ള്ള സി​ന്ധു ന​ദീ​ജ​ല ക​രാ​ർ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ ക​രാ​ർ മ​ര​വി​പ്പി​ച്ച​ത്. എ​ന്നാ​ൽ ക​രാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കാ​നോ നി​ർ​ത്തി​വെ​ക്കാ​നോ ഇ​ന്ത്യ​ക്ക് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും ക​രാ​ർ പൂ​ർ​ണ​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്നു​മാ​യി​രു​ന്നു ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി​യു​ടെ വാ​ദം. ഇ​തി​ന് പു​റ​മേ ജ​മ്മു കാ​ഷ്മീ​രി​ലെ ര​ത്‌​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ, ലോ​ക​ബാ​ങ്ക് ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ണ് ഈ ​കോ​ട​തി രൂ​പീ​ക​രി​ച്ച​തെ​ന്നും അ​തി​നാ​ൽ കോ​ട​തി​യെ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്കു​ക​യോ വാ​ദ​ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര തീ​രു​മാ​ന​ങ്ങ​ളി​ലോ ജ​മ്മു കാ​ഷ്മീ​രി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലോ ഇ​ട​പെ​ടാ​ൻ ഈ ​സ​മി​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.  

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി വി​ധി ത​ള്ളി ഇ​ന്ത്യ Read More »