കേരളാ സ്കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

കേരളാ സ്കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. വേണ്ടിവന്നാല്‍ ബോണ്‍ ടെസ്റ്റ് നടത്തും. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പരാതി ഉയര്‍ന്നാലും നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരാതികള്‍ ഉയര്‍ന്നാല്‍ കേള്‍ക്കും. അച്ചടക്കരാഹിത്യം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കായികമേളയ്ക്ക് മഴ വെല്ലുവിളി ആകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മഴ മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന് പറഞ്ഞു. മത്സരങ്ങള്‍ തുടങ്ങുമ്പോഴേക്കും മാനം തെളിയും. കായികമേള നല്ല രീതിയില്‍ തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു പോരായ്മയും ഉണ്ടാവാതിരിക്കാന്‍ എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ പരിശോധിച്ച് ഉറപ്പുവരുത്തി. എന്‍ഐടി ഗ്രൗണ്ടും ട്രാക്കും കിട്ടിയത് ഏറ്റവും വലിയ അനുഗ്രഹം എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
അറുപത്തി എട്ടാമത് കേരള സ്കൂള്‍ കായിക മേളയ്ക്കാണ് ഇന്ന് കോഴിക്കോട് തുടക്കമാകുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശന് കായിക മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും ഇതിഹാസ താരവുമായ പി ടി ഉഷയാണ് മേളയുടെ ദീപശിഖ തെളിക്കുക.








