Hivision Channel

latest news

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ. അന്വേഷണം മുൻഗണന മറികടന്ന് മറ്റു മൂന്നു പേർക്ക് നിയമനം നൽകിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്. വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതി.വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പി.എസ്.സി റീജിയണൽ ഓഫീസർ, അണ്ടർ സെക്രട്ടറി, അപ്പീൽ അധികാരി എന്നിവർക്കെതിരെയാണ് അന്വേഷണം. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ കേസ് അന്വേഷിക്കും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. എഴുത്ത് പരീക്ഷ സംബന്ധിച്ചാണ് പരാതി നൽകിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ മുൻഗണന ലഭിക്കേണ്ട നാല് പേരുണ്ടായിരുന്നു. എന്നാൽ മൂന്ന് പേർക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്നാണ് പരാതി നൽകിയത്. കോടതിയിൽ കേസ് എത്തിയെങ്കിലും വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപവും പരാതിയിലുണ്ട്. വിഷയത്തിൽ വിശ​ദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം Read More »

വന്യജീവി ആക്രമണം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി സര്‍ക്കാര്‍

വന്യജീവി ആക്രമണം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നല്‍കിവരുന്ന നഷ്ടപരിഹാരം ഇരട്ടിയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്‌കരണം നടന്നത്. പുതിയ ഉത്തരവ് പ്രകാരം, കര്‍ഷകര്‍ക്ക് നല്‍കി വരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

കൃഷിനാശത്തിന് പുറമെ കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കുന്നതാണ്. മുമ്പ് തേങ്ങ, കൊക്കോ മരമോ നശിപ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളു. വന്യജീവി ആക്രമണം മൂലം കൃഷിനാശമോ ഉല്‍പ്പന്നനാശമോ ഉണ്ടായാല്‍, നാശം സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട അധികാരികള്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

കൂടാതെ, നാശനഷ്ടം സംഭവിച്ച് ആറ് മാസത്തിനുള്ളില്‍ ഇതിനായി നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷകരുടെ അര്‍ഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അര്‍ഹത നിര്‍ണ്ണയ പരിശോധനകളും പഴയതുപോലെ തന്നെ തുടരുന്നതാണ്. വന്യജീവി ആക്രമണം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കൃഷിനാശത്തിലുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് വനം വകുപ്പിന്റെ ഇടപെടല്‍.

വന്യജീവി ആക്രമണം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി സര്‍ക്കാര്‍ Read More »

പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ പകര്‍ച്ചവ്യാധി പ്രതിരോധ കലണ്ടറുമായി ആരോഗ്യവകുപ്പ്

പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ പകര്‍ച്ചവ്യാധി പ്രതിരോധ കലണ്ടറുമായി ആരോഗ്യവകുപ്പ്. ഓരോ മാസവും കേരളത്തില്‍ പ്രസക്തമായ രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായാണ് പകര്‍ച്ചവ്യാധി കലണ്ടര്‍ തയ്യാറാക്കുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയിലെ വിദഗ്ദ്ധരാണ് കലണ്ടര്‍ തയ്യാറാക്കിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രദേശത്തെ വീടുകളിലെത്തി ബോധ വത്കരണം നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ പകര്‍ച്ചവ്യാധി പ്രതിരോധ കലണ്ടറുമായി ആരോഗ്യവകുപ്പ് Read More »

ഇരിട്ടി റെയിഞ്ച് മുസാബഖ ഇസ്ലാമിക് കലാസാഹിത്യ മത്സരം സമാപിച്ചു

ഇരിട്ടി : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരിട്ടി റെയിഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
മൂന്ന് ദിവസങ്ങളായി ആറളത്ത് നടന്ന് വന്ന മുസാബഖ ഇസ്ലാമിക കലാസാഹിത്യ മത്സരം സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.ആറളം മഹല്ലില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഖതീബും മുദരിസുമായി സേവനം ചെയ്ത സമസ്ത ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കൊയ്യോട് ഉസ്താദിന് ആദരിച്ചു.മുസാബഖ സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ ശരീഫ് ഹാജി അധ്യക്ഷത വഹിച്ചു.ആറളം മഹല്ല് അബ്ദുല്‍ അസീസ് ബാഖവി , ഇബ്രാഹിം മുണ്ടേരി പി അബ്ദു റഹ് മാന്‍ ഹാജി ആറളം ,കെ വി ശിഹാബുദീന്‍ തോട്ടുകടവ് ,സദഖത്തുല്ല മൗലവി കീഴ്പള്ളി , അബ്ദുറസാഖ് ഹാജി കല്ലില്‍ , സാജിദ് മാസ്റ്റര്‍ ആറളം , ഫസ്ലു റഹ്മാന്‍ മൗലവി ,അബ്ദു സലാം ഫൈസി,താജുല്‍ ഇര്‍ഷാദ് ഫൈസി ,ഫൈസല്‍ മൗലവി കീഴൂര്‍,എം കെ മുഹമ്മദ് വിളകോട്,അബ്ദുന്നാസര്‍ എകെ ,യൂസുഫ് പൊയിലന്‍ , സുഹൈല്‍ അസ്ഹരി,അജ്മല്‍ യാസീന്‍ ഹുദവി,മുഹമ്മദ് കുടുംബം , ബഷീര്‍ എം വള്ളിത്തോട,അബ്ദുല്‍ മജീദ് ആറളം,ആശിഖ് ഇര്‍ഫാനി,ശൗഖത്ത് അലി നിസാമി,സയ്യിദ് അബ്ദുല്ല ഫൈസി,പി പി മൂസഹാജി , കെ മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു

മുസാബഖ സ്‌പെഷ്യല്‍ സപ്ലിമന്റ് പ്രകാശനം ആറളം പഞ്ചായത്ത് മെമ്പര്‍ അജ്മല്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
തൊട്ടിപ്പാലം കുഞ്ഞി മുഹമ്മദ് ഹാജി സ്വീകരിച്ചു.ദഫ് പ്രദര്‍ശനത്തില്‍ ആറളം , ഇരിട്ടി , കരിക്കോട്ടക്കരി , സുച്ചിയാട്, കീഴ്പള്ളി എന്നീ മദ്റസ ടീമുകള്‍ പങ്കെടുത്തു.മജ്‌ലിസുന്നൂര്‍ ആതീയ സദസ്സിന് ഇരിട്ടി ടൗണ്‍ ജുമാ മസ്ജിദ് ഖതീബ് റിയാസ് ഹുദവി നേതൃത്വം നല്‍കി.റെയിഞ്ച് ജനല്‍ സെക്രട്ടറി അന്‍വര്‍ ഹൈദരി അനുസ്മരണ പ്രഭാഷണം നടത്തി.സ്മരണാ അവാര്‍ഡ് വിതരണം റെയിഞ്ച് ട്രഷറര്‍ കെപി നൗഷാദ് മുസ്ല്യാര്‍,ടി.കെ അബ്ദുല്‍ ജലീല്‍ ഫൈസി ,അഹ്മദ് കുട്ടി ഹാജി ഉളിക്കല്‍ എന്നിവര്‍ നിര്‍വഹിച്ചു.കെ.ടി ഉസ്താദ് സ്മാരക അവാര്‍ഡ് വിതരണം എംപി മുഹമ്മദ്,മാമുഹാജി ആറളം, ഇബ്രാഹിം ഹാജി പൊയിലന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു

മുഅല്ലിം വിഭാഗത്തില്‍ മുനവ്വിറുല്‍ ഇസ്ലാം പരിപ്പുതോട് ഒന്നാം സ്ഥാനവും,ഇര്‍ഷാദുല്‍ ഇസ്ലാം ഇരിട്ടി രണ്ടാം സ്ഥാനവും,സിറാജുല്‍ ഇസ്ലാം കീഴൂര്‍ മൂന്നാം സ്ഥാനവും നേടി.സമസ്ത മുശാവറ അംഗം ഹാഫിള് അബ്ദുറഹൂഫ് ഫൈസി ട്രോഫി വിതരണം ചെയ്തു.

വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കീഴ്പളളി സുബുലുസ്സലാം കരസ്ഥമാക്കി ,
മുനവ്വിറുല്‍ ഇസ്ലാം പരിപ്പു തോട് , ഹയാത്തുല്‍ ഇസ്ലം വള്ളിത്തോട് മദ്‌റസകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി .ആറളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷഹീര്‍ മാസ്റ്റര്‍ ട്രോഫി വിതരണം ചെയ്തു

ഇരിട്ടി റെയിഞ്ച് മുസാബഖ ഇസ്ലാമിക് കലാസാഹിത്യ മത്സരം സമാപിച്ചു Read More »

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടില്‍ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും വിജിലന്‍സ് അന്വേഷിക്കും. കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം Read More »

ഡിഗ്രിക്കൊപ്പം അപ്രന്റീസ്ഷിപ്പ്; ഈ വര്‍ഷം മുതല്‍ നടപ്പാക്കും

സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനം ലഭിക്കും. പരിശീലന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോള്‍ഡേഴ്‌സിന് ആകെ 9,600 രൂപയും ലഭിക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്രവും സംസ്ഥാനവും സഹകരിച്ചാണ് വിദ്യാര്‍ത്ഥി സ്‌റ്റൈപന്‍ഡ് നല്‍കുന്നത്.

ഡിഗ്രിക്കൊപ്പം അപ്രന്റീസ്ഷിപ്പ്; ഈ വര്‍ഷം മുതല്‍ നടപ്പാക്കും Read More »

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂര്‍. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവര്‍ണറായി എത്തിയത്. മുഖ്യമന്ത്രി വിഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍ ജനപ്രതിനിധികള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി.

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. Read More »

കോട്ടയം പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് എഫ്‌ഐആര്‍. കട്ടപ്പന കോട്ടയം റൂട്ടിലോടുന്ന സിഎംഎസ് ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ബസുകള്‍ മത്സരയോട്ടത്തിലായിരുന്നുവെന്നും പൊലീസ്. റോഡില്‍ നിന്ന് സംസാരിച്ച രണ്ട് പേര്‍ക്കെതിരെയും അന്വേഷണം.

മീനടം സ്വദേശിനികളായി ആഷ്ലി ആന്‍ തോമസ് (25), കൃപ (24) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. പൊന്‍കുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു സ്‌കൂട്ടറും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ബസ്സും ആയിരുന്നു അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ നിന്ന് വന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ചയായിരുന്നു അപകടം. തല്‍ക്ഷണം തന്നെ ഇരുവരും മരിച്ചിരുന്നു.

കോട്ടയം പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് Read More »

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാട്സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്പുകള്‍ ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഫോണില്‍ ഇല്ലെങ്കില്‍ ആപ്പുകള്‍ ലഭിക്കില്ല.

വെബ് വേര്‍ഷനുകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഓട്ടോമാറ്റിക് ലോഗൗട്ടും നിര്‍ബന്ധമാക്കി. വെബ് വേര്‍ഷനുകള്‍ ഓരോ ആറ് മണിക്കൂറിലും ലോഗൗട്ടാകും. ആപ്പ് അധിഷ്ഠിത ആശയവിനിമയ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ ഉപഭോക്തൃ അക്കൗണ്ടുകള്‍ കെവൈസി പരിശോധന പൂര്‍ത്തിയാക്കിയ സിം കാര്‍ഡുകളുമായി ബന്ധിപ്പിക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി.

2026 ഡിസംബര്‍ 31-നകം ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും അക്കൗണ്ടും തമ്മിലുള്ള ബന്ധം കൂടുതല്‍ സുരക്ഷിതമാക്കുക, ആപ്പുകള്‍ ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പ് തടയുക എന്നതാണ് ലക്ഷ്യം.

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ Read More »

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കന്‍ കേരളത്തിലും, തെക്കന്‍ കേരളത്തിലും മഴ ശക്തമാകും. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
വടക്കന്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട്. മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനും, ഇത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് മഴ കൂടുതല്‍ ശക്തിപ്രാപിക്കാനുമാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും Read More »