മനുഷ്യ -വന്യമൃഗ സംഘര്‍ഷം: ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വര്‍ധിപ്പിക്കും

മനുഷ്യ -വന്യമൃഗ സംഘര്‍ഷത്തില്‍ ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വര്‍ധിപ്പിക്കും. 14 ലക്ഷം രൂപയായിരുന്ന നഷ്ടപരിഹാരം 17.5 ലക്ഷം രൂപയായി ഉയര്‍ത്താനാണ് തീരുമാനം. ഉത്തരവ് ഇറക്കുന്ന നടപടികള്‍ വനംവകുപ്പ് വേഗത്തിലാക്കി. വന്യജീവി ആക്രമണത്തിലുണ്ടാകുന്ന കൃഷി നാശത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് കാട്ടുപോത്ത്-കാട്ടാന ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജീവഹാനിക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.
നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ വനംവകുപ്പിന്റെ അനുമതിക്കായി എത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ താമസിക്കുന്നവരടക്കം ഉയര്‍ത്തിയ ആവശ്യമായിരുന്നു നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഉത്തരവ് പുറത്തിറക്കാനാണ് വനംവകുപ്പ് തീരുമാനം.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ച് വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുതാര്യത ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ നടപടി.
മനുഷ്യ -വന്യമൃഗ സംഘര്‍ഷം: ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വര്‍ധിപ്പിക്കും Read More »








