കേരളാ സ്കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. വേണ്ടിവന്നാല്‍ ബോണ്‍ ടെസ്റ്റ് നടത്തും. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പരാതി ഉയര്‍ന്നാലും നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരാതികള്‍ ഉയര്‍ന്നാല്‍ കേള്‍ക്കും. അച്ചടക്കരാഹിത്യം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കായികമേളയ്ക്ക് മഴ വെല്ലുവിളി ആകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മഴ മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന് പറഞ്ഞു. മത്സരങ്ങള്‍ തുടങ്ങുമ്പോഴേക്കും മാനം തെളിയും. കായികമേള നല്ല രീതിയില്‍ തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു പോരായ്മയും ഉണ്ടാവാതിരിക്കാന്‍ എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ പരിശോധിച്ച് ഉറപ്പുവരുത്തി. എന്‍ഐടി ഗ്രൗണ്ടും ട്രാക്കും കിട്ടിയത് ഏറ്റവും വലിയ അനുഗ്രഹം എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
അറുപത്തി എട്ടാമത് കേരള സ്കൂള്‍ കായിക മേളയ്ക്കാണ് ഇന്ന് കോഴിക്കോട് തുടക്കമാകുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശന് കായിക മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും ഇതിഹാസ താരവുമായ പി ടി ഉഷയാണ് മേളയുടെ ദീപശിഖ തെളിക്കുക.
മനുഷ്യ -വന്യമൃഗ സംഘര്‍ഷത്തില്‍ ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വര്‍ധിപ്പിക്കും. 14 ലക്ഷം രൂപയായിരുന്ന നഷ്ടപരിഹാരം 17.5 ലക്ഷം രൂപയായി ഉയര്‍ത്താനാണ് തീരുമാനം. ഉത്തരവ് ഇറക്കുന്ന നടപടികള്‍ വനംവകുപ്പ് വേഗത്തിലാക്കി. വന്യജീവി ആക്രമണത്തിലുണ്ടാകുന്ന കൃഷി നാശത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് കാട്ടുപോത്ത്-കാട്ടാന ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജീവഹാനിക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.
നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ വനംവകുപ്പിന്റെ അനുമതിക്കായി എത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ താമസിക്കുന്നവരടക്കം ഉയര്‍ത്തിയ ആവശ്യമായിരുന്നു നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഉത്തരവ് പുറത്തിറക്കാനാണ് വനംവകുപ്പ് തീരുമാനം.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ച് വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുതാര്യത ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ നടപടി.
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മഴ കനത്തതോടെ വിവിധ ജില്ലകളില്‍ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. തെക്കന്‍ അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവുമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം ബംഗാള്‍ ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി മാറിയതായും അതിശക്തമായ ചുഴക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇത് ശക്തമായ ചുഴലിക്കാറ്റായും അതി ശക്തമായ ചുഴലിക്കാറ്റായും മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്യാനം തീരങ്ങള്‍ക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്ലക്കും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ കരതൊടാന്‍ സാധ്യത.
പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ. അന്വേഷണം മുൻഗണന മറികടന്ന് മറ്റു മൂന്നു പേർക്ക് നിയമനം നൽകിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്. വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതി.വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പി.എസ്.സി റീജിയണൽ ഓഫീസർ, അണ്ടർ സെക്രട്ടറി, അപ്പീൽ അധികാരി എന്നിവർക്കെതിരെയാണ് അന്വേഷണം. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ കേസ് അന്വേഷിക്കും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. എഴുത്ത് പരീക്ഷ സംബന്ധിച്ചാണ് പരാതി നൽകിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ മുൻഗണന ലഭിക്കേണ്ട നാല് പേരുണ്ടായിരുന്നു. എന്നാൽ മൂന്ന് പേർക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്നാണ് പരാതി നൽകിയത്. കോടതിയിൽ കേസ് എത്തിയെങ്കിലും വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപവും പരാതിയിലുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
വന്യജീവി ആക്രമണം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നല്‍കിവരുന്ന നഷ്ടപരിഹാരം ഇരട്ടിയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകള്‍ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്. പുതിയ ഉത്തരവ് പ്രകാരം, കര്‍ഷകര്‍ക്ക് നല്കി വരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
കൃഷിനാശത്തിന് പുറമെ കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കുന്നതാണ്. മുമ്പ് തേങ്ങ, കൊക്കോ മരമോ നശിപ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളു. വന്യജീവി ആക്രമണം മൂലം കൃഷിനാശമോ ഉല്പ്പന്നനാശമോ ഉണ്ടായാല്‍, നാശം സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട അധികാരികള്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
കൂടാതെ, നാശനഷ്ടം സംഭവിച്ച് ആറ് മാസത്തിനുള്ളില്‍ ഇതിനായി നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷകരുടെ അര്‍ഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അര്‍ഹത നിര്‍ണ്ണയ പരിശോധനകളും പഴയതുപോലെ തന്നെ തുടരുന്നതാണ്. വന്യജീവി ആക്രമണം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കൃഷിനാശത്തിലുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് വനം വകുപ്പിന്റെ ഇടപെടല്‍.
പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ പകര്‍ച്ചവ്യാധി പ്രതിരോധ കലണ്ടറുമായി ആരോഗ്യവകുപ്പ്. ഓരോ മാസവും കേരളത്തില്‍ പ്രസക്തമായ രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായാണ് പകര്‍ച്ചവ്യാധി കലണ്ടര്‍ തയ്യാറാക്കുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയിലെ വിദഗ്ദ്ധരാണ് കലണ്ടര്‍ തയ്യാറാക്കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രദേശത്തെ വീടുകളിലെത്തി ബോധ വത്കരണം നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഇരിട്ടി : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരിട്ടി റെയിഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളായി ആറളത്ത് നടന്ന് വന്ന മുസാബഖ ഇസ്ലാമിക കലാസാഹിത്യ മത്സരം സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.ആറളം മഹല്ലില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഖതീബും മുദരിസുമായി സേവനം ചെയ്ത സമസ്ത ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കൊയ്യോട് ഉസ്താദിന് ആദരിച്ചു.മുസാബഖ സംഘാടക സമിതി ചെയര്മാന് ടി.കെ ശരീഫ് ഹാജി അധ്യക്ഷത വഹിച്ചു.ആറളം മഹല്ല് അബ്ദുല്‍ അസീസ് ബാഖവി , ഇബ്രാഹിം മുണ്ടേരി പി അബ്ദു റഹ് മാന്‍ ഹാജി ആറളം ,കെ വി ശിഹാബുദീന് തോട്ടുകടവ് ,സദഖത്തുല്ല മൗലവി കീഴ്പള്ളി , അബ്ദുറസാഖ് ഹാജി കല്ലില്‍ , സാജിദ് മാസ്റ്റര്‍ ആറളം , ഫസ്ലു റഹ്മാന് മൗലവി ,അബ്ദു സലാം ഫൈസി,താജുല്‍ ഇര്‍ഷാദ് ഫൈസി ,ഫൈസല്‍ മൗലവി കീഴൂര്‍,എം കെ മുഹമ്മദ് വിളകോട്,അബ്ദുന്നാസര്‍ എകെ ,യൂസുഫ് പൊയിലന്‍ , സുഹൈല്‍ അസ്ഹരി,അജ്മല്‍ യാസീന്‍ ഹുദവി,മുഹമ്മദ് കുടുംബം , ബഷീര്‍ എം വള്ളിത്തോട,അബ്ദുല്‍ മജീദ് ആറളം,ആശിഖ് ഇര്‍ഫാനി,ശൗഖത്ത് അലി നിസാമി,സയ്യിദ് അബ്ദുല്ല ഫൈസി,പി പി മൂസഹാജി , കെ മൊയ്തീന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു
മുസാബഖ സ്പെഷ്യല്‍ സപ്ലിമന്റ് പ്രകാശനം ആറളം പഞ്ചായത്ത് മെമ്പര്‍ അജ്മല്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. തൊട്ടിപ്പാലം കുഞ്ഞി മുഹമ്മദ് ഹാജി സ്വീകരിച്ചു.ദഫ് പ്രദര്‍ശനത്തില്‍ ആറളം , ഇരിട്ടി , കരിക്കോട്ടക്കരി , സുച്ചിയാട്, കീഴ്പള്ളി എന്നീ മദ്റസ ടീമുകള്‍ പങ്കെടുത്തു.മജ്ലിസുന്നൂര് ആതീയ സദസ്സിന് ഇരിട്ടി ടൗണ്‍ ജുമാ മസ്ജിദ് ഖതീബ് റിയാസ് ഹുദവി നേതൃത്വം നല്കി.റെയിഞ്ച് ജനല്‍ സെക്രട്ടറി അന്‍വര്‍ ഹൈദരി അനുസ്മരണ പ്രഭാഷണം നടത്തി.സ്മരണാ അവാര്‍ഡ് വിതരണം റെയിഞ്ച് ട്രഷറര്‍ കെപി നൗഷാദ് മുസ്ല്യാര്‍,ടി.കെ അബ്ദുല്‍ ജലീല്‍ ഫൈസി ,അഹ്മദ് കുട്ടി ഹാജി ഉളിക്കല്‍ എന്നിവര്‍ നിര്‍വഹിച്ചു.കെ.ടി ഉസ്താദ് സ്മാരക അവാര്‍ഡ് വിതരണം എംപി മുഹമ്മദ്,മാമുഹാജി ആറളം, ഇബ്രാഹിം ഹാജി പൊയിലന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു
മുഅല്ലിം വിഭാഗത്തില്‍ മുനവ്വിറുല് ഇസ്ലാം പരിപ്പുതോട് ഒന്നാം സ്ഥാനവും,ഇര്‍ഷാദുല്‍ ഇസ്ലാം ഇരിട്ടി രണ്ടാം സ്ഥാനവും,സിറാജുല്‍ ഇസ്ലാം കീഴൂര്‍ മൂന്നാം സ്ഥാനവും നേടി.സമസ്ത മുശാവറ അംഗം ഹാഫിള് അബ്ദുറഹൂഫ് ഫൈസി ട്രോഫി വിതരണം ചെയ്തു.
വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കീഴ്പളളി സുബുലുസ്സലാം കരസ്ഥമാക്കി , മുനവ്വിറുല് ഇസ്ലാം പരിപ്പു തോട് , ഹയാത്തുല്‍ ഇസ്ലം വള്ളിത്തോട് മദ്റസകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി .ആറളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷഹീര്‍ മാസ്റ്റര്‍ ട്രോഫി വിതരണം ചെയ്തു
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടില്‍ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്കി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും വിജിലന്‍സ് അന്വേഷിക്കും. കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.