Hivision Channel

latest news

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് Read More »

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കൂട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കൂട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ തള്ളി. പെന്‍ഷന്‍ കൂട്ടിയാല്‍ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. നിലവില്‍ കെഎസ്ആര്‍ടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. പെന്‍ഷന്‍ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെന്‍ഷന്‍കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കൂട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ Read More »

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍. രണ്ട് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് വിവരം. ഉദ്യോഗസ്ഥര്‍ മുമ്പും സമാനമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും.

അപേക്ഷ നല്‍കി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചത് ജൂണ്‍ 23നാണ്. ജൂണ്‍ 24ന് ലൈസന്‍സ് നല്‍കി.

സംഭവത്തില്‍ ലൈസന്‍സ് നല്‍കിയ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സസ്പെന്‍ഷനിലാണ്. വീര്യം കൂടിയ വൈനിന് അനുമതി നല്‍കിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയ രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സസ്പെന്‍ഷനില്‍ ആകുന്നത്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് തരം മാറ്റിയാണ് അനുമതി നല്‍കിയത്. എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ്,
കോട്ടയം ഇന്‍- ചാര്‍ജുള്ള പത്തനംതിട്ട ഡിസി ഷിബു പി.എല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രി അറിയാത്ത തരത്തില്‍ സിസ്റ്റം ഉണ്ടാക്കി വെച്ചാല്‍ മന്ത്രി അത് തിരുത്തുമെന്നും സര്‍ക്കാര്‍ നയം അനുസരിച്ചു മാത്രമേ ഇനി എന്ത് തീരുമാനങ്ങളും ഉണ്ടാകൂ എന്നും എക്സൈസ് മന്ത്രി എം ലിജു മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയും പുറത്തു വരുന്നതിനു മുന്‍പായി പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം നിലനില്‍ക്കെകയാണ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ നടന്നത്. ഫോര്‍ട്ടി വൈന്‍ വിവാദത്തില്‍ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥനെയും നേരത്തെ മാറ്റിനിര്‍ത്തിയിരുന്നു.

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ Read More »

വാക്കറൂ പേരാവൂര്‍ മാരത്തണ്‍ ഡിസംബര്‍ 24ന്

പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍(പി. എസ്. എഫ്) സംഘടിപ്പിക്കുന്ന എട്ടാമത് വാക്കറൂ പേരാവൂര്‍ മാരത്തണ്‍ ഡിസംബര്‍ 24ന് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കും. 10,000-ത്തിലധികം ഓട്ടക്കാരെയും അത്രതന്നെ കാണികളെയും പങ്കെടുപ്പിച്ച് കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായികമേളകളിലൊന്നായി മാരത്തണിനെ മാറ്റുകയാണ് ലക്ഷ്യം. വിവിധ സംഘടനകളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും, നാട്ടുകാരുടെയും, സ്‌പോണ്‍സര്‍മാരുടെയും പിന്തുണയോടെയും സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷവും ടൈറ്റില്‍ സ്പോണ്‍സര്‍ വാക്കറൂ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ്. ഈ പരിപാടിയുടെ ടെക്‌നിക്കല്‍ പാര്‍ട്ണര്‍ അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ആണ്.
ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജാണ് ഇവന്റ് അംബാസഡര്‍. സേ നോ ടു ഡ്രഗ്‌സ് എന്ന സന്ദേയമുയര്‍ത്തി, യുവതലമുറയെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, എന്നിവയാണ് മാരത്തണിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
10.5 കിലോമീറ്റര്‍ ടൈംഡ് റണ്‍, നാല് കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുള്ളത്. പങ്കെടുക്കുന്നവര്‍ക്ക് റേസ് കിറ്റ്, റണ്ണേഴ്സ് ജേഴ്സി, ഫിനിഷേഴ്സ് മെഡല്‍, പ്രഭാതഭക്ഷണം എന്നിവ ലഭിക്കും. 10.5K റണ്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കും. ഈ വര്‍ഷത്തെ മാരത്തണില്‍ ആകെ ?1,42,000 സമ്മാനത്തുകയായി വിതരണം ചെയ്യും. ആറ് മത്സരവിഭാഗങ്ങളിലായി 60 സമ്മാനങ്ങള്‍ നല്‍കാനാണ് തീരുമാനം.
വീല്‍ചെയര്‍ മത്സരവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ‘ബഡ്സ്’ സ്‌കൂളുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടമത്സരവും പ്രധാന ആകര്‍ഷണങ്ങളാണ്.
www.peravoormarathon.com വഴി ഓണ്‍ലൈനായി ഡിസംബര്‍ ഏഴ് വരെ രജിസ്ട്രര്‍ ചെയ്യാം.
വാര്‍ത്താ സമ്മേളനത്തില്‍ ഇവന്റ് അംബാസഡര്‍ അഞ്ജു ബോബി ജോര്‍ജ്, ടൈറ്റില്‍ സ്പോണ്‍സര്‍ വാക്കറൂ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. നൗഷാദ്, അഡീഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് & സോണല്‍ ഹെഡ് ഫെഡറല്‍ ബാങ്ക്, ബിനു തോമസ്, പി.എസ്.എഫ്. പ്രസിഡന്റ് ഫ്രാന്‍സിസ് ബൈജു ജോര്‍ജ് പി.എസ്. എഫ് വൈസ് പ്രസിഡന്റ് ഡെന്നി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281130787,9447263904,7902436501.

വാക്കറൂ പേരാവൂര്‍ മാരത്തണ്‍ ഡിസംബര്‍ 24ന് Read More »

സംസ്ഥാന പൊലീസിന്റെ പുതിയ സൈബര്‍ സുരഷ പദ്ധതി ‘CLICK’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു

സംസ്ഥാന പൊലീസിന്റെ പുതിയ സൈബര്‍ സുരഷ പദ്ധതി ‘CLICK’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.

CLICK പദ്ധതിയുടെ ക്യാപ്റ്റനായി നടന്‍ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. മമ്മുട്ടിക്കെതിരായ സൈബര്‍ ആക്രമണത്തെ രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മമ്മൂട്ടി സൈബര്‍ ആക്രമണം നേരിടുന്നയാള്‍. നമ്മളെല്ലാം സൈബര്‍ ആക്രമണം നേരിടുന്നുവരെന്നും ചെന്നിത്തല. കഴിഞ്ഞ വര്‍ഷം മാത്രം പൊലീസ് റജിസ്റ്റര്‍ ചെയ്തത് 54000 സൈബര്‍ കുറ്റകൃത്യങ്ങള്‍. 250 ഓളം എഞ്ചിനീയറിങ് കോളേജില്‍ സൈബര്‍ സുരക്ഷ കേന്ദ്രങ്ങള്‍ ആരംഭിക്കും.

ഫൈബര്‍ സുരക്ഷയ്ക്കായി 5 കാര്യങ്ങള്‍ നിര്‍വഹിക്കും. 1. ശബ്ദവും വ്യത്യസ്തവുമായ പാസ്സ്വേര്‍ഡുകള്‍ 2. 2 സ്റ്റപ് വെരിഫിക്കേ ഷന്‍ 3. അപ്‌ഡേഷന്‍ 4. ക്ലിക് ചെയ്യും മുമ്പ് ശ്രദ്ധിക്കുക. 5. തട്ടിപ്പിനിര യായാല്‍ ഉടന്‍ പരാതി നല്‍കുക എന്നിവയാണ്. നവംബര്‍ മൂന്നു മുതല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഡിജിറ്റലൈസ് ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാന പൊലീസിന്റെ പുതിയ സൈബര്‍ സുരഷ പദ്ധതി ‘CLICK’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു Read More »

പാലക്കാട് കാവശേരിയില്‍ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛന്‍ മരിച്ചു

പാലക്കാട് കാവശേരിയില്‍ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛന്‍ മരിച്ചു. വാഴക്കച്ചിറ സുലൈമാന്‍(65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 ന് കാവശ്ശേരിയിലെ വീട്ടില്‍ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ചികിത്സയില്‍ കഴിയവേയാണ് സുലൈമാന്‍ മരിച്ചത്. സുലൈമാന്റെ മകളുടെ മകനാണ് 16 കാരന്‍. സഹോദരിയുമായി തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശനായ സുലൈമാന്‍ പത്തു വയസ്സുകാരിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് കുത്തേറ്റത്.

സുലൈമാന് നെഞ്ചിനും കഴുത്തിനും വയറിനും കുത്തേല്‍ക്കുകയായിരുന്നു. പിന്നീട് രണ്ടുപേരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുലൈമാന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് സുലൈമാന്‍ മരിച്ചത്. സഹോദരി അപകടനില തരണം ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ 16കാരനായ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി ജുവനല്‍ ഹോമിലാക്കി.

പാലക്കാട് കാവശേരിയില്‍ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛന്‍ മരിച്ചു Read More »

ചേരാനെല്ലൂര്‍ വാഹനാപകടം;സര്‍ക്കാര്‍ കുടുംബത്തോടൊപ്പമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് ശരിയായ ദിശയില്‍ പോകും. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമാണ്. നീതിയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നിയമങ്ങള്‍ കാര്യക്ഷമമല്ല എന്ന പരാതികള്‍ ഉണ്ട്. പരിഷ്‌കരണത്തിന്റെ കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. പൊലീസ് പരിശോധനയില്‍ ആരുമിനി പരാതി പറയരുത്. അപ്പീലിലെ പ്രോസിക്യൂഷന്‍ പിഴവ് ഗുരുതര പിഴവല്ല. അത് തിരുത്തി നല്‍കിയിട്ടുണ്ട്. ഭദ്ര കീര്‍ത്തി എനിക്ക് മകളെ പോലെയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് ജയ ബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തിയും പ്രതികരിച്ചു.

ചേരാനെല്ലൂര്‍ വാഹനാപകടം;സര്‍ക്കാര്‍ കുടുംബത്തോടൊപ്പമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല Read More »

കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കരിങ്കട വീട്ടില്‍ സാജു ആന്റണിയും (64) ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തി. തുടര്‍ന്നാണ് വീടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാജുവും ഭാര്യയും ബെഡ്‌റൂമിലാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ മകന്‍ സവിനെ സ്റ്റോര്‍ റൂമിലാണ് കണ്ടെത്തിയത്. ഇവര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. അതിക്രമങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനനയില്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ മരണത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ല. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. സവിന്റെ ഭാര്യ വിദേശത്താണ്. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ Read More »

NVS 03 ഭ്രമണപഥത്തില്‍; ജിഎസ്എല്‍വി എഫ് 18 ദൗത്യം വിജയം

ഗതിനിര്‍ണയത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇന്ത്യ വികസിപ്പിച്ച NVS 03-യെ ഭ്രമണപഥത്തില്‍ എത്തിച്ചു. ഇന്നലെ രാത്രി 11.51ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ ജി.എസ്.എല്‍.വി.-എഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പുലര്‍ച്ചെ 12.09ന്, 18 മിനിറ്റ് 50 സെക്കന്‍ഡില്‍ വിജയകരമായി ഉപ?ഗ്രഹം ഭ്രമണപഥത്തിലെത്തി. തദ്ദേശീയ നാവിഗേഷന്‍ സംവിധാനമായ ‘നാവിക്’ പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്.

GSLV യുടെ ഇരുപതാം വിക്ഷേപണ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയായത്. ISROയുടെ വൈദഗ്ധ്യം സാക്ഷ്യപെടുത്തുന്ന ദൗത്യമാണെന്നും ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും ISRO ചെയര്‍മാന്‍ വി നാരായണന്‍ പറഞ്ഞു. ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ച് ഒരുപോലെ അധ്വാനിച്ചാല്‍ എന്ത് ഫലം നേടാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഈ ദൗത്യവിജയമെന്ന് മിഷന്‍ ഡയറക്ടറും മലയാളിയുമായ തോമസ് കുര്യന്‍ പറഞ്ഞു.

അമേരിക്കയുടെ ജി.പി.എസ് പോലെ ഇതും പൊസിഷനിങ്, നാവിഗേഷന്‍, ടൈമിങ് സേവനങ്ങള്‍ നല്‍കുന്നതിനുള്ളതാണ് ഇന്ത്യയെയും അതിര്‍ത്തികളില്‍ നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെയും നാവിക് ഉള്‍ക്കൊള്ളും. ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഐ.എസ്.ആര്‍.ഒ എന്‍.വി.എസ്-04, എന്‍.വി.എസ്-05 എന്നിവയും വികസിപ്പിക്കുന്നുണ്ട്.

NVS 03 ഭ്രമണപഥത്തില്‍; ജിഎസ്എല്‍വി എഫ് 18 ദൗത്യം വിജയം Read More »

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. ഓണറേറിയം വര്‍ധനവ് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കുക. നിലവില്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് സമിതി റിപ്പോര്‍ട്ട്. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാണ് ശിപാര്‍ശ..

നിലവിലെ ഓണറേറിയത്തില്‍ 100 ശതമാനം വര്‍ദ്ധനവ് വേണമെന്നും സമിതിയുടെ ശിപാര്‍ശ. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഷാനവാസ് ഐ.എ.എസ് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. വര്‍ദ്ധിപ്പിച്ച ഓണറേറിയം അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ Read More »