സപ്ലൈകോ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം വരുന്നു.പുതിയ ശബരി ഉല്‍പ്പന്നങ്ങളും വിപണിയിലേക്ക്

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ പുതിയ ഉല്‍പ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കുന്നു. ശബരി ആട്ട, ശബരി ഗോള്‍ഡ് ചായപ്പൊടി, ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാന്‍ഡഡ് പാക്കിംഗില്‍ പുനരവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബര്‍ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസില്‍ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കും
തൃക്കാക്കര എംഎല്‍എ ഉമ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഓണ്‍ലൈന്‍ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളുടെ പരാതികള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ഈ സംവിധാനം സഹായകമാകും.








