മുരിങ്ങോടിയില്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച് മാര്‍ബിള്‍ വില്‍പന നടത്തിയ നാദാപുരം സ്വദേശിക്ക് കെട്ടിടം പൊളിച്ച് മാറ്റാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി

പേരാവൂര്‍:മുരിങ്ങോടിയില്‍ റവന്യു രേഖയില്‍ നഞ്ച വിഭാഗത്തില്‍പ്പെട്ട സ്ഥലത്ത് വില്‍പ്പന നടത്താന്‍ മാര്‍ബിള്‍ സൂക്ഷിക്കുകയും അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുകയും ചെയ്ത നാദാപുരം സ്വദേശിക്ക് കെട്ടിടം പൊളിച്ച് മാറ്റാനും മാര്‍ബിളുകള്‍ നീക്കം ചെയ്യാനും പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി.ഇയാള്‍ക്ക് മറ്റൊരു സ്ഥലത്ത് മാര്‍ബിള്‍,ടൈല്‍സ്,ഗ്രാനൈറ്റ് മുതലായവ വില്‍പന നടത്തുന്നതിനുള്ള ഓഫീസിനായി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ റവന്യു രേഖയില്‍നഞ്ച വിഭാഗത്തില്‍പ്പെട്ട സ്ഥലത്ത് മാര്‍ബിള്‍ സൂക്ഷിച്ചതിനാണ് നടപടി.