Hivision Channel

latest news

വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തി

വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തി. വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് ഒലവക്കോട് സ്റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേഭാരതിനെ കേരളം വരവേറ്റത്.

ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കും. രണ്ട് വന്ദേഭാരത് എക്സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.

52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കും. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സാധാരണ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ 6-7 മണിക്കൂര്‍ എടുക്കുമെങ്കില്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ വെറും 3 മണിക്കൂറില്‍ എത്താന്‍ സാധിക്കും. കേരളത്തില്‍ എക്സ്പ്രസ് ഏഴര മണിക്കൂര്‍ കൊണ്ട് 501 കിലോമീറ്റര്‍ പിന്നിടുമെന്നാണ് റിപ്പോര്‍ട്ട്.

വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തി Read More »

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി അന്വേഷണസംഘം. സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. കേസില്‍ സാക്ഷികളില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാള്‍ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി Read More »

അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം

അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം. പറമ്പിക്കുളത്തേക്ക് ഉടന്‍ കാട്ടാനയെ മാറ്റണമെന്ന ഹൈക്കോടതി നിര്‍ദേശം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം കൈമാറി

അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തില്‍ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്ന തരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഇതിനെയാണ് കേരളം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനിരിക്കുന്നത്. പറമ്പിക്കുളം മാത്രമല്ല കേരളത്തില്‍ ഏത് സ്ഥലത്തേക്ക് ആനയെ മാറ്റിയാലും അതിനെതിരെ പ്രതിഷേധം ഉയരും. ജനങ്ങളുടെ ആശങ്കകള്‍ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാട് അനുചിതമാണെന്നാകും കേരളം സുപ്രീംകോടതിയില്‍ ഉയര്‍ത്തുന്ന വാദം.

അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം Read More »

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന.പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ദില്ലിയിലും മഹാരാഷ്ട്രയിലും , കേരളത്തിലും ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാന്‍,ഹരിയാന, ഒഡീഷ,ഛത്തിസ്ഗഡ്, കര്‍ണാടകം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അടുത്ത പത്ത് മുതല്‍ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ആശുപത്രികളില്‍ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന Read More »

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍; കൊളക്കാട് കുരിശുമല റോഡ് ശുചീകരിച്ചു

കൊളക്കാട്: വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ കൊളക്കാട് കുരിശുമല റോഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന് ബോര്‍ഡുകളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ചാക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കൊളക്കാട് സെന്റ് തോമസ് പള്ളി വികാരി പോള്‍ വള്ളോപ്പള്ളി, കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ലിസി ഇട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍; കൊളക്കാട് കുരിശുമല റോഡ് ശുചീകരിച്ചു Read More »

രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

2014ല്‍ തിരുവനന്തപുരത്ത് ഡോ.ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി. വിഷയത്തില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരുന്നു.

രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി Read More »

ഉത്സവ നാളുകള്‍ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തില്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

ഉത്സവ നാളുകള്‍ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തില്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് ഈ മാസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കേരളം ഏറെ മുന്നിലാണ്.കേരളത്തില്‍ നിലവില്‍ ആക്റ്റീവ് രോഗികളുടെ എണ്ണം 16308 ആണ്. തൊട്ടുമുന്നിലുള്ള മാസം മാര്‍ച്ച് 1ന് ഇത് വെറും 475 ആയിരുന്നു. പൊടുന്നനെയാണ് കുതിച്ച് കയറിയത്.ഏപ്രിലില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.കേരളം 16,000 കടന്നെങ്കില്‍ മഹാരാഷ്ട്രയില്‍ എണ്ണായിരത്തിലധികം.ആള്‍ക്കൂട്ടവും തിരക്കും കൂടുന്ന ഉത്സവ സീസണുകളില്‍ കോവിഡ് കേസുകള്‍ കൂടാറുണ്ടെന്നതാണ് കേരളത്തിലെ യാഥാര്‍താഥ്യം. പെരുന്നാളും വിഷുവും ഒന്നിച്ചെത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

വാക്‌സിന്‍ ഇപ്പോള്‍ ആരുമെടുക്കുന്നില്ല. കിട്ടുന്നുമില്ല. മാസ്‌ക് നിലവില്‍ പ്രായമായവരും ഗര്‍ഭിണികളും മറ്റുരോഗമുള്ളവരും ഉള്ള വീടുകളിലും ആശുപത്രികളിലുമാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഗുരുതര രോഗികളെ പ്രവേശിപ്പിക്കുന്ന സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ രോഗികളുടെ പിടിവിട്ട തിരക്കില്ല എന്നതാണ് ആശ്വാസം.

ഉത്സവ നാളുകള്‍ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തില്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ Read More »

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത;അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ഇന്നും നാളെയും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 39 °C വരെ ഉയരാന്‍ സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.രാജ്യത്തും സംസ്ഥാനത്തും ഇന്നലെ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ( 39°c) ഇന്നലെ പാലക്കാടും, കരിപ്പൂര്‍ വിമാനതാവളത്തിലും രേഖപെടുത്തി. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ( 38.6°c ) ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്.സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തിയിരുന്നു (36.2°c).രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടും ഇന്നലെ മധ്യപ്രാദേശിലെ രാജ്ഗഡ് ( 43°c) രേഖപെടുത്തി.

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍.പുറപ്പെടുവിച്ചു.പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത;അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം Read More »

ബീഡി തെറുത്ത് ലഭിച്ച സമ്പാദ്യം കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു

സമ്പാദ്യത്തിന്റെ സിംഹഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച കണ്ണൂര്‍ കുറുവ സ്വദേശി ചാലാടന്‍ ജനാര്‍ദ്ദനന്‍ (68) വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. ബീഡിതെറുത്ത് സമ്പാദിച്ചതില്‍ നിന്ന് 2 ലക്ഷം രൂപയാണ് കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം നല്‍കിയത്.

ചാലാടന്‍ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്‍ദ്ദനന്‍ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബീഡി തെറുത്ത് ലഭിച്ച സമ്പാദ്യം കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു Read More »

കേരളത്തിലെ ഏറ്റവും വലിയ ആഞ്ജനേയ പ്രതിമ തൃശൂരില്‍

കേരളത്തിലെ ഏറ്റവും വലിയ ആഞ്ജനേയ പ്രതിമ തൃശൂരില്‍. പൂങ്കുന്നം ശ്രീ സീതാരാമ സ്വമി ക്ഷേത്രത്തിന് മുന്നിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ആന്ധ്രയില്‍ നിന്ന് എത്തിച്ച പ്രതിമ ഭക്തര്‍ വരവേറ്റു. 35 അടി ഉയരമുള്ള പ്രതിമ ഒറ്റക്കല്ലിലാണ് കൊത്തിയെടുത്തത്. 20 അടി ഉയരത്തിലുള്ള പീഢത്തില്‍ സ്ഥാപിക്കുന്നതോടെ ഉയരം 55 അടിയാകും. വലതുകൈകൊണ്ട് അനുഗഹിച്ചും ഇടതുകൈയില്‍ ഗദ കാലിനോട് ചേര്‍ത്തതും നിക്കുന്ന വിധത്തിലാണ് പ്രതിമ.

ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്.സുബ്രഹ്മണ്യ ആചാരി എന്ന ശില്‍പിയാണ് പ്രതിമ നിര്‍മ്മിച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നും പ്രതിമയെ റോഡ് മാര്‍ഗമാണ് ക്ഷേത്രത്തിലെത്തിച്ചത്. ജില്ലാ കളക്ടര്‍ കൃഷ്ണ തേജയും കല്യാണ്‍ കുടുംബവും വന്‍ ജനാവലിയും ചടങ്ങില്‍ പങ്കെടുത്തു. ഏപ്രില്‍ 24 നാണ് ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

പ്രതിമയ്ക്കും ആന്ധ്രാപ്രദേശില്‍ നിന്ന് തൃശൂരിലേക്ക് പ്രതിമ എത്തിക്കുന്നതിനും ഏകദേശം 75 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍.ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. പ്രശസ്ത ശില്‍പി വി സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതിലധികം ശില്‍പികളുടെ സഹായത്തോടെയാണ് പ്രതിമയുടെ നിര്‍മ്മാണം.

കേരളത്തിലെ ഏറ്റവും വലിയ ആഞ്ജനേയ പ്രതിമ തൃശൂരില്‍ Read More »