
കൊളക്കാട്: വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ കൊളക്കാട് കുരിശുമല റോഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന് ബോര്‍ഡുകളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ചാക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കൊളക്കാട് സെന്റ് തോമസ് പള്ളി വികാരി പോള്‍ വള്ളോപ്പള്ളി, കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ലിസി ഇട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.














