Hivision Channel

latest news

ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി

ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.

എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് സുപ്രീം കോടതി ആരാഞ്ഞു.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രിംകോടതി തയാറായില്ല.

ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി Read More »

ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യുന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ന്യുന മര്‍ദ്ദം ജനുവരി 30/31 ഓടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്.നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നു. തെക്കന്‍ കേരളത്തിനാണ് കൂടുതല്‍ മഴ കിട്ടിയത്. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടി. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്.

ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യത Read More »

ബി.ജെ.പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യന്‍ കൊമ്മേരി നയിക്കുന്ന പദയാത്രയുടെ 3-ാം ദിവസം

ചാവശ്ശേരി: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഢാലോചനക്കെതിരെയും ബി.ജെ.പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യന്‍ കൊമ്മേരി നയിക്കുന്ന പദയാത്രയുടെ 3-ാം ദിവസം ചാവശ്ശേരിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വി.വി ചന്ദ്രന്‍, ജില്ല ജനറല്‍ സെക്രട്ടറി എം.ആര്‍ സുരേഷ്, സി.പി ശശീന്ദ്രന്‍, അനിത മണ്ണോറ, കെ.പി ഷീജ, എന്‍ രതീഷ് എന്നിവര്‍ സംസാരിച്ചു.

ബി.ജെ.പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യന്‍ കൊമ്മേരി നയിക്കുന്ന പദയാത്രയുടെ 3-ാം ദിവസം Read More »

ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ലൈസന്‍സ് റദ്ദാക്കിയാല്‍ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് Read More »

ചാവശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

മട്ടന്നൂര്‍: ചാവശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ ചാവശ്ശേരി സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

ചാവശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് Read More »

പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. മലപ്പുറം ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ജില്ലാ കളക്ടറുടെ ശുപാര്‍ശ. ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പെരിന്തല്‍മണ്ണ പൊലീസ് ആണ് അന്വേഷണം നടത്തുക.

സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സി എന്‍ പ്രതീഷ്, നിലവില്‍ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവര്‍ക്കായിരുന്നു ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ്.

ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നോട്ടീസിന് മറുപടി നല്‍കിയിരുന്നു. അബദ്ധത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നല്‍കിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് റിപ്പോര്‍ട്ട്.

പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു Read More »

ഉച്ചഭക്ഷണ പദ്ധതി;പ്രധാനാധ്യാപകര്‍ കോടതിയില്‍

സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റിയതോടെ സര്‍ക്കാരിനെതിരെ നിയമ നടപടിയുമായി പ്രധാനാധ്യാപകര്‍ കോടതിയില്‍. ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമെന്നും വിഷയം നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയില്ലെന്നും അധ്യാപക സംഘടനകള്‍ പറയുന്നു. കടം വാങ്ങിയും, പി.ടി.എയുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.

2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരമാണ് നിലവില്‍ ഉച്ചഭക്ഷണ പദ്ധതി. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പാല്‍, കോഴിമുട്ട, പാചകവാതകം എന്നിവയുടെ വില ഗണ്യമായി ഉയര്‍ന്നതോടെ നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന തുക സ്‌കൂളുകള്‍ക്ക് മതിയാകുന്നില്ല. ഈ സാഹചര്യത്തില്‍ തുക വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാന അധ്യാപകരുടെ ആവശ്യം.

150 കുട്ടികളുള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് എട്ട് രൂപ എന്നതാണ് കണക്ക്. 500 കുട്ടികളുണ്ടെങ്കില്‍ 7 രൂപയും, അതിന് മുകളിലാണെങ്കില്‍ 6 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ശരാശരി 50 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പോലും പതിനായിരം രൂപയുടെ അധിക ബാധ്യത ഉണ്ടെന്നാണ് ആരോപണം.

8 രൂപ എന്നത് മിനിമം 18 ആയി ഉയര്‍ത്തുകയോ അല്ലങ്കില്‍ മറ്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് അധ്യാപകരുടെ ആവശ്യം.

ഉച്ചഭക്ഷണ പദ്ധതി;പ്രധാനാധ്യാപകര്‍ കോടതിയില്‍ Read More »

വാര്‍ഷികവും റിപ്പബ്ലിക്ക് ദിനാഘോഷവും

കണിച്ചാര്‍: ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് അല്‍ഫോന്‍സാ കുടുംബശ്രീയുടെ ഇരുപത്തി അഞ്ചാം വാര്‍ഷികവും റിപ്പബ്ലിക്ക് ദിനാഘോഷവും നടത്തി. എല്‍സി,സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു

വാര്‍ഷികവും റിപ്പബ്ലിക്ക് ദിനാഘോഷവും Read More »

പുഷ്പാര്‍ച്ചനയും പ്രതിഷേധ സദസ്സും

ചുങ്കക്കുന്ന്: കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ധീര ജവാന്‍ അജേഷ് മുണ്ടുചിറക്കലിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും സമകാലിക ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധ സദസ്സും നടത്തി.കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് മെല്‍ബിന്‍ കല്ലടയില്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍ ഷാജി പൊട്ടയില്‍, യൂണിറ്റ് പ്രസിഡന്റ് ഗോഡ്‌സണ്‍ ഇലഞ്ഞിമറ്റത്തില്‍, വൈസ് പ്രസിഡന്റ് അനുമോള്‍ മുട്ടത്ത്, ഭാരവാഹികളായ ഷെറിന്‍ അഞ്ചേരി, അഞ്ജലി പേര്യാക്കോട്ടില്‍, റിജുല്‍ തൂങ്കുഴിയില്‍, അമല്‍ ചെരുവിളയില്‍ സി. റിന്‍സി എസ്.എ.ബി.എസ്, യുവജനങ്ങള്‍, ടാഗോര്‍ ലൈബ്രറി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പുഷ്പാര്‍ച്ചനയും പ്രതിഷേധ സദസ്സും Read More »

മാനന്തേരിയില്‍ ബസ്സിന് പിന്നില്‍ ബസ്സിടിച്ച് അപകടം

മാനന്തേരി: പന്ത്രണ്ടാം മൈലിലാണ് അപകടം നടന്നത്. കോളയാട് ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇടയന്‍ ബസ്സ്, വണ്ണാത്തി മൂലയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗുരുദേവ ബസ്സിന്റെ പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വ്യാഴാഴ്ച പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.

മാനന്തേരിയില്‍ ബസ്സിന് പിന്നില്‍ ബസ്സിടിച്ച് അപകടം Read More »