
കേളകം: ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം. കേളകം നരിക്കടവിലെ നീറ്റ്കുന്നേല്‍ മത്തായിയുടെ വീടിന് മുകളിലാണ് വ്യാഴാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് സമീപത്തെ റബര്‍ മരം ഒടിഞ്ഞ് വീണത്.വീടിന്റെ ആസ്പറ്റോസ്, ഓട് എന്നിവ തകര്‍ന്നു.വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി സ്ഥലം സന്ദര്‍ശിച്ചു.