Hivision Channel

കേരളത്തില്‍ വീണ്ടും അതിശക്തമായ മഴക്ക് സാധ്യത

കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ 6 ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആദ്യം മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 3 ജില്ലകളില്‍ കൂടി പ്രഖ്യാപിക്കുകയായിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് പിന്നാലെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *