Hivision Channel

കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി

കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) ജീവനൊടുക്കിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്.പയ്യന്നൂര്‍ മണ്ഡലം 18-ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് (44) ആണ് ജീവനൊടുക്കിയത്. ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്ഐആര്‍ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദം ഇയാള്‍ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *