Hivision Channel

മലത്തിലെ രക്തം അവഗണിക്കരുത്; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ പരിശോധന ക്യാമ്പ്

കണ്ണൂര്‍ : മലത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയില്‍ ഭൂരിഭാഗം പേരും ചികിത്സ തേടാതെ അവഗണിക്കുന്നത് പതിവാണ്. തുറന്ന് പറയാനുള്ള മടിയും പൈല്‍സിന്റെ ലക്ഷണമാണെന്ന മുന്‍വിധിയുമാണ് ഈ അവഗണനയ്ക്ക് പ്രധാന കാരണം. ഈ അവസ്ഥയ്ക്ക് പൊതുവെയുള്ള കാരണം പൈല്‍സ് ആണെങ്കിലും ചിലപ്പോള്‍ മറ്റ് ചില മാരകരോഗങ്ങളുടെ കൂടി ലക്ഷണമായി ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഈ സാഹചര്യത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ മലത്തില്‍ രക്തത്തിന്റെ സാന്നിദ്ധ്യം കാണപ്പെടുന്നവര്‍ക്കായി പ്രത്യേക സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മലത്തില്‍ രക്തം കാണപ്പെടുക, മലവിസര്‍ജ്ജനത്തിന് ശേഷം രക്തം വരിക, മലവിസര്‍ജ്ജന സമയത്ത് വേദനയോ പുകച്ചിലോ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ദ്ധ ജനറല്‍ സര്‍ജറി ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും, ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് 30% ഇളവും, സൗജന്യ രജിസ്ട്രേഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്യാമ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയുള്ളൂ. ബുക്കിംഗിനായി 6235000570, 6235998000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *