
തൊണ്ടിയില്‍: ആരോഗ്യമുള്ള ജനത, അഭിവൃദ്ധിയുള്ള നാട്,സന്തോഷമുള്ള കുടുംബം, തിളക്കമുള്ള വ്യക്തികള്‍, മദ്യ-ലഹരി മുക്ത ജനത നാടിന്റെയും കുടുംബത്തിന്റെയും അഭിമാനം എന്നീ സന്ദേശം ഉള്‍കൊള്ളിച്ചുകൊണ്ട് മുക്തിശ്രീയുടെ ഭാഗമായി തലശ്ശേരി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തൊണ്ടിയില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ വിശ്വാസികള്‍ ലഹരി വിരുദ്ധ പ്രതിഞ്ജ ചെയ്തു. ഡോ.ഫാ.തോമസ് കൊച്ചുകരോട്ടിന്റെ നേതൃത്വത്തില്‍ തലശ്ശേരി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജോസ് കുടിപറമ്പില്‍ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലികൊടുത്തു.
















