Hivision Channel

Kerala news

പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു

പേരാവൂര്‍: ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പേരാവൂര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോക്ടര്‍ വി രാമചന്ദ്രന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ റിജി രാമചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പാള്‍ മേരി ജോണി, മാനേജ്‌മെന്റ് സെക്രട്ടറി കെ കെ രാമചന്ദ്രന്‍, സ്‌കൂള്‍ മാനേജര്‍ ശശീന്ദ്രന്‍ വി കെ, ട്രഷറര്‍ എം വി രമേശ് ബാബു, പിടിഎ പ്രസിഡണ്ട് സിബി ജോണ്‍, മദര്‍ പി ടി എ പ്രസിഡണ്ട് ആനിയമ്മ മാത്യു,എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ.ജോര്‍ജ് മാത്യു, ആദിത്യ ദേവ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പി ടി ഡിസ്‌പ്ലേ, ദേശഭക്തിഗാനം, നൃത്തം എന്നിവ നടന്നു. അധ്യാപകരായ ഷൈനി ബിനോയ്, കവിജ എംവി, ഷര്‍മിള സി പി സലോമി ജോച്ചന്‍, സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മധുരം വിതരണം ചെയ്തു.

വൈവിധ്യങ്ങളില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂര്‍:വൈവിധ്യങ്ങളില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ദേശീയപതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യം. ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യന്‍ പൗരനായി നില കൊള്ളുക എന്നതാണ് നമ്മുടെ ദേശീയതയുടെ അടിത്തറ. സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നാം എടുക്കുന്ന പ്രതിജ്ഞ. ആ മൂല്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം. ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കുമോ എന്ന ആശങ്ക ചില ചെയ്തികളാല്‍ സൃഷ്ടിക്കപ്പെട്ടതാണ് വര്‍ത്തമാനകാലം. നമ്മുടെ ഇന്ത്യയായി നിലനിര്‍ത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കും. മൂല്യങ്ങളില്‍ പരമപ്രധാനമാണ് മതസാഹോദര്യം. ചുറ്റും ഉയരുന്ന വെല്ലുവിളികള്‍ നാം ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുന്നത് അതാണ്.
ജനങ്ങളുടെ ഐക്യത്തിനും മതസാഹോദര്യത്തിനും ലഭ്യമായ സമ്മാനം കൂടിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം. വിവിധ ധാരകള്‍ കൂടിച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമരം. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടം. ജാതി, മത, ഭാഷ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ആ പോരാട്ടത്തെ നാം നെഞ്ചേറ്റി. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറല്‍ വ്യവസ്ഥിതി എന്നിവയില്‍ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. നമ്മുടെ മതനിരപേക്ഷ മൂല്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും മന്ത്രി പറഞ്ഞു.
പരേഡില്‍ പോലീസ്, എക്സൈസ്, ജയില്‍, ഫോറസ്റ്റ്, എന്‍സിസി സീനിയര്‍, ജൂനിയര്‍, എസ്പിസി, സകൗട്ട്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് ആണ്‍കുട്ടികള്‍, ജൂനിയര്‍ റെഡ് ക്രോസ് പെണ്‍കുട്ടികള്‍ എന്നിവയുടെ 33 പ്ലാറ്റൂണുകള്‍ അണിനിരന്നു. കണ്ണൂര്‍ ഡിഎസ്സി സെന്ററിന്റെ നേതൃത്വത്തില്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, കടമ്പൂര്‍ എച്ച്എസ്എസ് എന്നിവര്‍ ബാന്‍ഡ് മേളവുമായി പരേഡിന് താളം പകര്‍ന്നു. ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ് അയോടന്‍ പരേഡ് കമാന്‍ഡന്റും കണ്ണൂര്‍ സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്സ് എസ്ഐ ധന്യ കൃഷ്ണന്‍ പരേഡ് അസി. കമാന്‍ഡന്റുമായി.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി ഹേമലത, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ കെ ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരേഡില്‍ സേനാ വിഭാഗത്തില്‍ കണ്ണൂര്‍ റൂറല്‍, എന്‍സിസി സീനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, എസ്പിസി വിഭാഗത്തില്‍ കൂടാളി എച്ച്എസ്എസ്, സകൗട്ട് വിഭാഗത്തില്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, ഗൈഡ്സ് വിഭാഗത്തില്‍ എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട, ജൂനിയര്‍ റെഡ് ക്രോസ് ബോയ്സ് വിഭാഗത്തില്‍ കാടാച്ചിറ എച്ച്എസ്എസ്, ജൂനിയര്‍ റെഡ് ക്രോസ് ഗേള്‍സ് വിഭാഗത്തില്‍ ജിവിഎച്ച്എസ്എസ് പയ്യാമ്പലം എന്നിവര്‍ മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി. മികച്ച പ്ലാറ്റൂണുകള്‍ക്കും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചവര്‍ക്കും മന്ത്രി ഉപഹാരം നല്‍കി. തുടര്‍ന്ന് ജില്ലയിലെ സംഗീത അധ്യാപകര്‍ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും അരങ്ങേറി.

കുനിത്തല ഗവ. എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു

കുനിത്തല: ഗവ. എല്‍ പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനനാധ്യാപിക പി കെ കുമാരി പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് ശ്രീ ജയേഷ് പി വി അധ്യക്ഷത വഹിച്ചു. മദര്‍ പി ടി എ പ്രസിഡന്റ് ശ്രീഷ ശ്രീജിത്ത്, എസ്എംസി പ്രതിനിധി ഷമേജ് ടി കെ, പി ടി എ വൈസ് പ്രസിഡന്റ് സനീഷ് സി, സ്റ്റാഫ് പ്രതിനിധികളായ ഷാജി ഇ, രേഷ്മ സി ബി, ഭാസ്‌കരന്‍ എം കെ ദിവിഷ എ സി എന്നിവര്‍ സംസാരിച്ചു. പതാക നിര്‍മാണം, പോസ്റ്റര്‍ നിര്‍മാണം, ദേശഭക്തി ഗാന മത്സരം, പ്രസംഗം തുടങ്ങി കുട്ടികളുടെ പരിപാടികളും നടന്നു.
തുടര്‍ന്ന് പായസ വിതരണം നടത്തി.

കൊട്ടിയൂര്‍ ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു

കൊട്ടിയൂര്‍: ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം മുന്‍ സൈനികന്‍ രഘുനാഥന്‍ നായര്‍ നല്‍കി.തുടര്‍ന്ന് ദേശഭക്തിഗാനം,ക്വിസ് മത്സരം,പായസ വിതരണം എന്നിവ നടന്നു. തുടര്‍ന്ന് കുട്ടികളെ അണിനിരത്തി ഇന്ത്യയുടെ ഭൂപടം നിര്‍മ്മിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശ്,മാനേജര്‍ പി തങ്കപ്പന്‍ മാസ്റ്റര്‍, സി.എ രാജപ്പന്‍ മാസ്റ്റര്‍,ദിവ്യ എന്നിവര്‍ സംസാരിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ പതാക ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി നടുപറമ്പില്‍, മെമ്പര്‍ ജോളി ജോണ്‍ ദിവാകരന്‍, യു സി നാരായണന്‍, ജിയോ സന്തോഷ് ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മീരഭായ് എന്നിവര്‍ സംസാരിച്ചു.

മാതൃക എഡ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മുരിങ്ങോടി ശ്രീജനാര്‍ദന എല്‍ പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

പേരാവൂര്‍: മാതൃക എഡ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മുരിങ്ങോടി ശ്രീജനാര്‍ദന എല്‍ പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.സ്‌കൂള്‍ എച്ച് എം സിമി മോഹനന്‍ പതാക ഉയര്‍ത്തി.സ്‌കൂള്‍ മാനേജര്‍ ദേവദാസന്‍,റിട്ടയേഡ് അധ്യാപകരായ അനന്തന്‍ മാസ്റ്റര്‍,ഓമന ടീച്ചര്‍,സുഭാഷ് മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് ജിബീഷ് ആക്കല്‍,ജോസ്ന ജോസ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും ആദരവും സംഘടിപ്പിച്ചു

കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും ആദരവും സംഘടിപ്പിച്ചു.കേളകം യൂണിറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, റോഷന്‍, ബാബു, ഷാജി പാമ്പാടിയില്‍ എന്നിവര്‍ സംസാരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ ശ്രീനിവാസനെ ചടങ്ങില്‍ ആദരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കണിച്ചാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ് എം വി നാരായണന്‍ ദേശീയ പതാക ഉയര്‍ത്തി.സെക്രട്ടറി എംഎസ് സന്തോഷ്, മത്തായി മൂലെച്ചാലില്‍ എന്നിവര്‍ പങ്കെടുത്തു.

ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു

ചെട്ടിയാംപറമ്പ്: ഗവ. യു പി സ്‌കൂളില്‍ എഴുപത്തേഴാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരിക്കുട്ടി ജോണ്‍സണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സത്യന്‍ ഇ.എസ് (റിട്ട.ആര്‍മി ) കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
ചടങ്ങില്‍ സ്‌കൂള്‍ റേഡിയോ പ്രോഗ്രാം കുട്ടീസ് റേഡിയോ 2.0 ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, ഹെഡ്മാസ്റ്റര്‍ ടി ബാബു, ശാരി മോള്‍, വിജയശ്രീ പി വി, ഏബല്‍ അനീഷ് , അവന്തിക വിഷ്ണു, വിനു കെ ആര്‍ എന്നിവര്‍ സംസാരിച്ചു.

പോഷക 2023 കര്‍ക്കിടക ഫെസ്റ്റ്

പേരാവൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍ കണ്ണൂര്‍,പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ പോഷക 2023 കര്‍ക്കിടക ഫെസ്റ്റ് വളയങ്ങാട് തുടര്‍ വിദ്യാകേന്ദ്രത്തില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കെ വി ശരത്,സിഡിഎസ് അംഗം ഷൈനി മനോജ്,എഡിഎസ് അംഗം പ്രീത അജിത് എന്നിവര്‍ സംസാരിച്ചു.