Hivision Channel

latest news

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലെത്തി.

1928 ഏപ്രില്‍ 12നാണ് വക്കം പുരുഷോത്തമന്റെ ജനനം. സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിലൂടെ 1946ല്‍ രാഷ്ട്രീയത്തിലെത്തി. 1971 മുതല്‍ 77 വരെ കൃഷി, തൊഴില്‍ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 1980 ല്‍ ആരോഗ്യ ടൂറിസം മന്ത്രിയായി. 2004 ല്‍ ധനമന്ത്രിയായിരുന്നു.

ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്, പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറായി തത്കാലം തുടരാം

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാല്‍ നിരീക്ഷിച്ചത്. എന്നാല്‍ നിയമനത്തില്‍ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നല്കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. നിയമനം കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. തന്റെ നിയമനനടപടികള്‍ പൂര്‍ത്തിയായതായി പ്രിയ വര്‍ഗീസ് കോടതിയെ അറിയിച്ചു.

മകളെ… മാപ്പ് പ്രതിഷേധ ജ്വാല നടത്തി

പേരാവൂര്‍: ആലുവയില്‍ 5 വയസുകാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ ജ്വാല നടത്തി.മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിസമ്മ ജോസഫ് അധ്യക്ഷയായി.പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അനുസ്മരണ സന്ദേശം നടത്തി.

പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് പൊലീസ്

പീഡന സാധ്യത മനസിലായാല്‍ അക്രമിയെ കൊല്ലാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് പൊലീസ്. ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി.

‘ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് മനസിലായാല്‍ അക്രമിയെ കൊല്ലാനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ട്.’ എന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ആലുവയില്‍ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ഇത്തരം പ്രചരണങ്ങള്‍ ആരംഭിച്ചത്.

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

തൃപ്രയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. എംവിഐ സിഎസ് ജോര്‍ജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അയ്യായിരം രൂപയാണ് ജോര്‍ജ്ജിനായി അഷ്‌റഫ് എന്നയാള്‍ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ വിലാസം മാറ്റാന്‍ കഴിയില്ലെന്നും പകരം പുതിയ ലൈസന്‍സ് എടുക്കണമെന്നും എംവിഐ നിര്‍ദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അയ്യായിരം രൂപ എത്തിച്ചാല്‍ ലൈസന്‍സ് നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഇന്ന് തൃപ്രയാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. ആളുകള്‍ നോക്കിനില്‍ക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോര്‍ജ്ജിന് വേണ്ടിയാണെന്ന് മൊഴി നല്‍കി. ഇതോടെ എംവിഐയെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. സ്ഥാപന നടത്തിപ്പുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞദിവസം മരിച്ച കമലം, ഏലിയാമ സ്‌കറിയ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടുത്തദിവസം പോലീസിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ അസ്വഭാവികത ഉണ്ടെന്നാണ് ആരോപണം.

മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തില്‍ 14 ദിവസത്തിനിടെയാണ് ദുരൂഹസാഹചര്യത്തിലുള്ള 5 മരണങ്ങള്‍. കഴിഞ്ഞ ദിവസം 2 പേര്‍ മരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇത്രയും മരണങ്ങള്‍ നടന്നിട്ടും കഴിഞ്ഞദിവസം മരണം ഉണ്ടായപ്പോഴാണ് സംഭവം പുറത്ത് വന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. സ്ഥാപന നടത്തിപ്പുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞദിവസം മരിച്ച കമലം, ഏലിയാമ സ്‌കറിയ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടുത്തദിവസം പോലീസിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ അസ്വഭാവികത ഉണ്ടെന്നാണ് ആരോപണം.

മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തില്‍ 14 ദിവസത്തിനിടെയാണ് ദുരൂഹസാഹചര്യത്തിലുള്ള 5 മരണങ്ങള്‍. കഴിഞ്ഞ ദിവസം 2 പേര്‍ മരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇത്രയും മരണങ്ങള്‍ നടന്നിട്ടും കഴിഞ്ഞദിവസം മരണം ഉണ്ടായപ്പോഴാണ് സംഭവം പുറത്ത് വന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്‌സൈസ് പരിശോധന

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ എക്‌സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂര്‍, ആലുവ ഉള്‍പ്പെടെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്.

ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തി.

15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് എക്‌സൈസ് റദ്ദാക്കി

15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് എക്‌സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്.കഴിഞ്ഞ രണ്ടിന് ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്‌നേഹതീരം ബീച്ചില്‍ പൊലീസ് പരിശോധനയില്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് എക്‌സൈസ് കടന്നത്.

പെണ്‍കുട്ടി മദ്യപിച്ച സംഭവത്തില്‍ മൂന്നാം തീയതി ഷാപ്പ് മാനേജരെയും ആണ്‍സുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനേജര്‍ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്റിലാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ലൈസന്‍സ് റദ്ദാക്കിയത്.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. കടലില്‍ പോകാനുള്ള ഒരുക്കങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്.

ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ബോട്ടുകളിലേക്ക് ഐസുകള്‍ കയറ്റി തുടങ്ങി. രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികളും പൂര്‍ത്തീകരിച്ചാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അര്‍ധരാത്രി മീന്‍പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും.

ജൂണ്‍ ഒമ്പതിന്? അര്‍ധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവില്‍വന്നത്.