സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 3360 രൂപയാണ്. ഇന്ന് പവന് 960 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത് 120 രൂപയാണ്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 14,360 രൂപ നല്‍കേണ്ടി വരും. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണം കുതിക്കുന്നതിന്റെ പ്രതിഫലനമെന്നോണമാണ് കേരളത്തിലും വര്‍ധനയുണ്ടായിരിക്കുന്നത്. യുഎസ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച പ്രതീക്ഷകള്‍ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്വര്‍ണവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നിരിക്കുന്നത്.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്നേക്ക് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒറ്റയടിക്ക് 2440 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയും പവന് 1,13,920 രൂപയുമായി. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് എം എ ബേബി പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. കാന്തപുരത്തിൻ്റെ പ്രസ്താവന ഭരണ ഘടനാ മൂല്യങ്ങൾക്ക് എതിരാണ്. പ്രതികരണങ്ങൾ നടത്തുന്നവർ സ്വയം പരിശോധന നടത്തണമെന്നും എം എ ബേബി പറഞ്ഞു. മത ശാസനയല്ല ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിൻ്റെ പ്രസ്താവനയെന്ന് വിമർശിച്ച എം എ ബേബി, കാന്തപുരം സ്വയം പരിശോധിക്കണമെന്നും വിമർശിച്ചു.അതേസമയം, കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയോടുള്ള എതിർപ്പ് വ്യക്തമാക്കി വിവിധ നേതാക്കൾ രംഗത്ത് വന്നതോടെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് സുന്നി സംഘടനകൾ. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് തന്ത്രപരമായ അകലം പാലിക്കുകയാണ് ലീഗ്. അതിനിടെ, മുഖ്യമന്ത്രിയുടെ വിമർശനത്തെ ഗൗരവമായി കണ്ട കാന്തപുരം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജില്ലാ ഭരണകൂടം ജില്ലയിലെ 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കളം 2026ന്റെ സെഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടറുമായി സംവദിക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികല്‍ക്ക് അവസരമൊരുക്കന്നതാണ് കളം പരിപാടി. ഇത്തവണ കണ്ണൂര്‍ എസ് എന്‍ വിദ്യാ മന്ദിറില്‍ നിന്നുമുള്ള 42 വിദ്യാര്‍ത്ഥികളാണ് കളം പരിപാടിയില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളെ പത്ത് പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച്, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോട്ടോ കാര്‍ഡുകള്‍ നല്‍കിയ ശേഷം ചര്‍ച്ചയിലൂടെ അവരെ കുറിച്ച് ചെറുവിവരണം തയ്യറാക്കി അവതരിപ്പിക്കുന്നതായിരുന്നു പരിപാടിയുടെ ഒരു ഭാഗം. ജില്ലയുടെ പ്രത്യേകതകള്‍, പ്രാധാന്യം, പ്രകൃതി വൈവിധ്യം, വ്യക്തിത്വങ്ങളെ പരിചയപെടല്‍, ജെന്റര്‍ പ്രശ്നങ്ങള്‍, പൗര സമൂഹത്തിന്റെ കടമകള്‍, പരിസ്ഥിതി സംരക്ഷണം, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളുമായി ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ്, അസി കലക്ടര്‍ എസ് സ്വാതി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ജീവിത വിജയത്തിനായുള്ള തൃഷ്ണ നല്ലതാണെന്നും എന്നാല്‍ അതില്‍ ചില അതിര്‍വരമ്പുകള്‍ സൂക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിജയദാഹത്തെ നേട്ടമാക്കി മാറ്റാന്‍ കഴിയണം. സന്തോഷങ്ങളും സങ്കടങ്ങളും ഒരു പോലെ സ്വീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജെന്റര്‍ വിഷയങ്ങളെപ്പറ്റി അസി കലക്ടര്‍ സംസാരിച്ചു. പൊതു പ്രശ്നങ്ങള്‍, അനുഭവങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് കത്തെഴുതി നല്‍കി. ഈ കത്തുകള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാകലക്ടറുമൊന്നിച്ച് ഫോട്ടോ എടുത്ത ശേഷമാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞത്. ജില്ലയിലെ പൊതു- സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 40 കുട്ടികള്‍ക്കാണ് കളം 2026- ല്‍ പങ്കെടുക്കാന്‍ അവസരം. ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കാണ് കളം പരിപാടിയുടെ സംഘാടന ചുമതല.
ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി.
ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പാലക്കാട്, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികള്‍ ആരംഭിക്കുക. 11 തസ്തികകള്‍ വീതം മൂന്ന് കോടതികളില്‍ അതായത് ആകെ 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ലഹരി വിപത്തിനെ തടയുന്നത് അത്യാവശ്യമാമെന്നും അദ്ദേഹം വ്യക്തമാക്കി.
തൂഫാന്റെ ഭാഗമായുള്ള ലഹരി പരിശോധനകള്‍ വ്യാപകമായി നടക്കുകയാണ്. തട്ടുകടയുടെ മറവില്‍ രാത്രികാലങ്ങളില്‍ ലഹരി വില്‍പന നടത്തുന്ന ഓട്ടോഡ്രൈവര്‍ കോഴിക്കോട് പിടിയിലായി. മലപ്പുറം വളാഞ്ചേരിയില്‍ പട്ടാപകല്‍ ഇതര സംസ്ഥാന തൊഴിലാളികള് പട്ടാപ്പകല്‍ ലഹരി ഉപയോഗിച്ചതായും ഇന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് വളാഞ്ചേരി നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്സി ബെറില്‍’ എന്ന കപ്പലാണ് എട്ട് കണ്ടെയ്‌നറുകളുമായി സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ കയറ്റുമതി ചെയ്തത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്സി ബെറില്‍’ എന്ന കപ്പലാണ് എട്ട് കണ്ടെയ്‌നറുകളുമായി സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ കയറ്റുമതി ചെയ്തത്.
ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട്, മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക. ചേന്തിയില്‍ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ മോശമായി പെരുമാറി. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. ചേന്തിയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വന്ദേമാതരം പാടിയത് കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമാണെന്ന് വിശദീകരിച്ച മുഖ്യമന്ത്രി ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികളില്‍ പ്രോട്ടോക്കോള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. പുരോഗമന കേരളത്തിന് ചേര്‍ന്ന പ്രസ്താവനയല്ല. ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നു.
സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു സര്‍ക്കാര്‍. പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച വെള്ളത്തില്‍ അണുബാധയില്ലെന്ന് സ്ഥിരീകരണം. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം മാത്രമേയുള്ളൂ എന്നാണ് കെമിക്കല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജലപീരങ്കിക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിറം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പരിശോധനാ ഫലം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറി.
സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യം നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെയാണ് ജലപീരങ്കി പ്രയോഗം നടന്നത്. പ്രതിപക്ഷ യുവജനസംഘടനകളാണ് പ്രതിഷേധം നടത്തിയത്. പി എം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ രാജനും സമരത്തില്‍ പങ്കെടുത്തിരുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ജലപീരങ്കിയായി മലിന ജലം ഉപയോഗിക്കുന്നു എന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പിന്നീട് ഈ ആരോപണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഏറ്റെടുക്കുകയും അദ്ദേഹം ആ വെള്ളത്തില്‍ നിന്ന് കുറച്ച് കുപ്പിയിലാക്കി സഭയില്‍ കൊണ്ടുവന്ന് അതുയര്‍ത്തിക്കാട്ടി ആഞ്ഞടിക്കുകയും ചെയ്തിരുന്നു.
പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തെ ന്യായീകരിച്ചുകൊണ്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. പൊലീസിന് നേരെ ആക്രമണങ്ങളും ആക്രോശങ്ങളുമുണ്ടാകുമ്പോഴുള്ള നടപടിയാണത്. ഇവിടെ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നത്. വെള്ളത്തിന് കുഴപ്പമൊന്നുമില്ല. കഴിഞ്ഞ 10 വര്‍ഷം ഉപയോഗിക്കുന്ന അതേ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താന്‍ ശുപാര്‍ശകള്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പ്രിയദര്‍ശിനി സര്‍വീസിന്റെ ഷെഡ്യൂളില്‍ മാറ്റത്തിനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുക്കുന്നത്
മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി.സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാര്‍ശകളാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ സര്‍ക്കാരിന് പാട്ടത്തിന് എടുക്കാം എന്നാണ് പ്രധാനപ്പെട്ട് മറ്റൊരു നിര്‍ദേശം. ബസുകള്‍ പാട്ടത്തിന് നല്‍കാന്‍ തയ്യാറെന്ന് ബസുടമകള്‍ നിര്‍ദേശം വെച്ചിരുന്നു.കിലോ മീറ്ററിന് നിശ്ചിത നിരക്ക് ബസുടമള്‍ക്ക് നല്‍കും എന്നതാണ് നിര്‍ദ്ദേശം.
ജൂണ്‍ 15 ന് പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ വന്‍ വരുമാന നഷ്ടമാണ് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായത്. 500 ബസുകള്‍ പൂര്‍ണമായി സര്‍വീസ് നടത്തി. നിലവില്‍ സംസ്ഥാനത്തുള്ള 11,000 ബസുകളില്‍ പകുതിയും എല്ലാ സര്‍വീസും നടത്തുന്നില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതല്‍ പ്രതിസന്ധി. തുടര്‍ന്ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ആറ് ആഴ്ചക്കകം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മേഖലയിലെ നഷ്ടം നികത്താന്‍ ശുപാര്‍ശകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകള്‍. കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത് പോലെ സാമ്പത്തിക സഹായം നല്‍കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നിടങ്ങളില്‍ സിറ്റിംഗ് നടത്തിയാണ് സമിതി ബസ് ഉടമകളുടെ ആവശ്യങ്ങള്‍ കേട്ടത്.