Hivision Channel

Kerala news

ഉന്നത വിജയികളെ അനുമോദിച്ചു

പേരാവൂര്‍: സീനിയര്‍ സിറ്റിസണ്‍ ഫോറം പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കൊച്ചുമക്കളെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ എം ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ ജോയിന്റ് സെക്രട്ടറി ജോസഫ് കോക്കാട്ട് അധ്യക്ഷനായി. എം അനന്ദന്‍ മാസ്റ്റര്‍ കുട്ടികളെ പരിചയപ്പെടുത്തി. ഡോക്ടര്‍ വി. രാമചന്ദ്രന്‍, ഇന്ദിര ഭാസ്‌കരന്‍, കെ.രാജന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ മൂഴിക്കല്‍, കെ.എം രാധാമണി, കൂട്ട ഭാസ്‌കരന്‍, പി.വി നാരയണന്‍ മാസ്റ്റര്‍, സെക്രട്ടറി സി. നാരയണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി മുന്‍ പ്രസിഡണ്ട് പി നാണു ദേശീയ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യാമൃതം 2022 സഹവാസ ക്യാമ്പ് ഉദ്ഘാടനം

പേരാവൂര്‍ : സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സ്വാതന്ത്ര്യാമൃതം 2022 സഹവാസ ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. തോമസ് കൊച്ചുകരോട്ടിന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണു ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.വി സെബാസ്റ്റ്യന്‍, സന്തോഷ് കോക്കാട്ട്, കെ.പി കത്രീന, ജാക്‌സിന്‍ ടി ജോസ്, വന്ദന പ്രദീപ്, നിര്‍മ്മല ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സഹവാസ ക്യാമ്പ് 18-ന് സമാപിക്കും.

ദേശീയ പതാക ഉയര്‍ത്തി

പേരാവൂര്‍: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ബി.ജെ.പി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി പേരാവൂര്‍ ടൗണില്‍ ദേശീയ പതാക ഉയര്‍ത്തി. വിമുക്ത ഭടന്‍ സദാനന്ദന്‍ തിരുവോണപുറം പതാക ഉയര്‍ത്തി. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ കൂട്ട ജയപ്രകാശ്, സുബ്രഹ്മണ്യന്‍ കയ്യന്തല, ഷിബു മണത്തണ, പ്രമോദ് ചെറിയാണ്ടി, മുരളീധരന്‍ മേപ്പാട്, ജസ ആനന്ദന്‍, സുരേഷ് ബാബു അണിയേരി, ജിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പതാക ഉയര്‍ത്തി

പേരാവൂര്‍: ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ പതാക ഉയര്‍ത്തി.

സെക്രട്ടറി ഹനീഫ്, പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് സ്റ്റാഫും എന്നിവര്‍ പങ്കെടുത്തു.

ദേശീയ പതാക ഉയര്‍ത്തി

പേരാവൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹര്‍ഘര്‍ തിരംഗിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഓഫീസിന് മുന്നില്‍ കെ.കെ രാമചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി. പി.അബ്ദുള്ള, പി. പുരുഷോത്തമന്‍, സമീര്‍, ഷീജ ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പതാക ദിനം ആചരിച്ചു

പേരാവൂര്‍: ആഗസ്റ്റ് 23, 24 തീയതികളില്‍ തൃശ്ശൂരില്‍ വച്ച് നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. കേരള പ്രവാസി സംഘം പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പതാക ദിനത്തിന്റെ ഭാഗമായി ഏരിയ പ്രസിഡണ്ട് ടി.വിജയന്‍ പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി പി.വി വേലായുധന്‍, നാസര്‍, ഷംസുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, സി.പി ബാബു എന്നിവര്‍ സംബന്ധിച്ചു.

ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു

കേളകം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേളകം ഇ.എം.എസ് സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. കെ.പി ഷാജി, കെ.പി അമ്പിളി എന്നിവര്‍ സംസാരിച്ചു.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെയും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെയും 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയര്‍ന്നത് 640 രൂപയാണ്. ബുധനാഴ്ച രണ്ട് തവണയായി ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 40 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. രു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 35 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്.

പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ഇന്ന് പുനരാരംഭിക്കും

കൊട്ടിയൂർ:കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ഇന്ന് മുതൽ പുനരാരംഭിക്കും. മഴക്ക് ശമനം ആയതോടെയാണ് നിർത്തിവെച്ച പാലുകാച്ചി മല ട്രക്കിംഗ് ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുന്നത് .

ഹർ ഘർ തിരംഗ: സർക്കാർ കെട്ടിടങ്ങളിൽ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദർശിപ്പിക്കണം

file

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അറിയിച്ചു. സർക്കാർ പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തിൽ (ആഗസ്റ്റ് 15) എല്ലാ വർഷത്തേയും പോലെ  കൊടിമരത്തിൽ പതാക ഉയർത്തണമെന്നും ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.