സംസ്ഥാനത്ത് ഇടവേളക്ക് ശേഷം ഇന്നുമുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.
മുന്നറിയിപ്പ് നല്‍കിയ ജില്ലകള്‍
തിങ്കള്‍: കോട്ടയം, എറണാകുളം, ഇടുക്കി ചൊവ്വ: കോട്ടയം, എറണാകുളം, ഇടുക്കി ബുധന്‍: കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പേരാവൂർ: എക്സൈസ് ഓഫീസിലെ അബ്കാരി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി രാമച്ചിയിൽ പ്രവർത്തിക്കുന്ന കുലചിത്ര ജിമേഷ് എന്നയാളുടെ ഉടമസ്ഥതതിയിലുള്ള പന്നിഫാമിൽ എത്തിയ പേരാവൂർ എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും ഫാമിൽ ജോലി ചെയ്ത് കൊണ്ടിരുന്ന തച്ചനാനിയിൽ ഷൈജു എന്നയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് എക്സൈസ് ഉദ്യോഗസ്ഥർ കേളകം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.
പോലീസ് സ്ഥലത്ത് എത്തി അന്വേഷിച്ചെങ്കിലും ഷൈജു ഒളിവിൽ പോയി.നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനം പോളിംഗ്. ആകെ 38811 വോട്ടർമാരിൽ 32837 പേർ -14931 പുരുഷൻമാരും 17906 സ്ത്രീകളും വോട്ട് ചെയ്തു. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വാർഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാർഡ് 1 മണ്ണൂർ (91.1), വാർഡ് 2 പൊറോറ (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും അടക്കം നാല് വാർഡുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 31 വാർഡുകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാർഡ് 28 മട്ടന്നൂരിലാണ് 72.35 ശതമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു നിരീക്ഷക ആർ കീർത്തി വിവിധ ബൂത്തുകൾ സന്ദർശിച്ചു.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിച്ചത്. ഉച്ചക്ക് ഒരു മണിയോടെ തന്നെ 54.77 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. രണ്ട് മണിക്ക് പോളിംഗ് 62.49 ശതമാനമായി. അഞ്ച് മണിക്ക് പോളിംഗ് ശതമാനം 80 കടന്നു -81.88. 35 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 49 പുരുഷന്മാരും 62 സ്ത്രീകളും. ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നു. മാതൃക ഹരിത ബൂത്തുകളും ഒരുക്കി.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. വോട്ടെടുപ്പിന് ശേഷം സെക്ടറൽ ഓഫീസർമാർ വോട്ടിംഗ് മെഷീനുകൾ ബൂത്തുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് രാത്രിയോടെ മട്ടന്നൂർ എച്ച് എച്ച് എസ് എസിലെ സ്ട്രോങ് റൂമിൽ എത്തിച്ചു. ഇവിടെ വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിന് രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്റർ പ്രവർത്തിക്കും.
പേരാവൂര്‍ : എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ചെവിടിക്കുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പേരാവൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
തലക്കാണി: ചൈല്‍ഡ് ലൈന്‍, തലക്കാണി ഗവ.യു.പി സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷിജോ ജോസഫ് ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ സാറ എന്‍, ജെസ്സി കെ.പി, ഷീല കെ എസ് എന്നിവര്‍ സംസാരിച്ചു.
കാക്കയങ്ങാട്: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംരംഭക വര്‍ഷം 2022-23ന്റെ ഭാഗമായി മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ലോണ്‍ സബ്‌സിഡി ലൈസന്‍സ് മേള സംഘടിപ്പിച്ചു. കാക്കയങ്ങാട് ശ്രീപാര്‍വതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.വനജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.വി വിനോദ്, കേരള ഗ്രാമീണ്‍ ബാങ്ക് കാക്കയങ്ങാട് ബ്രാഞ്ച് മാനേജര്‍ വിനയരാജ്, പേരാവൂര്‍ ബ്രാഞ്ച് മാനേജര്‍ രജിത്ത്, കെ അഖില്‍,എം. നിവേദ് എന്നിവര്‍ സംസാരിച്ചു.
പേരാവൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചലച്ചിത്ര അക്കാദമി വുമണ്‍ ഫിലിം ഫെസ്റ്റ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലയിലെ 81 കേന്ദ്രങ്ങളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിലാണ് വുമണ്‍ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചത്. ചലച്ചിത്രോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ഗീത, യമുന സി, ജെമിനി തുടങ്ങിയവര്‍ സംസാരിച്ചു.
പേരാവൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാമത് ജന്മദിനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി. പേരാവൂര്‍ ഇന്ദിരാഭവനില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം സി.ഹരിദാസ്, ബ്ലോക്ക് സെക്രട്ടറി സി. സുഭാഷ് മാസ്റ്റര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സന്‍ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, നൂറുദ്ദീന്‍, രഞ്ജുഷ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അജിനാസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ടോമി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സാജിര്‍ കെ, ഷെബീര്‍ ചെക്യാട്ട്, പി.പി അലി, സി.പി ജലാല്‍, ചന്ദ്രന്‍ പുതുക്കുട്ടി, ജനിറ്റ് ജോബ്, ഫൈനാസ്, മനോജ് താഴെപ്പുര തുടങ്ങിയവര്‍ സംസാരിച്ചു.
അടയ്ക്കാത്തോട്: ഗവ.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ സര്‍ഗവാസനകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ഗ്ഗോത്സവം പരിശീലന പരിപാടി സംഘടിപ്പിച്ചു. സാഹിത്യരചന, അഭിനയം, പ്രസംഗം തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തുകാരനും, സംവിധായകനും അധ്യാപകനുമായ ജോണ്‍സണ്‍ ചുങ്കക്കുന്ന് പരിശീലന ക്ലാസ്സെടുത്തു. എസ്.എം.സി ചെയര്‍മാന്‍ സിബിച്ചന്‍ അടുക്കോലില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കണ്‍വീനര്‍ ജിന്റു ജോസ്, അതുല്യ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ദില്ലി: മങ്കി പോക്സ് പരിശോധനയ്ക്ക് ആര്‍.ടി.പി.സി.ആര്‍ കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ കമ്പനി. ആന്ധ്ര പ്രദേശ് മെഡ് ടെക് സോണ് ആണ് കിറ്റ് പുറത്തിറക്കിയത്. ട്രാന്‍സാഷിയാ ബയോ മെഡിക്കല്‍സ് ആണ് കിറ്റ് വികസിപ്പിച്ചത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധന കിറ്റാണ് ഇത്. ‘ട്രാന്‍സാഷിയ ഏര്‍ബ മങ്കിപോക്‌സ് ആര്‍.ടി.പി.സി.ആര്‍ കിറ്റ്’ എന്നാണ് കിറ്റിന്റെ പേര്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മങ്കിപോക്‌സ് വൈറസ് പിന്നീട് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപകമായി പടരുകയായിരുന്നു. 1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല.
കുരങ്ങുപനി, കുരങ്ങ് വസൂരി എന്നെല്ലാം അറിയപ്പെടുന്ന മങ്കിപോക്‌സ് കുരങ്ങുകളില്‍ നിന്ന് മാത്രമല്ല, കാട്ടില്‍ വസിക്കുന്ന എലികള്‍- അണ്ണാന്‍ എന്നിങ്ങനെയുള്ള ജീവികളില്‍ നിന്നെല്ലാം മനുഷ്യരിലേക്ക് എത്താറുണ്ട്. ഇവ പിന്നീട് മനുഷ്യനില്‍- നിന്ന് മനുഷ്യനിലേക്ക് എന്ന നിലയില്‍ പകരുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ചിക്കന്‍പോക്‌സ് രോഗവുമായി പല സാമ്യതകളും മങ്കിപോക്‌സിനുണ്ട്. പ്രത്യേകിച്ച് ദേഹം മുഴുവന്‍ കുമിളകള്‍ പൊങ്ങുന്ന രോഗലക്ഷണം. എന്നാല്‍ അത്ര നിസാരമല്ല, ഈ രോഗം കടന്നുകിട്ടാന്‍ എന്നാണ് അനുഭവസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം.