Hivision Channel

Local News

സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്‍കാന്‍ തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മരണം.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന്‍ കിഷോര്‍ സത്യയാണ് മരണ വിവരം തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ അറിയിച്ചത്.
അഭിരാമി, അനനിക എന്നിവര്‍ മക്കളാണ്.

വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്നമാണെന്നും സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അങ്ങനെ നമ്മള്‍ ഇതും നേടി എന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗം തുടങ്ങിയത്.

വിഴിഞ്ഞം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമെന്ന് പറയുമ്പോള്‍ ലോകത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖങ്ങളിലൊന്നായി ഇത് മാറുകയാണ്. നിര്‍മാണം ഈ രീതിയില്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവരും സഹകരിച്ചു. അദാനി ഗ്രൂപ്പ് നിര്‍മാണത്തില്‍ നല്ല രീതിയില്‍ സഹായിച്ചു. സംസ്ഥാനത്തിന്റെ മുന്‍ കയ്യില്‍ തുറമുഖം നിര്‍മാണം നടക്കുന്നത് ആദ്യം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു തുറമുഖ നിര്‍മാണം നടക്കുന്നത് ആദ്യം. ചെലവ് കൂടുതലും വഹിച്ചത് സംസ്ഥാനം. ഒരു പുതിയ യുഗത്തിന് തുടക്കം. വിഴിഞ്ഞം ഭാവിയെ കുറിച്ച് ആത്മവിശ്വാസം പകരുന്നു. കേവലം തുറമുഖം തുറക്കല്ലല്ല, വികസനത്തിലേക്കുള്ള മഹാകവാടമാണ് തുറക്കുന്നത്. ഒന്നാംഘട്ടം പതിറ്റാണ്ട് മുമ്പ് പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടുവെന്നും കേരളം തകര്‍ന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പദ്ധതിയാണ് നടപ്പിലാകുന്നതെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിക്കായി പ്രതിപക്ഷത്തിരുന്നപ്പോള്‍ പ്രക്ഷോഭം നടത്തിയെന്നും വ്യക്തമാക്കി. തെറ്റിദ്ധാരണകളെ അതിജീവിച്ചു. നിയമക്കുരുക്കുകള്‍ നീക്കി. തദ്ദേശീയര്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു – മുഖ്യമന്ത്രി പറഞ്ഞു.

മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

മാലയില്‍ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസര്‍ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചിരുന്നു.

വിശദമായി ചോദ്യം ചെയ്യലില്‍ പുലിപ്പല്ല് നല്‍കിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടന്‍ മൊഴി നല്‍കിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയില്‍ വെച്ച് ലഭിച്ചതെന്ന് വേടന്‍ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.

കേസ് അതീവ ഗൗരവമായിത്തന്നെയാണ് വനം വകുപ്പ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി തന്നെ വേടനെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്.

കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി.

ഇരിട്ടി:കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റർ സി.സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ഉത്തര എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥലത്തെത്തി പരിശോധന നടത്തി

കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി

ഇരിട്ടി:കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റർ സി.സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ഉത്തര എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥലത്തെത്തി പരിശോധന നടത്തി.

പഹല്‍ഗാം ഭീകരാക്രമണം; പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് കശ്മീരികളുടെ വീടുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ആസിഫ് ഷെയ്ക് ,ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ത്രാല്‍ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകര്‍ത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് സ്‌ഫോടനത്തിലൂടെ ആണ് വീടുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിര്‍ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാന്‍ എന്ന ഹാഷിം മൂസ പാകിസ്താന്‍ പൗരനെന്നും വിവരം ലഭിച്ചു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ പാകിസ്താനില്‍ നിന്നുള്ള
ഭീകരര്‍ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവര്‍
രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കും ഒപ്പം കശ്മീര്‍ സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കറും ഭീകര ആക്രമണത്തില്‍ പങ്കെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയത്.

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി Metabolic Dysfunction Associated Steatotic Liver Disease (MASLD) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക ഇടപെടല്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 19 ലോക കരള്‍ ദിനമായി ആചരിക്കുകയാണ്. കരളിന്റെ പ്രാധാന്യത്തെക്കുറിച്ചും കരള്‍ രോഗങ്ങളെക്കുറിച്ചും അവബോധം നല്‍കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘ഭക്ഷണം മരുന്നാണ്’ എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിനത്തിന്റെ പ്രധാന ആശയം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങളെ ഒരു പരിധി വരെ തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും എന്ന് ഈ ആശയം ഓര്‍മ്മിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 66000 ത്തിനു താഴെയെത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 65,800 രൂപയാണ്. ഏപ്രില്‍ 4 മുതല്‍ സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8225 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6745 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.

ഏപ്രിലിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

ഏപ്രില്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 68,080 രൂപ
ഏപ്രില്‍ 2 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രില്‍ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 68,480 രൂപ
ഏപ്രില്‍ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രില്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രില്‍ 6 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രില്‍ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രില്‍ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ

നിയമസഭ പാസാക്കിയ ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

ദില്ലി: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.

ഉറങ്ങിക്കിടന്ന മകനെ മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍പിച്ച് അച്ഛന്‍;

കൊല്ലം: കൊല്ലം പറവൂരില്‍ അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പിച്ചു. കുറുമണ്ടല്‍ സ്വദേശി രാജേഷാണ് മകന്‍ അഭിലാഷിനെ മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന മകനെ പ്രതി രാജേഷ് മദ്യലഹരിയില്‍ ആക്രമിക്കുകയായിരുന്നു. രാജേഷിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.