Hivision Channel

News

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ താഴെപറയുന്ന രീതിയില്‍

ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍-അഡ്വ. എം വി ജയരാജന്‍(കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം), സി രഘുനാഥ് ( ഭാരതീയ ജനത പാര്‍ട്ടി-താമര), കെ സുധാകരന്‍, s/o രാമുണ്ണി വി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം), ജയരാജ് ഇ പി (സ്വത-എയര്‍കണ്ടീഷണര്‍), ജയരാജന്‍ എം വി s/o വേലായുധന്‍ (സ്വത-അലമാര), ജോയി ജോണ്‍ പട്ടര്‍ മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ), നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍), സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍), വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍), കെ സുധാകരന്‍ s/o കൃഷ്ണന്‍ (സ്വത-വളകള്‍), കെ സുധാകരന്‍ s/o പി ഗോപാലന്‍ (സ്വത-ഗ്ലാസ് ടംബ്ലര്‍).

പേരാവൂർ കുറൂഞ്ഞിയിൽ 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ.

പേരാവൂര്‍:വെള്ളിയാഴ്ച വൈകുന്നേരം കുനിത്തല കുറൂഞ്ഞി ഭാഗത്ത് ആള്‍ത്താമസമില്ലാത്ത പുരയിടത്തില്‍ വന്‍തോതില്‍ ചാരായ നിര്‍മ്മാണം നടത്തിയ കുറൂഞ്ഞി സ്വദേശി സുമേഷ് നാല്‍പ്പാടി സ്വദേശി അജേഷ് എന്നിവരാണ് അറസ്റ്റിലായത്.എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എം പി. സജീവന് ലഭിച്ചരഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ചാരായ നിര്‍മ്മാണത്തിനിടെ ഇവര്‍ പിടിയിലായത്.


സംഭവ സ്ഥലത്ത് നിന്നും 75 ലിറ്റര്‍ വാഷും 28 ലിറ്റര്‍ ചാരായവും ഗ്യാസ് സിലിണ്ടറും, സ്റ്റൗവും അടക്കം വാറ്റുപകരണങ്ങളും കണ്ടെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ എം പി. സജീവന്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍.പത്മരാജന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ബാബുമോന്‍ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷ്. സി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീജ കാവളാന്‍ എക്‌സൈസ് ഡ്രൈവര്‍ ധനീഷ്.സി എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു