മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ ടി.പി. നബീൽ കമർ (25), കുന്നുമ്മൽ വീട്ടിൽ കെ. വിഷ്ണു എന്നിവർക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർ ജില്ല വിട്ട് പോയിട്ടുണ്ടാവാമെന്നാണ് പോലീസ് വിലയിരുത്തൽ.
കേസിൽ ചൊവ്വാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കണിയാമ്പറ്റ പടിക്കംവയൽ പച്ചിലക്കാട് കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് അർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ കല്പറ്റ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.
അഭിരാമിനെയും അർഷിദിനെയും എസ്.സി/എസ്.ടി. വിഭാഗങ്ങൾക്കു നേരേയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാനന്തവാടി-പുല്പള്ളി റോഡിലെ കൂടൽക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അതിക്രമത്തിനിരയായത്. പരിക്കേറ്റ മാതൻ മാനന്തവാടിയിലുള്ള വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാനന്തവാടി പോലീസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയ കേസ് ചൊവ്വാഴ്ച പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ്.എം.എസ്.) പോലീസിനു കൈമാറി. എസ്.എം.എസ്. ഡിവൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.കെ. സുരേഷ് കുമാറാണ് കേസന്വേഷിക്കുന്നത്.
വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റ് ഒരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴച്ചു. പിന്നാലെ വന്ന കാറ് യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയര്‍ത്തി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 2025-ല്‍ യൂണിറ്റിന് 12 പൈസയും വര്‍ധിക്കുമെന്ന് അറിയിപ്പുണ്ട്.
നിരക്ക് വര്‍ദ്ധനവോടെ വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും. എന്നാല്‍, കാലാകാലം ഏര്‍പ്പെടുത്തുന്ന സര്‍ച്ചാര്‍ജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോള്‍ ഇതിലും കൂടും.
കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് നിരക്കു കൂട്ടുന്നത്. 2022, 2023 എന്നീ വര്‍ഷങ്ങളിലും നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
ജനുവരി മുതല്‍ മേയ് വരെ അഞ്ചുമാസത്തേക്ക് വേനല്‍ക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങള്‍ക്ക് അഞ്ചുപൈസ വീതം രണ്ടുവര്‍ഷവും കൂടും. വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും അടുത്തവര്‍ഷം അഞ്ചുപൈസയും കൂടും.
വീടുകളില്‍ വിവിധ സ്ലാബുകളിലെ വര്‍ധന 15 പൈസ മുതല്‍ 25 പൈസവരെയാണ്. വീടുകളില്‍ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജ് രണ്ടുവര്‍ഷത്തേക്കും അഞ്ചുമുതല്‍ 30 രൂപവരെ കൂട്ടി. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂടില്ല. പെട്ടിക്കടകള്‍ക്ക് അഞ്ചുപൈസ കൂടും.
ഈവര്‍ഷത്തെ നിരക്കുകള്‍ 2025 മാര്‍ച്ച് 31 വരെയാണ് ബാധകം. അടുത്തവര്‍ഷത്തെ നിരക്കുകള്‍ 2027 മാര്‍ച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സര്‍ച്ചാര്‍ജും നല്‍കേണ്ടിവരും. ഡിസംബറില്‍ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റര്‍ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബി.പി.എല്‍. വിഭാഗങ്ങളിലെ വീടുകളില്‍ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവുചുരുക്കിയും കുറഞ്ഞനിരക്കില്‍ വൈദ്യുതിവാങ്ങിയും നഷ്ടം പരമാവധി കുറയ്ക്കാന്‍ ബോര്‍ഡിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഉപയോക്താവാണോ? എങ്കിൽ ശ്രദ്ധിക്കുക, പുതിയ ഒരു തട്ടിപ്പ് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ തന്നെയാണ് ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യാജ സന്ദേശമാണ് മുന്നറിയിപ്പുകൾക്ക് കാരണമായിരിക്കുന്നത് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനായി ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാൻ എസ്.ബി.ഐ നിർദേശിക്കുന്നു എന്ന വ്യാജേനയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ എസ്.ബി.ഐ ഒരിക്കലും ഒരു APK ഫയൽ ലിങ്ക് എസ്.എം.എസ്/വാട്സ് ആപ്പ് മാർഗങ്ങളിൽ കൂടി അയയ്ക്കില്ല. ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശിക്കുന്നു.ഇത്തരം സന്ദേശങ്ങൾ എസ്.ബി.ഐയുടെ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യേണ്ടതാണ്. നിങ്ങൾക്ക് അസാധാരണമായി ഒരു സന്ദേശം ലഭിക്കുകയോ, സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പുലർത്തുക. ഇവിടെ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുമായി ബന്ധപ്പെടുക. ജാഗ്രതയോടെയും, ശ്രദ്ധയോടെയുമിരിക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് തടയും.റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനായി ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാൻ എസ്.ബി.ഐ നിർദേശിക്കുന്നു എന്ന വ്യാജേനയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ എസ്.ബി.ഐ ഒരിക്കലും ഒരു APK ഫയൽ ലിങ്ക് എസ്.എം.എസ്/വാട്സ് ആപ്പ് മാർഗങ്ങളിൽ കൂടി അയയ്ക്കില്ല. ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശിക്കുന്നു.
ഇത്തരം സന്ദേശങ്ങൾ എസ്.ബി.ഐയുടെ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യേണ്ടതാണ്. നിങ്ങൾക്ക് അസാധാരണമായി ഒരു സന്ദേശം ലഭിക്കുകയോ, സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പുലർത്തുക. ഇവിടെ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുമായി ബന്ധപ്പെടുക. ജാഗ്രതയോടെയും, ശ്രദ്ധയോടെയുമിരിക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് തടയും.
ഇനി നൽകിയിരിക്കുന്ന വിധമാണ് തട്ടിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ‘നിങ്ങളുടെ എസ്.ബി.ഐ നെറ്റ് ബാങ്കിങ് റിവാർഡ് പോയിന്റുകളുടെ (16,870 രൂപ) കാലാവധി ഇന്ന് അവസാനിക്കും. അവ എസ്.ബി.ഐ റിവാർഡ് ആപ്ലിക്കേഷൻ വഴി റെഡീം ചെയ്യുക. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും നിങ്ങളുടെ റിവാർഡ് ബാങ്ക് ഡെപ്പോസിറ്റായി ലഭിക്കാൻ ക്ലെയിം ചെയ്യുകയും ചെയ്യുക. താങ്ക് യൂ, ടീം എസ്.ബി.ഐ’ (‘Your SBI NetBanking Reward points (Rs 16870.00) will expire today! Redeem them now through the SBI REWARD App. Install & claim your reward by cash deposit in your account.Thank you,Team SBI’)
ഔദ്യോഗികമായി ലഭിച്ച സന്ദേശങ്ങളാണോ എന്നത് എല്ലായ്പ്പോഴും പരിശോധിക്കുകസംശയകരമായ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്ത കോൺടാക്ട് വിവരങ്ങൾ ഉപയോഗിച്ച് ബാങ്കുമായി ബന്ധപ്പെടുകഅപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ, ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അരുത്തട്ടിപ്പുകാർ പൊതുവെ ഉപയോഗിക്കുന്ന ചില സൂചനകൾ തിരിച്ചറിയാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഒരു എമർജൻസി സന്ദേശം എന്ന നിലയിലുള്ള ഭാഷാപ്രയോഗം, അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികൾ, വ്യക്തിഗത വിവരങ്ങൾ ആരായുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാംഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങൾ സെൻസിറ്റീവ് ഡാറ്റ ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശം എന്നീ നിലകളിൽ നൽകാൻ ആവശ്യപ്പെടുകയില്ല സന്ദേശങ്ങൾ വഴി ലഭിക്കുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ, ലിങ്കുകൾ എന്നിവ ഒഴിവാക്കുകബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ തുടങ്ങിയവ മാത്രം ഉപയോഗിച്ച് വിനിമയങ്ങൾ, അക്കൗണ്ട് മാനേജ്മെന്റ് എന്നിവ നടത്തുക.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് 4 കിലോ കഞ്ചാവുമായി കുടിക്കിമൊട്ട സ്വദേശി നെസീറിനെ കുന്നോത്ത് ബെന്‍ഹിലില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയത്.തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനക്കിടെയാണ് വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 10 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. 7 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി, കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്.
തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ എല്ലാ കാര്യങ്ങള്‍ക്കുമായി സമഗ്രമായ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുക. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്‌സൈറ്റുകളുമാണുള്ളത്. ടിക്കറ്റ് റിസര്‍വേഷനുവേണ്ടി നിലവിലുള്ള ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തില്‍.
2023-24-ല്‍ മാത്രം ഐ.ആര്‍.സി.ടി.സി.യുടെ മൊത്തം ലാഭം 1111.26 കോടിരൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയതാണ്.
കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനില്‍വെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍ തലയില്‍ക്കയറി മരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ആശുപത്രി ജീവനക്കാരി എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയില്‍ വിലാസിനി (62)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
വിലാസിനി സഹോദരന്‍ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. ബൈക്കോടിച്ച ഗോപിക്ക് അപകടത്തില്‍ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കല്‍ സെന്റര്‍ ഫോര്‍ ഹോമിയോപ്പതിക് റിസര്‍ച്ചിലെ ജീവനക്കാരിയാണ് വിലാസിനി.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അയ്യപ്പന്‍-ജാനു ദമ്പതിമാരുടെ മകളാണ് വിലാസിനി. അവിവാഹിതയാണ്. മറ്റുസഹോദരങ്ങള്‍: ശോഭന, രാജന്‍, ബാബു, ബേബി, അജിത, അനിത. സംസ്‌കാരം ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. നടക്കാവ് പോലീസ് കേസെടുത്തു.
തിരുവനന്തപുരം ശ്രീകാര്യത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വന്‍ (68) ആണ് മരിച്ചത്. പുലര്‍ച്ചെ 5.30-ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്.
കോഴിക്കോട്ടേയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. ഉടന്‍ തന്നെ ശ്രീകാര്യം പോലീസ് സെൽവനെ മെഡി.കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാല്‍ വില്‍പ്പനക്കാരനാണ് സെല്‍വന്‍.