Hivision Channel

Local News

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് വിതരണം ചെയ്തു

കൊട്ടിയൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മെമ്പര്‍മാര്‍ക്കും നീണ്ടുനോക്കി ടൗണിലെ ചുമട്ടുതൊഴിലാളികള്‍ക്കും കേക്ക് വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സി കെ ജയന്‍ ട്രഷറര്‍ മത്തായി ഇരിങ്ങോളി, വനിത പ്രസിഡണ്ട് സുനിത, വനിത വിങ്ങ് സെക്രട്ടറി സോളി സണ്ണി, ട്രഷറര്‍ ലീന ജോയ് എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് വിതരണം ചെയ്തു Read More »

ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം

ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.ഫാ. ജോജോ പൊടിമറ്റത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കി. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് വിനോദ് തത്തുപാറ അധ്യക്ഷത വഹിച്ചു.എച്ച്. എം. കുമാരി പി കെ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരിക്കുട്ടി ജോണ്‍സണ്‍, വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ സണ്ണി , പിടിഎ വൈസ് പ്രസിഡന്റ് പൈലി, ഷാജി പാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സാന്‍ഡാക്ലോസിന്റെ അകമ്പടിയോടെ കുട്ടികളുടെ കരോള്‍ ഗാനാലാപനവും കേക്ക് വിതരണവും നടന്നു.

ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം Read More »

ക്രിസ്തുമസ് പുതുവത്സരാഘോഷം

കേളകം ഇ എം എസ് സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷവും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി വൈസ് പ്രസിഡണ്ട് പി എം രമണന്‍ അധ്യക്ഷത വഹിച്ചു. പി പി. വ്യാസ്ഷാ പ്രഭാഷണം നടത്തി.ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സര വിജയിക്കുള്ള ക്യാഷ് പ്രൈസും വിതരണം ചെയ്തു. കെ.ആര്‍ തങ്കച്ചന്‍ ,ലൈബ്രറി സെക്രട്ടറി കെ.പി.ഷാജി , ലൈബ്രേറിയന്‍ അമ്പിളി കെ പി എന്നിവര്‍ സംസാരിച്ചു.

ക്രിസ്തുമസ് പുതുവത്സരാഘോഷം Read More »

തോലമ്പ്ര യു.പി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റിന്റെ കൈമാറ്റവും വിജയോത്സവവും

തോലമ്പ്ര യു.പി സ്‌കൂളില്‍ തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റിന്റെ കൈമാറ്റവും വിജയോത്സവവും നടത്തി. മാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് മോഹനന്‍ നെല്ലിക്ക അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപിക കെ.കെ ഇന്ദിര,മാലൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ സജീവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍.സഹദേവന്‍, രാജേഷ്, രജനി ഗണേഷ്, എസ് എസ് ജി അംഗം എം മോഹനന്‍, ഫിലിപ്പ് കാരാമക്കുഴി, ബിന്ദു രാജീവന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിജിയോത്സവ റാലിയും നടത്തി

തോലമ്പ്ര യു.പി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റിന്റെ കൈമാറ്റവും വിജയോത്സവവും Read More »

പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ചു

കൊട്ടിയൂര്‍:തകര്‍ന്ന പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ച് കൊട്ടിയൂര്‍ മെറ്റല്‍സിലെ ഡ്രൈവര്‍മാരും തൊഴിലാളികളും പാല്‍ച്ചുരം കൂട്ടായ്മയും. പുതിയങ്ങാടി മുതല്‍ ചെകുത്താന്‍ തോട് വരെയുള്ള റോഡിന്റെ ഭാഗങ്ങളാണ് ചെങ്കല്ലും ,ക്വാറി വേയ്സ്റ്റും ഉപയോഗിച്ച് അടച്ചത്.റോഡിലെ വന്‍ കുഴികള്‍ കാരണം യാത്ര ദുഷ്‌കരമായ സാഹചര്യത്തിലാണ് കൊട്ടിയൂര്‍ മെറ്റല്‍സിലെ ഡ്രൈവര്‍മാരും തൊഴിലാളികളും പാല്‍ച്ചുരം കൂട്ടയ്മയിലെ അംഗങ്ങളും ചേര്‍ന്ന് കുഴികള്‍ അടച്ചത്

പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ചു Read More »

നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി

നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പ് നല്‍കി. വിഷയം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയില്‍ ഉന്നയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി Read More »

അവലോകന യോഗം ഇന്ന്

ഒരിടവേളക്ക് ശേഷം വീണ്ടും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവന്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്ന് ചേരുന്ന യോഗത്തില്‍ നടപടിക്രമങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും.

വിദേശ രാജ്യങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തത്കാലം കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന തുടങ്ങി. എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവും ജാഗ്രതയിലാണ്. ആശങ്ക വേണ്ടെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് നിര്‍ദേശം.

അവലോകന യോഗം ഇന്ന് Read More »

ഇരിട്ടിയില്‍ വിശ്വഹിന്ദുപരിഷത്ത് ബജ്‌റംഗ്ദള്‍ ശൗര്യ റാലി നടത്തി

ബജറംഗ്ദള്‍ ഇരിട്ടി , മട്ടന്നൂര്‍ പ്രഖണ്ഡുകളുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ശൗര്യറാലി സംഘടിപ്പിച്ചു . കൈരാതി കിരാത ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരം ചുറ്റി പയഞ്ചേരി മുക്കിന്‍ സമാപിച്ചു .ബജറംഗ്ദള്‍ ജില്ലാ സംയോജക് സന്തോഷ് കാക്കയങ്ങാട്, ഇരിട്ടി പ്രഖണ്ഡ് സെക്രട്ടറി സുനില്‍ പുന്നാട് ,സേവാ പ്രമുഖ് ഷിജു കാര്‍ക്കോട് ,മട്ടന്നൂര്‍ പ്രഖണ്ഡ് സെക്രട്ടറി ഉണ്ണി മോച്ചേരി ,സേവാ പ്രമുഖ് സുരേഷ് ചാവശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇരിട്ടിയില്‍ വിശ്വഹിന്ദുപരിഷത്ത് ബജ്‌റംഗ്ദള്‍ ശൗര്യ റാലി നടത്തി Read More »

ബോയ്സ് ടൗണ്‍-പാല്‍ച്ചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നില്‍പ്പ് സമരം

കൊട്ടിയൂര്‍:ബോയ്സ് ടൗണ്‍-പാല്‍ച്ചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ കോണ്‍ഗ്രസ് 150ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്,പഞ്ചായത്തംഗം ബാബു മാങ്കോട്ടില്‍,റെജി കന്നുകുഴിയില്‍,ജില്‍സ് മേക്കല്‍,സിജു താന്നുവേലില്‍,സോമന്‍ മേമുട്ടത്ത്,രാജന്‍ കുന്നത്ത്,അവറാച്ചന്‍ കുഴിവേലില്‍,മനോജ് ആമക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

ബോയ്സ് ടൗണ്‍-പാല്‍ച്ചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നില്‍പ്പ് സമരം Read More »

വിശദീകരണ പൊതുയോഗം

തില്ലങ്കേരി:അംഗ പരിമിതന്റെ മകനില്‍ നിന്നും അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതായി പരാതി. കാവുംമ്പടി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച്അഖില കേരള വികലാംഗ ഫെഡറേഷന്റെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ വിശദീകരണ പൊതുയോഗം നടത്തി. എ.കെ.വി.പി സംസ്ഥാന പ്രസിഡന്റ്കെ.വി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.അബ്ദുള്‍ അസീസ് അധ്യക്ഷനായി. എ.മൊയ്തിന്‍ മാസ്റ്റര്‍, എം.സി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

വിശദീകരണ പൊതുയോഗം Read More »