
കേളകം ഇ എം എസ് സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷവും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി വൈസ് പ്രസിഡണ്ട് പി എം രമണന്‍ അധ്യക്ഷത വഹിച്ചു. പി പി. വ്യാസ്ഷാ പ്രഭാഷണം നടത്തി.ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സര വിജയിക്കുള്ള ക്യാഷ് പ്രൈസും വിതരണം ചെയ്തു. കെ.ആര്‍ തങ്കച്ചന്‍ ,ലൈബ്രറി സെക്രട്ടറി കെ.പി.ഷാജി , ലൈബ്രേറിയന്‍ അമ്പിളി കെ പി എന്നിവര്‍ സംസാരിച്ചു.














