Hivision Channel

Local News

വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം

വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. മന്ത്രാലയത്തിന്റെയും എന്‍ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകള്‍, സര്‍ട്ടിഫിക്കറ്റ്, ഔഷധങ്ങള്‍ തുടങ്ങിയവയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കേഷന്‍ എന്ന രീതിയില്‍ വ്യാജവും അസാധുവായതുമായ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്നതിനായി എന്‍സിഐഎസ്എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിവിധ സംഘടനകള്‍ നടത്തുന്ന പരിശീലന പരിപാടികള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവയിലും എന്‍.ജി.ഒ സംഘടനകള്‍, ആയുര്‍വേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അധികാരിത വരുത്തുന്നതിനും ഇത്തരം ലോഗോ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം നടപടികള്‍ കുറ്റകരമാണ്. ആയുഷ് മന്ത്രാലയം, എന്‍സിഐഎസ്എം എന്നിവ നേരിട്ട് നല്‍കുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സര്‍ട്ടിഫിക്കേഷന്‍സ് മാത്രമാണ് സാധുവായവ.

ഇത്തരത്തില്‍ വഞ്ചനാപരമായി ലോഗോ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പ്രസ്തുത വ്യക്തികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും 2023 ലെ എന്‍സിഐഎസ്എം റഗുലേഷനിലെ റഗുലേഷന്‍ 27 സബ് റഗുലേഷന്‍ (ഡി) പ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ പത്രകുറിപ്പില്‍ അറിയിച്ചു

കു​റ​ഞ്ഞ​തെ​ല്ലാം ഒ​റ്റ​യ​ടി​ക്ക് തി​രി​ച്ചു​ക​യ​റി; പ​വ​ന് കൂ​ടി​യ​ത് 560 രൂ​പ

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ വീ​ഴ്ച​യ്ക്കു ശേ​ഷം തി​രി​ച്ചു​ക​യ​റി സ്വ​ര്‍​ണ​വി​ല. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, സ്വ​ർ​ണ​വി​ല പ​വ​ന് 56,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,095 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 65 രൂ​പ വ​ർ​ധി​ച്ച് 5,870 രൂ​പ​യി​ലും പ​വ​ന് 520 രൂ​പ വ​ർ​ധി​ച്ച് 46,960 രൂ​പ​യി​ലു​മെ​ത്തി.

ഏ​ഴ് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 56,400 ആ​യി​രു​ന്നു. ര​ണ്ടി​ന് 400 രൂ​പ വ​ർ​ധി​ച്ചു കൊ​ണ്ട് 56,800 രൂ​പ​യി​ലെ​ത്തി. തു​ട​ർ​ന്ന് മൂ​ന്നി​ന് 80 രൂ​പ വ​ർ​ധി​ച്ചു​കൊ​ണ്ട് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,880 രൂ​പ​യെ​ത്തി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 56,960 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് 57,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന സൂ​ച​ന​യ്ക്കി​ടെ ര​ണ്ടു​ദി​വ​സം വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച താ​ഴേ​ക്കു​പോ​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 560 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ നാ​ലു​ദി​വ​സം​കൊ​ണ്ട് കു​റ​ഞ്ഞ​ത് 860 രൂ​പ​യാ​ണ്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യും വ​ർ​ധി​ച്ചു. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് ര​ണ്ടു രൂ​പ കൂ​ടി 98 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ശബരിമലയിൽ പുനരാലോചന: സ്പോട് ബുക്കിംഗിൽ ഇളവ് അനുവദിച്ചേക്കും, നീക്കം വ്യാപക പ്രതിഷേധത്തിന് പിന്നാലെ

ശബരിമല ദർശനത്തിന് സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാരിൻ്റെ പുനരാലോചന. സ്പോട് ബുക്കിങിൽ ഇളവ് അനുവദിക്കാനാണ് ആലോചിക്കുന്നത്. വ്യാപകമായി പ്രതിഷേധം ഉയ‍ർന്ന സാഹചര്യത്തിലാണ് നീക്കം. സ്പോട് ബുക്കിങ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻ്റേതാവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതി എന്ന്  തീരുമാനിച്ചത്.

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. *ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ല. ഇന്നലെ നടന്നത് ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗംആയിരുന്നില്ല .ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗം നടന്നാൽ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.ശബരിമലയില്‍ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോർഡിന് പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമോ എന്നത് ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി

മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട അവസാനിപ്പിക്കേണ്ടതാണെന്ന് സുപ്രീംകോടതി

എന്‍ആര്‍ഐ ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി .മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മൂന്നിരട്ടി മാര്‍ക്ക് ലഭിച്ചവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി . പഞ്ചാബില്‍ നിന്നുള്ള കേസിലാണ് കോടതി വിമര്‍ശനം

വാഹനാപകടത്തില്‍ കോളയാട് സ്വദേശി മരിച്ചു

കോളയാട് ദൈവദാസന്‍ സെന്ററിന് സമീപത്തെ
പരേതനായ സണ്ണി വിവേരയുടെയും
മറിയക്കുട്ടിയുടെയും മകന്‍ ക്രിസ്റ്റഫര്‍ വിവേര (58) ആണ്
ചെന്നൈ നെയ് വേലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

അവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയ മൂന്നംഗ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു

കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയതായിരുന്നു കുടുംബം. ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

സ്പ‌ീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു

നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിൻ്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ.എൻ.സറീന (70) അന്തരിച്ചു. കബറടക്കം ഇന്ന് (ഞായർ) 1ന് കോടിയേരി വയലളം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മ്‌മാൻ. മറ്റു മക്കൾ: എ.എൻ.ഷാഹിർ (ബിസിനസ്), ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ, ഡോ.ഷഹല, എ.കെ.നിഷാദ് (മസ്കത്ത്).

എടയാര്‍ ചാലില്‍ നഗറില്‍ ഓണക്കിറ്റ് വിതരണം ചെയ്തു

എടയാര്‍:നളന്ദ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ എടയാര്‍ ചാലില്‍ നഗറില്‍ ഓണക്കിറ്റ് വിതരണം ചെയ്തു.കണ്ണവം എസ് ഐ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.മോഹനന്‍ മാനന്തേരി അധ്യക്ഷത വഹിച്ചു.എ. കെ പ്രേമരാജന്‍,കെ കെ ദിനേശന്‍,ബാബു, നാരായണന്‍,വാഴയില്‍ ഭാസ്‌കരന്‍,സനോജ് തുടങ്ങിയവര്‍ സംസാരിച്ചു. നാല്പതോളം കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം

റയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.