Hivision Channel

Local News

മ​ന്ത്രി​മാ​ർ ആ​രൊ​ക്കെ? യു​ഡി​എ​ഫി​ൽ ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ന്നു

 പ​ത്തു​വ​ർ​ഷ​ത്തി​നു ശേ​ഷം അ​ധി​കാ​രം കി​ട്ടി​യ​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ലും ഘ​ട​ക​ക​ക്ഷി​ക​ളി​ലും മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി ആ​രാ​കും എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കോ​ൺ​ഗ്ര​സി​ൽ മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കു​ക. ഈ ​കാ​ര്യ​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ​യും കെ​പി​സി​സി നേ​ത്യ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും നി​ർ​ണാ​യ​ക​മാ​ണ്.

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ 21 അം​ഗ മ​ന്ത്രി​സ​ഭ​യ്ക്കാ​ണ് സാ​ധ്യ​ത. ഇ​തി​ൽ പ​ത്ത് മ​ന്ത്രി​പ​ദ​വി​യെ​ങ്കി​ലും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കും.കൂ​ടാ​തെ സ്പീ​ക്ക​ർ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചീ​ഫ് വി​പ്പ് തു​ട​ങ്ങി​യ പ​ദ​വി​ക​ളും കോ​ൺ​ഗ്ര​സും ഘ​ട​ക​ക്ഷി​ക​ളും ത​മ്മി​ൽ വീ​തി​ച്ചെ​ടു​ക്കും. കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​ന്ന 11 മ​ന്ത്രി പ​ദ​വി​ക​ളി​ൽ പ​ല​വി​ധ പ​രി​ഗ​ണ​ന​ക​ൾ വേ​ണ്ടി​വ​രും.

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് എം​എ​ൽ​എ​മാ​രി​ൽ ഏ​റ്റ​വും സീ​നി​യ​ർ. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും കെ. ​മു​ര​ളീ​ധ​ര​നും തൊ​ട്ട​ടു​ത്തു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മു​ൻ നി​ര​യി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ടാ​തെ സി.​പി.​ജോ​ൺ ഘ​ട​ക​ക​ക്ഷി പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം പി​ടി​ക്കും.

എം.​വി​ൻ​സെ​ന്‍റും എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ടി.​എ​സ്. വി​നോ​ദും മ​ന്ത്രി​ക​സേ​ര​യ്ക്കാ​യി രം​ഗ​ത്തു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്ന് ബി​ന്ദു കൃ​ഷ്ണ​യും വി​ഷ്ണു​നാ​ഥും രം​ഗ​ത്തു​ണ്ട്. വി​ഷ്ണു​നാ​ഥി​നെ സ്പീ​ക്ക​ർ പ​ദ​വി​യി​ലേ​ക്കും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കാ​യം​കു​ള​ത്തു​നി​ന്ന് ജ​യി​ച്ച ലി​ജു, മു​വാ​റ്റു​പു​ഴ​യി​ൽ നി​ന്നു​ള്ള മാ​ത്യു കു​ഴ​ൽ​നാ​ട​ൻ,തൃ​ത്താ​ല​യി​ൽ നി​ന്നു​ള്ള വി.​ടി.​ബാ​ൽ​റാം, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, മ​ല​പ്പു​റ​ത്തു നി​ന്നു​ള്ള എ.​പി. അ​നി​ൽ​കു​മാ​ർ, വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ടി.​സി​ദ്ദി​ക്ക് എ​ന്നി​വ​ർ​ക്കെ​ല്ലാം ഏ​റെ​ക്കു​റെ മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പാ​ണ്.

സ​ണ്ണി ജോ​സ​ഫി​നെ മ​ന്ത്രി പ​ദ​വി​യി​ൽ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ അ​ങ്ക​മാ​ലി​യി​ൽ നി​ന്നു​ള്ള റോ​ജി എം. ​ജോ​ണാ​യി​രി​ക്കും മ​ന്ത്രി​യാ​കു​ക. സ്വ​ത​ന്ത്ര​ന്മാ​രെ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ ജ​യി​ച്ച ജി. ​സു​ധാ​ക​ര​നു ത​ന്നെ​യാ​യി​രി​ക്കും ആ​ദ്യ​പ​രി​ഗ​ണ​ന മു​സ്‌​ലിം ലീ​ഗി​ൽ നി​ന്ന് അ​ഞ്ച് മ​ന്ത്രി​മാ​രു​ണ്ടാ​കും. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കൂ​ട​തെ പി.​കെ. ബ​ഷീ​ർ, മ​ഞ്ഞ​ളാം​കു​ഴി അ​ലി, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, കെ.​എം. ഷാ​ജി , എ​ൻ.​ഷം​സു​ദീ​ൻ എ​ന്നി​വ​രാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കേ​ര​ള കോ​ൺ​ഗ്ര​സി​ൽ നി​ന്ന് മോ​ൻ​സ് ജോ​സ​ഫി​നാ​ണ് ആ​ദ്യ​പ​രി​ഗ​ണ​ന. മ​റ്റു പ​ദ​വി​ക​ൾ കി​ട്ടു​ക​യാ​ണെ​ങ്കി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നു​ള്ള തോ​മ​സ് ഉ​ണ്ണി​യാ​ട​ന് സാ​ധ്യ​ത​യു​ണ്ട്. പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നാ​യ അ​പു ജോ​സ​ഫി​ന് മ​ന്ത്രി പ​ദ​വി​യി​ൽ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന കി​ട്ടി​യേ​ക്കും.

ആ​ർ​എ​സ്പി​യി​ലെ ഷി​ബു ബേ​ബി​ജോ​ണും മ​ന്ത്രി പ​ദ​വി ഉ​റ​പ്പി​ച്ചു. ഒ​രു എം​എ​ൽ​എ മാ​ത്ര​മു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന് മ​ന്ത്രി പ​ദ​വി കി​ട്ടു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ ആ​കി​ല്ല. ഒ​റ്റ​ക്ക​ക്ഷി​ക​ൾ​ക്ക് ര​ണ്ട​ര​വ​ർ​ഷം വീ​തം ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​നൂ​പും വ​ട​ക​ര​യി​ൽ നി​ന്നു​ള്ള കെ.​കെ.​ര​മ​യും പ​രി​ഗ​ണ​ന​യി​ൽ വ​ന്നേ​ക്കും.

കെ.​കെ.​ര​മ​യെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​വും സ​ജീ​വ​മാ​ണ്. സ്പീ​ക്ക​ർ പ​ദ​വി കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കും. സീ​നി​യ​ർ നേ​താ​ക്ക​ളാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ സ്പീ​ക്ക​ർ​കൂ​ടി​യാ​യ എ​ൻ.​ശ​ക്ത​ൻ, പി.​സി വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രു​ടെ പേ​രാ​ണ് പ​രി​ഗ​ണ​ന​യി​ൽ.

നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി, പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടിവയ്ക്കാകില്ല’; വി കെ സനോജ്

നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്നും വി കെ സനോജ്. ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് പാർട്ടി തകരില്ല. അതിജീവിക്കും. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായി. മട്ടന്നൂരിലും വോട്ട് കുറഞ്ഞത് യുഡിഎഫ് തരംഗത്തിലാണെന്നും വി കെ സനോജ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.പയ്യന്നൂരും തളിപ്പറമ്പിലും സംഘടന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടി ഉണ്ടാക്കി എന്ന വാദം പിണറായി വിജയനെ ലക്ഷ്യമിട്ടാണ്. പുതിയ സർക്കാർ ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ചാൽ ഡിവൈഎഫ്ഐ സമര രംഗത്ത് ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ല്‍ ഒ​രു വി​സ്മ​യം കൂ​ടി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കും: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

 മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ല്‍ ഒ​രു വി​സ്മ​യം കൂ​ടി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ആ​ർ​എ​സ്പി നേ​താ​വ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ. കോ​ൺ​ഗ്ര​സ്‌ ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​യി​രി​ക്കും അ​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

“എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​നാ​യ ആ​ൾ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കും. കേ​ര​ള​ത്തി​ന്‍റെ പൊ​തു​വാ​യ വി​കാ​രം മാ​നി​ച്ചാ​കും തീ​രു​മാ​നം.’-​പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്പി പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ച് പോ​കു​ന്നു​വെ​ന്നും എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​യ​മ​സ​ഭാ പ്രാ​തി​നി​ധ്യം ഇ​ല്ലാ​ത്ത​തി​ൻ്റെ പേ​രി​ൽ ആ​ർ​എ​സ്പി നി​ര​ന്ത​രം അ​വ​ഗ​ണ​ന നേ​രി​ട്ടു. എ​ല്‍​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫി​ൽ ചേ​ക്കേ​റി​യ ശേ​ഷം പ​രാ​ജ​യ​ത്തി​ൻ്റെ മാ​ത്രം കൈ​പ്പു​നീ​ർ കു​ടി​ച്ചു.

ഒ​രു എം​പി സ്ഥാ​ന​ത്തി​ന് വേ​ണ്ടി ആ​ർ​എ​സ്പി​യു​ടെ അ​സ്ഥി​ത്വം ത​ക​ർ​ത്തെ​ന്ന് സി​പി​എ​മ്മി​ൽ നി​ന്ന് ആ​ക്ര​മ​ണം നേ​രി​ട്ടു. വ്യ​ക്തി​ഗ​ത​മാ​യ സ്വാ​ർ​ഥ താ​ൽ​പ​ര്യ​ത്തി​ന് വേ​ണ്ടി പാ​ർ​ട്ടി​യെ ബ​ലി കൊ​ടു​ത്തു എ​ന്ന വി​മ​ർ​ശ​നം ഞാ​ൻ കേ​ട്ടു. അ​തി​നെ​ല്ലാ​മു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ, നാറാൻ പോകുവാ നാടുമുഴുവൻ- എം.എം. മണി

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം.എം. മണി. യുഡിഎഫിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് ഇടതുമുന്നണിക്ക് പരാജയം സംഭവിച്ചത്. സംസ്ഥാനതലത്തിൽ ഉണ്ടായ തിരിച്ചടി ഇടുക്കിയിലും പ്രതിഫലിച്ചുവെന്നും വോട്ട് കുറഞ്ഞുപോയത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ തിരിച്ചടിയാണ് ലഭിച്ചതെന്നും അദ്ദേഹം സമ്മതിച്ചു.

പരാജയത്തിൽ തളരില്ലെന്നും മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം എന്നത് തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും നിരവധി പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾ തോറ്റു എന്നുള്ളത് ശരിതന്നെ, അതിപ്പോ ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. വോട്ട് കുറഞ്ഞുപോയി ഞങ്ങൾ തോറ്റു. ഞങ്ങൾക്ക് ശക്തമായി തിരിച്ചടി തന്നെയാ വന്നതെന്നാണ് ഞാൻ കാണുന്നത്. പിന്നെ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിക്കോ ഞങ്ങൾ തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഞങ്ങളുടെ നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണമാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനതലത്തിൽ വന്ന തിരിച്ചടിയാണ് ഇടുക്കി ജില്ലയിൽ ഉണ്ടായത്. അല്ലാതെ ഉടുമ്പഞ്ചോലയിൽ പ്രത്യേകമുണ്ടായ ഒന്നല്ല ഈ മാറ്റം.’

‘ഒരു തിരഞ്ഞെടുപ്പ് തോറ്റതിനെ അടിസ്ഥാനപ്പെടുത്തി ഞങ്ങളെ വിലയിരുത്തേണ്ട. ഞങ്ങൾ മുണ്ടും മടക്കി കുത്തി ഇനി ഇറങ്ങി പ്രവർത്തനം സംഘടിപ്പിക്കും. ഇതിനെ എല്ലാം ഞങ്ങൾ നേരിടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അവർക്ക് വോട്ട് ചെയ്ത ആളുകൾ വിഡഢികളാ. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് പെട്ടിക്കകത്താകുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ പറ്റി എന്നാ പറയാനാ. ഇനി അവന്മാരെന്നാ ഉണ്ടാക്കാൻ പോകുന്നേന്ന് അറിയില്ല. നാറാൻ പോകുവാ നാടുമുഴുവൻ’. അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ പ്രതിപക്ഷനേതാവാകുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നാക്കി

ഖ്യമന്ത്രി പദത്തിൽ നിന്ന് പിണറായി വിജയൻ പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിൽ. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റി. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്.കനത്ത തോൽവിയിൽ ഒന്നും മിണ്ടാതെ കാവൽമുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തലസ്ഥാനത്തെത്തിയ പിണറായി വിജയൻ, നാളെ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങും. എകെജി സെന്ററിന് സമീപത്തെ, ചിന്ത ഫ്ലാറ്റിലാകും പിണറായി വിജയൻ താമസിക്കുക. വൻ ആത്മവിശ്വാസത്തിൽ വോട്ടെടുപ്പിന് മുമ്പ് തലസ്ഥാനം വിട്ട പിണറായി വിജയൻ, പരാജയം പേറിയാണ് മടങ്ങിയത്. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ, വി ശിവൻകുട്ടി,എ എ റഹീം, വി ജോയി തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല; മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു. മൂന്ന് സിറ്റിംഗ് സീറ്റാണ് പോയത്. രണ്ട് മന്ത്രിമാരുടെ സീറ്റാണ് പോയത്. സിപിഐഎം ബിജെപി ഡീല്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പൂര്‍ണമായി കേരളത്തില്‍ അത് നടപ്പായില്ല. ചില സ്ഥലങ്ങളിലെങ്കിലും നടപ്പായി. ഒരു വെള്ളിത്തളികയില്‍ വച്ചിട്ടാണ് അവര്‍ക്ക് ആ സീറ്റ് നല്‍കിയത് സിപിഐഎമ്മാണ് – അദ്ദേഹം പറഞ്ഞു.

തമിഴ്നാട് തൂക്കിയ വിജയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങൾ; അഭിനന്ദിച്ച് മോദിയും

കന്നിയങ്കത്തിൽ തന്നെ തമിഴ്നാട് തൂക്കിയ വിജയ്ക്ക് ആശംസകളുമായി പ്രമുഖ സിനിമാ താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ വിജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ്ക്ക് ആശംസകൾ നേർന്നു.ഇരു മുന്നണികളെയും പരാജയപ്പെടുത്തി തമിഴ് നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തമിഴക വെട്രി കഴകം മാറിയതിന് പിന്നാലെയാണ് താരങ്ങൾ ദളപതിയ്ക്ക് ആശംസകളുമായി എത്തിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ, രജനീകാന്ത്, സൂര്യ,ചിരഞ്ജീവി, ടൈഗർ ഷെറോഫ്, സിമ്രാൻ, അജുവർഗീസ് തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ വിജയ്ക്ക് അഭിനന്ദനം അർപ്പിച്ചത്. ജനങ്ങൾക്ക് വിജയുടെ മേലുള്ള വിശ്വാസം അത്ഭുതകരമെന്നാണ് ടൈഗർ ഷെറോഫ് കുറിച്ചത്. സമൂഹ നീതിയിൽ ഊന്നിയ ഭരണം കാഴ്ചവെയ്ക്കാൻ വിജയ്ക്ക് സാധിയ്ക്കട്ടെയെന്ന് എ ആർ റഹ്മാന്റെ പോസ്റ്റ്.

തിരഞ്ഞെടുപ്പ് തോല്‍വി; സിപിഐയിലും നേതൃമാറ്റ ആവശ്യം; ബിനോയ് വിശ്വത്തിനെതിരെ വികാരം ശക്തം

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐയിലും നേതൃമാറ്റ ആവശ്യം. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമാകുന്നു. സെക്രട്ടറി മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. സിപിഐ എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നാണ് വിലയിരുത്തല്‍. നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമെന്ന് വിമര്‍ശനമുണ്ട്. നാദാപുരം,തൃശൂര്‍, അടൂര്‍, പീരുമേട്, സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും വിമര്‍ശനമുയരുന്നുണ്ട്. നാദാപുരത്ത് സി എന്‍ ചന്ദ്രന്റെ പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നത്. സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയാണ് പി വസന്തത്തെ സ്ഥാനാര്‍ഥിയാക്കിയത്. അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ഭാര്യയാണ് പി വസന്തം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചിട്ടുണ്ട്.ഇതിന് മുന്‍പ് 2001ല്‍ മാത്രമാണ് സിപിഐക്ക് ഇത്രയും വലിയ തിരിച്ചടിയുണ്ടായത്. അന്ന് ഏഴ് സീറ്റ് മാത്രമാണ് നേടിയത്. ഇത്തവണ എട്ട് സീറ്റ് നേടിയെങ്കിലും 25 സീറ്റില്‍ മത്സരിച്ച സിപിഐക്ക് ഏതാണ്ട് മൂന്നിലൊന്ന് സീറ്റുകള്‍ മാത്രമാണ് വിജയിക്കാനായത്. മാത്രമല്ല, സിപിഐയുടെ ഒരു സീറ്റില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടപ്പോള്‍ പിണറായി വിരുദ്ധ വികാരമാണ് സര്‍ക്കാര്‍ വിരുദ്ധ വികാരത്തേക്കാള്‍ കൂടുതലെന്ന കാര്യം പല തവണ സിപിഐയുടെ സംസ്ഥാന നേതൃസമിതികളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഉചിതമായ സമയത്ത് സിപിഐഎമ്മിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയിരുന്നതാണ്. എന്നാല്‍ ബിനോയ് വിശ്വം ആ കടമ മറന്നുള്ള ഇടപെടലുകളാണ് പലപ്പോഴും നടത്തിയതെന്നും വിമര്‍ശമുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ , പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മിലും ആവശ്യമുയരുന്നുണ്ട്. മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ സംഘടന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്നത്. അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണമെന്നും, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറണമെന്നുമാണ് പരോക്ഷമായി പറയുന്നത്. തോല്‍വി വിലയിരുത്താന്‍ സിപിഐഎം,സിപിഐ നേതൃയോഗങ്ങള്‍ നാളെ തുടങ്ങും.

പിണറായിയുടെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചത്; ഭരണവിരുദ്ധ വികാരം വോട്ടായി’, കെ കെ രമ

ഭരണവിരുദ്ധ വികാരത്തിലുണ്ടായ കനത്ത തിരിച്ചടിയാണ് സിപിഐഎമ്മിന് ലഭിച്ചതെന്ന് കെ കെ രമ. പാർട്ടി എന്നാൽ ഏകാധിപതിയല്ല എന്ന തിരിച്ചറിവാണ് ജനങ്ങൾ സിപിഐഎമ്മിന് നൽകിയത്. തളിപ്പറമ്പ്, പയ്യന്നൂർ, തൃക്കരിപ്പൂർ, ഉദുമ എന്നിവടങ്ങളിൽ സിപിഐഎം വോട്ടുകൾ ചോർന്നത് ഇതിനുള്ള തെളിവെന്നും കെ കെ രമ പറഞ്ഞു.കഴിഞ്ഞ പത്ത് വർഷം നാട് ഭരിച്ച ഭരണാധികാരികൾക്ക് താഴെ തട്ടിലുള്ള ജനകളെ കേൾക്കാനോ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനോ സാധിച്ചിട്ടില്ലെന്ന ഭരണവിരുദ്ധ വികാരമാണ് വോട്ടായി മാറിയിട്ടുള്ളത്. കഴിഞ്ഞ 60 വർഷമായി സിപിഐഎം മാത്രം ഭരിച്ച തൃക്കരിപ്പൂരിൽ വലിയ ഭൂരിപക്ഷത്തിൽ സന്ദീപ് വാര്യർ ജയിക്കണമെങ്കിൽ അവിടെ വോട്ട് ചെയ്തിട്ടുള്ളത് പാർട്ടിക്കാർ മാത്രമാണ്. അത്രയേറെ തൃക്കരിപ്പൂരിലെ അണികൾക്ക് രോക്ഷമാണുള്ളത്. ഈ പ്രതിഷേധമാണ് അവർ വോട്ടിലൂടെ തീർത്തത് കെ കെ രമ വിമർശിച്ചു.പിണറായി വിജയൻറെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചിരിക്കുന്നത്. പാർട്ടി എന്നാൽ ഏകാധിപതി അല്ല സൈബർ ഇടത്തിൽ പോലും വ്യക്തിഹത്യ നടത്തുന്നുവെന്നും കെ കെ രമ വ്യക്തമാക്കി.

കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ സാഹചര്യം ഇപ്പോഴും ഉണ്ട്; വിജയത്തിന് പിന്നാലെ കെ മുരളീധരനെ കാണാനെത്തി കെ സുധാകരൻ

കെ.മുരളീധരനെ കാണാനെത്തി കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ല, മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച   ചെയ്യുമെന്നും ഹൈകമാൻഡാണ് തീരുമാനിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. അത് കെ.മുരളീധരനും കെ.സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ട്. ഉറച്ച് നിൽക്കാൻ ഞാൻ പൂഴിയിൽ അല്ല ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകണം എന്നാഗ്രഹം ഇപ്പോൾ പറയാനാവില്ല. നമുക്ക് എപ്പോഴും പുതിയ നിലപാടാണ്. മുഖ്യമന്ത്രി ചർച്ച ആരുമായും നടത്തിയിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു. അതേസമയം വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച ചര്‍ച്ചയും പ്രതികരണങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുകയാണ്. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി തുടരവെ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ദൗത്യമാണ് ഹൈക്കമാൻഡിനെ കാത്തിരിക്കുന്നത്. സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗ് അടക്കം പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. തർക്കം തെരുവിലേക്ക് നീങ്ങി രംഗം വഷളാകുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കുണ്ട്.

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. നേതൃത്വത്തിന് വിശ്വസ്തരായ നേതാക്കളെയാകും നിരീക്ഷകരായി കേരളത്തിലേക്കയക്കുക. കേരളത്തിലെത്തുന്ന സംഘം ഓരോ എംഎല്‍എയുടെയും നിലപാട് തേടും. അക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. തുടര്‍ന്ന് നേതൃത്വം എംപിമാരോട് സംസാരിക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാരടക്കം മുതിര്‍ന്ന നേതാക്കളുടെയും നിലപാട് തേടാം. ഘടകക്ഷികളുടെ നിലപാടടെടുക്കുമെങ്കിലും 63 സീറ്റുള്ള സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തി്ന വഴങ്ങില്ല. സംഖ്യ നോക്കാതെ കേരളത്തിൽ തുടക്കത്തിൽ തന്നെ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് സമവായം ഉണ്ടാക്കണം എന്ന നിർദ്ദേശം വയ്ക്കുമെന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു.