Hivision Channel

Local News

പാലത്തായി പോക്സോ കേസ്: തലശ്ശേരി അതിവേ​ഗ പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും; ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാം

കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ശിക്ഷാവിധി പറയും. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ ശുചി മുറിയിൽ വച്ച് 10 വയസ്സുകാരിയെ മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു.

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 7 മരണം, 20 പേർക്ക് പരിക്ക്, 5 പേരുടെ നില ​ഗുരുതരം

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍‌ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത്പുതുമുഖങ്ങളെ ഇറക്കി സിപിഎം.15 പുതുമുഖങ്ങൾ; രത്നകുമാരിയും ദിവ്യയും മത്സരത്തിനില്ല

സംവരണ സീറ്റുകൾ മാത്രം വനിതകൾക്കു നൽകി ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനിലേക്കുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വനിതകൾ മത്സരിക്കുന്ന 11ഡിവിഷനുകളും വനിതാ സംവരണമാണ്. നിലവിലെ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മാത്രമാണ് പുതിയ പട്ടികയിലുള്ളത്. നിലവിലെ പ്രസിഡന്റ് കെ.കെ.രത്നകുമാരിയും മുൻ പ്രസിഡന്റ് പി.പി.ദിവ്യയും മത്സരത്തിനില്ല.സ്ഥാനാർഥികൾ: എ.വി.ലേജു (കരിവെള്ളൂർ), രജനി മോഹനൻ (മാതമംഗലം), നവ്യ സുരേഷ് (പേരാവൂർ), ടി.ഷബ്ന (പാട്യം), ബിനോയ് കുര്യൻ (പെരളശ്ശേരി), കെ.അനുശ്രീ (പിണറായി), എ.കെ.ശോഭ (കതിരൂർ), പി. പ്രസന്ന (പന്ന്യന്നൂർ), ഒ.സി.ബി ന്ദു (അഞ്ചരക്കണ്ടി), പി.പി.റെജി(കൂടാളി), കെ.മോഹനൻ (മയ്യിൽ), കെ.വി.ഷക്കീൽ (അഴീക്കോട്), പി.വി.ജയശ്രീ (കുഞ്ഞിമംഗലം), പി.രവീന്ദ്രൻ (പരിയാ രം), എം.വി.ഷിമ (ചെറുകുന്ന്), വി.വി.പവിത്രൻ (കല്യാശ്ശേരി).ഇതിൽ കരിവെള്ളൂർ, മാതമംഗലം, പേരാവൂർ, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, അഞ്ചരക്കണ്ടി, കൂടാളി, ചെറുകുന്ന്, കുഞ്ഞിമംഗലം എന്നിവ വനിതാ സംവരണ ഡിവിഷനുകളാണ് കല്യാശ്ശേരി പട്ടികജാതി സംവരണവും മയ്യിൽ പട്ടികവർഗ സംവരണവും.പട്ടികയിലെ എ.വി.ലേജു കരിവെള്ളൂരിലും പി.പി.റെജി കുറ്റ്യാട്ടുരിലും നിലവിൽ പഞ്ചായത്ത് പ്രസിഡന്റുമാരാണ്.എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ.അനു ശ്രീ, കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാംപസിലെ ബിരുദ വിദ്യാർഥിനി നവ്യ സുരേഷ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചാൽ ബിനോയ് കുര്യനെയായിരിക്കും പ്രസിഡൻ്റ് സ്ഥാനത്തേക്കു പരിഗണിക്കുക. കെ.അനുശ്രീ, ടി.ഷബ്ന എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിച്ചേക്കും. എൽഡിഎഫ് ഘടകകക്ഷികളായ സിപിഐയുടെ മൂന്നും ആർജെഡി, കേരള കോൺഗ്ര സ് (എം), ജനതാദൾ (എസ്), എൻസിപി, കോൺഗ്രസ് (എസ്), ഐഎൻഎൽ എന്നിവരുടെ ഓരോ സീറ്റുകളിലേക്കുമാണ് ഇനി സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.കോളയാട്, കുറുമാത്തൂർ, മാട്ടൂൽ എന്നിവിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. പടിയൂർ- കേരള കോൺഗ്രസ് (എം), പയ്യാവൂർ-ജനതാദൾ (എസ്), കൊളവല്ലൂർ – ആർജെഡി, കൊ ട്ടിയൂർ-എൻസിപി, നടുവിൽ-കോൺഗ്രസ് (എസ്), കൊളച്ചേരി-ഐഎൻഎൽ സീറ്റുകളിലും മത്സരിക്കും.

അരൂരിൽ പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു

പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. അ​രൂ​ർ – തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ വീ​ണ​ത്.ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ച​ന്തി​രൂ​രി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ര​ണ്ട് ഗ​ർ​ഡ​റു​ക​ളാ​ണ് വീ​ണ​ത്. ഗ​ർ​ഡ​റി​ന് അ​ടി​യി​ലാ​ണ് പി​ക്ക​പ് വാ​ൻ കി​ട​ക്കു​ന്ന​ത്. മു​ട്ട കൊ​ണ്ടു പോ​കു​ന്ന പി​ക്ക​പ് വാ​ൻ ആ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ര​ണ്ട് ഗ​ർ​ഡ​റു​ക​ൾ വീ​ണ​തി​ൽ ഒ​ന്ന് പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗി​ക​മാ​യു​മാ​ണ് പ​തി​ച്ച​ത്

ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.സി.പി.എം 16 സീറ്റിൽ മത്സരിക്കും

ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.സി.പി.എം 16 സീറ്റിൽ മത്സരിക്കുംകണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എൽഡിഎഫ് പൂർത്തിയായി. ആകെയുള്ള 25 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സിപിഎം 16 സീറ്റിൽ മത്സരിക്കും. സിപിഐ-മൂന്ന്, കേരള കോൺഗ്രസ് (എം)-ഒന്ന്, ജനതാദൾ (എസ്)-ഒന്ന്, ആർജെഡി-ഒന്ന്, എൻ സിപി-ഒന്ന്, കോൺഗ്രസ് (എസ്)-ഒന്ന്, ഐഎൻഎൽ-ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുക.കരിവള്ളൂർ, മാതമംഗലം, പേരാവൂർ, പാട്യം, പന്നൂന്നൂർ, കതിരൂർ, പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി, കൂടാളി, മയ്യിൽ, അഴിക്കോട്. കല്യാശ്ശേരി, ചെറുകുന്ന്, പരിയാരം, കുഞ്ഞിമംഗലം എന്നീ സീറ്റിലാണ് സിപിഎം സ്ഥാനാർഥികൾ മത്സരിക്കുക. കോളയാട്, കുറുമാത്തൂർ,മാട്ടൂൽ എന്നിവിടങ്ങളിൽ സിപിഐ മത്സരിക്കും. പടിയൂർ മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം), പയ്യാവൂർ-ജന താദൾ (എസ്), കൊളവല്ലൂർ-ആർജെഡി, കൊട്ടിയൂർ-എൻസിപി, നടുവിൽ-കോൺഗ്രസ് (എസ്), കൊളച്ചേരി-ഐഎൻഎൽ സീറ്റുകളിൽ മത്സരിക്കും.സി.പി. സന്തോഷ് കുമാറി ൻ്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിറ്റ് വിഭജനചർച്ചകൾ പൂർത്തീകരിച്ചത്.

പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരൻ്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും വേണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരൻ്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണ മെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു.  അച്ചടിക്കുന്ന രേഖയുടെ പകർപ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം എന്നും നിഷ്കർഷിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ഉൾപ്പെടുന്ന മുഴുവൻ പ്രസ്സുകൾക്കും പ്രസാധകന്മാർക്കും ഈ നിർദ്ദേശം അടിയന്തിരമായി നൽകേണ്ടതാണെന്നും വിവരം കലക്ടറുടെ ഓഫീസിൽ അറിയിക്കേണ്ടതാണെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം: ജില്ലാതല മോണിറ്ററിംഗ് സമിതി രൂപവത്കരിച്ചു

കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11 ന് നടത്തുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം നവംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചും മറ്റും സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നടത്തുന്നതിനും പരാതികളിൽ ഉടൻ പരിഹാര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ സമിതിയുടെ കൺവീനർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ അരുൺ ആണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. കെ. ബിനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് എന്നിവരാണ് സമിതി അംഗങ്ങൾ. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കുറ്റക്കാർക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും കമ്മിറ്റി രൂപവത്കരിച്ചു കൊണ്ടുള്ള ഉത്തരവിൽ ജില്ലാ കളക്ടർ വ്യക്തമാക്കി. ഏതെങ്കിലും വിഷയം സംബന്ധിച്ച് കമ്മീഷൻ്റെ ഇടപെടൽ ആവശ്യമുള്ള പക്ഷം റിപ്പോർട്ട് സഹിതം അവ ഉടൻ തന്നെ കമ്മീഷനിലേക്ക് മേൽ നടപടികൾക്കായി അയക്കേണ്ടതാണ്. ജില്ലാ മോണിറ്ററിംഗ് സമിതി യോഗം രണ്ട് ദിവസങ്ങളിൽ ഒരിക്കൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ അടിയന്തര പ്രാധാന്യമുള്ള സന്ദർഭങ്ങളിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടി സ്വീകരിക്കേണ്ടതാണെന്നും വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭ രണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽ പേരാവൂർ മണത്തണ സ്വദേശിനി മരിച്ചു;39പേർക്ക് പരിക്ക്

ഇരിട്ടി ഉളിക്കലിൽ നിന്ന് കന്യാകുമാരിയിലേക്ക് വിനോദസഞ്ചാരത്തിനായി പോയ ടൂറിസ്റ്റ് ബസ്സാണ് കോട്ടയം ജില്ലയിലെ ചീങ്കല്ലയിൽ അപകടത്തിൽ പെട്ടത്.അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന മണത്തണയിലെ സിന്ധു പ്രതിഷ് ആണ് മരിച്ചത്.
35 പേർക്ക് പരിക്കേറ്റു. ഉളിക്കൽ, ഇരിട്ടി, പേരാവൂർ മേഖലയിലെ ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് മറിഞ്ഞ ശബ്ദം കേട്ട നാട്ടുകാർ ആണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്.
46പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.
39 പേർക്കാണ് പരിക്ക്.
6 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ബു​ധ​നാ​ഴ്ച വ​രെ മ​ഴ; മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

കാലവർഷം വൈകും,​ എട്ടിന് മുൻപ് എത്തും - KERALA - GENERAL | Kerala Kaumudi  Online

കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത മൂ​ന്ന് ദി​വ​സം കൂ​ടി മ​ഴ തു​ട​രും. ഇ​ന്നും തി​ങ്ക​ളാ​ഴ്ച വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും, ചൊ​വ്വാ​ഴ്ച തെ​ക്ക​ൻ ജി​ല്ല​ക​ളി​ലു​മാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്.

തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് നി​ല​വി​ലു​ണ്ട്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നാ​ളെ മ​ഴ ക​ന​ക്കും. ഈ ​മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ നാ​ളെ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ നാ​ളെ യെ​ല്ലോ അ​ല​ര്‍​ട്ടും നി​ല​വി​ലു​ണ്ട്. ചൊ​വ്വാ​ഴ്ച​യോ​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും മ​ഴ പി​ന്‍​മാ​റും.

ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്.

ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഉ​ട​നീ​ളം ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.